Home Articles posted by Editor (Page 760)
Kerala News

‘എംഎൽഎ സർക്കാർ ഭൂമി കയ്യേറിയിട്ടില്ല’, മാത്യു കുഴൽനാടന് പിന്തുണയുമായി ഭൂമി വിറ്റയാൾ

കൊല്ലം : മാത്യു കുഴൽനാടൻ എം എൽ എ സർക്കാർ ഭൂമി കയ്യേറിയിട്ടില്ലെന്ന് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും എം എൽ എയ്ക്ക് വിറ്റ കൊല്ലം ശക്തികുളങ്ങര സ്വദേശി പീറ്റർ ഓസ്റ്റിൻ. എം എൽ എയ്ക്ക് കൈമാറിയ ഭൂമിയിൽ വിവാദമായ 50 സെന്റില്ല. കെട്ടിട നമ്പർ ഇല്ലാത്തതുകൊണ്ടാണ് 1000 ചതുരശ്ര അടിയുടെ കെട്ടിടം രേഖകളിൽ
Kerala News

മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ഡിവൈഎഫ്ഐ നേതാവിന്റെ അറസ്റ്റില്ല, കോടതിയെ സമീപിച്ച് പെൺകുട്ടി

പത്തനംതിട്ട : ഡിവൈഎഫ്ഐ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ കോടതിയെ സമീപിച്ച് മൗണ്ട് സിയോൺ കോളേജിലെ മർദ്ദനമേറ്റ നിയമ വിദ്യാർഥിനി. സിപിഎം പെരുനാട് എരിയ കമ്മിറ്റി അംഗം കൂടിയായ ജെയ്സൺ ജോസഫിനെ അറസ്റ് ചെയ്യാതെ ആറന്മുള പൊലീസ് ഒത്തുകളിക്കുകയാന്നെന്ന് പെൺകുട്ടി ആരോപിച്ചു. അതേസമയം, മർദ്ദിച്ചതടക്കം ആരോപണങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് കോളേജിലെ
Kerala News

കരിപ്പൂർ ഹജ്ജ് യാത്രാ നിരക്ക് വർധനയിൽ മുസ്ലീംലീഗ് പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് : കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രാനിരക്കിലെ വർധനയിൽ മുസ്ലീം ലീഗ് പ്രക്ഷോഭത്തിലേക്ക്. നിരക്ക് കൂടിയതിൽ കേന്ദ്ര,കേരള സർക്കാരുകൾ മറുപടി പറയണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടു. എയർ ഇന്ത്യ സൗദി എയർലൈൻസിന്റെ തുകയിലേക്ക് നിരക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കിൽ റീ ടെൻഡർ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു.  സംസ്ഥാനത്ത് 70 ശതമാനം ഹജ്ജ്
India News

മാലദ്വീപ് പാർലമെൻ്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി.

ഡല്‍ഹി: മാലദ്വീപ് പാർലമെൻ്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) ഭരണകക്ഷി എംപിമാർ പ്രതിപക്ഷ എംപിമാരെ പാർലമെൻ്ററി ചേംബറിൽ പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ബഹളം തുടങ്ങിയത്. നിരവധി പാർലമെൻ്റ് അംഗങ്ങൾക്ക് പരിക്കേറ്റു. പ്രസിഡൻ്റ് മൊഹമ്മദ് മൊയ്സു നോമിനേറ്റ് ചെയ്ത 4 മന്ത്രിമാരെ
Kerala News

ഡോ. വന്ദന ദാസ് കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയിൽ സിംഗിൾ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. കേസിലെ വിചാരണയ്ക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. അഭിഭാഷകന്റെ പേര് നിര്‍ദ്ദേശിക്കണമെന്നും സര്‍ക്കാര്‍ മാതാപിതാക്കളോട്
India News Sports

ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. 28 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 69.2 ഓവറിൽ 202 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി. ഹൈദരാബാദിലെ സ്പിൻ പിച്ചിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരനായ സ്പിന്നർ ടോം ഹാര്‍ട്ലിയുടെ
Kerala News Top News

വിഡിയോ കോളിന്റെ മറവിൽ പണം തട്ടിപ്പ്; ജാഗ്രത പാലിക്കാൻ നിർദേശിച്ച് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സൈബർ ലോകത്ത് പണം തട്ടിപ്പിന്റെ വാർത്തകൾ ദിനംപ്രതി വരുന്നു. മോഷ്ടാക്കൾ ഓരോ ദിവസവും പുതിയ പുതിയ കെണികൾ വിരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അടുത്തിടെയായി വിഡിയോ കോളിലൂടെയാണ് പണം തട്ടിപ്പ് നടക്കുന്നത്. അത് സംബന്ധിച്ച പരാതികൾ വ്യാപകമായതോടെ കേരളാ പൊലീസ് തന്നെ ജാഗ്രതാ നിർദേശം നൽകി രംഗത്ത് വന്നിട്ടുണ്ട്. തട്ടിപ്പ് രീതി എങ്ങനെ ? അപരചിതർ സോഷ്യൽ മീഡിയയിൽ വിഡിയോ കോൾ ചെയ്യും. പെട്ടെന്ന്
India News Kerala News

കർണാടക ബെൽത്തങ്കടിയിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം; രണ്ട് മലയാളികളുൾപ്പെടെ 3 മരണം

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെൽത്തങ്കടിയിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം. രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു. 6 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാൾ മലയാളിയാണ്. പടക്കനിർമാണശാലയിൽ ജോലി ചെയ്യുകയായിരുന്ന സ്വാമി (55), വർഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. മലപ്പുറം സ്വദേശിയായ ബഷീറിൻറെ ഫാമിലാണ് പടക്കനിർമാണശാല ഉണ്ടായിരുന്നത്. പടക്കം നിർമിച്ചിരുന്ന ചെറിയ കെട്ടിടം
Kerala News

വണ്ടിപ്പെരിയാർ പോക്സോ കേസ്; പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരായാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിൽ പ്രതി അർജുന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാൽ പ്രോസിക്യൂഷൻ ഹ‍ാജരാക്കിയ
Kerala News

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോ​ഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം

ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോ​ഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.സന്ദീപിനോടും രാവിലെ പത്തിന് ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഡിസംബർ 15ന് ജനറൽ ആശുപത്രി ജംഗ്ഷനിൽ വച്ചാണ് യൂത്ത് കോൺഗ്രസ്