Home Articles posted by Editor (Page 758)
Kerala News

കാസർകോട് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് പള്ളത്ത് രണ്ട് പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ 5.20ന് ഗുഡ്സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് നി​ഗമനം. സംഭവ സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ
Kerala News

രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതകക്കേസ്; വിധി ഇന്ന്, ആലപ്പുഴയില്‍ പൊലീസ് ജാഗ്രത

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ
Kerala News

കൂടത്തായി കൊലപാതക പരമ്പര; പ്രതി ജോളിയുടെ രണ്ട് ജാമ്യാപേക്ഷകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ രണ്ട് ജാമ്യാപേക്ഷകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഹൈദരാബാദ് ഫോറന്‍സിക്ക് ലാബില്‍ നിന്നും ഇനിയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ജാമ്യം നൽകണം എന്നാണ് ജോളിയുടെ ജാമ്യഹര്‍ജിയിലെ ആവശ്യം. സ്ത്രീ എന്ന യാതൊരു പരിഗണനയും അര്‍ഹിക്കാത്ത കുറ്റകൃത്യം ചെയ്ത പ്രതിയാണ് ജോളി എന്നാണ്
Kerala News

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷകളിൽ മഫ്തിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

പത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷകളിൽ മഫ്തിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. യാത്ര നിഷേധിച്ച ഓട്ടോ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾക്ക് ഉദ്യോഗസ്ഥർ ശുപാർശ ചെയ്തു. ഹ്രസ്വദൂര യാത്ര ഓട്ടോ ഡ്രൈവർമാർ നിഷേധിക്കുന്നു എന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തോമസ് സഖറിയ, അസിസ്റ്റൻഡ് മോട്ടോർ വെഹിക്കിൾ
Kerala News

കൊല്ലത്ത് ഇന്ന് കെഎസ് യു വിദ്യാഭ്യാസ ബന്ദ്

കൊല്ലം: കെഎസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊല്ലത്ത് ഇന്ന് കെഎസ് യു വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. ആഷിക് ബൈജു, നെഫ്സൽ കളത്തിക്കാട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവിനെതിരെ വധശ്രമത്തിന് കേസ് എടുത്ത നടപടിക്കെതിരെ കുണ്ടറ പൊലീസ് സ്റ്റേഷൻ യൂത്ത്കോൺഗ്രസ്സ്- കെഎസ് യു പ്രവർത്തകർ ഉപരോധിച്ചിരുന്നു.
India News

കേന്ദ്ര ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; ഇന്ന് സർവ്വകക്ഷിയോഗം

ന്യൂഡല്‍ഹി: പാർലമെന്റിൻ്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിൻ്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം നാളെ തുടങ്ങുക. 10 ദിവസം നീണ്ട് നിൽക്കുന്ന ബജറ്റ്
Kerala News

ഏകീകൃത സിവില്‍ കോഡ് വന്നിരിക്കും; അത് സംഭവിച്ചിരിക്കും; സുരേഷ് ഗോപി

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. കേരളത്തിലെ അധമസര്‍ക്കാരിന് മേല്‍ ഇടിത്തീ വീഴട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ കേട്ടാല്‍ പെറ്റതള്ള സഹിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കെ റെയില്‍ വരും കേട്ടോ എന്ന് പറയുന്നത് പോലെയല്ല യുസിസി
Kerala News

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്നാരംഭിക്കും

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്നാരംഭിക്കും. വൈകിട്ട് 7.10ന് പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ നിന്നാണ് സർവീസ്. ഫെബ്രുവരിയിൽ കൂടുതൽ സർവീസുകൾ കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് നടത്തും. കേരളത്തിൽ നിന്നുള്ള ആദ്യ ആസ്ത സ്‌പെഷ്യൽ ട്രെയിൻ സർവീസ് അയോദ്ധ്യയിലേക്ക് ഇന്ന് പുറപ്പെടും. പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 7.10നാണ് ട്രെയിൻ പുറപ്പെടുന്നത്. 54
India News Top News

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വയസ്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വയസ്. സത്യം, അഹിംസ, മതേതരത്വം എന്നീ മൂല്യങ്ങളിൽ അടിയുറച്ചുവിശ്വസിച്ച ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ്. 1948 ജനുവരി 30 വൈകിട്ട് 5.17. നാഥുറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തന്റെ വെടിയുണ്ടകൾ ഗാന്ധിജിയുടെ നെഞ്ച് തുളച്ചുകയറി. ഗാന്ധിജിയുടെ മരണം സ്ഥിരീകരിച്ച് ജവഹർലാൽ നെഹ്‌റു
Kerala News

പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി; സ്ത്രീയുടെ കൈവിരലുകൾക്കും പരുക്കേറ്റു

തിരുവനന്തപുരം പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കല്ലൂർ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനിൽകുമാർ ഒളിവിൽ പോയി. അനിൽകുമാറും ആയി പിണങ്ങി താമസിക്കുകയായിരുന്നു സുധ. ബന്ധുവിൻ്റെ വീട്ടിൽ വെച്ച് ഒരു പ്രകോപനവും ഇല്ലാതെയാണ് അനിൽകുമാർ ഭാര്യയെ ആക്രമിച്ചതും മൂക്ക് വെട്ടിയതും.