Home Articles posted by Editor (Page 756)
Kerala News

പിട്ടാപ്പിള്ളിൽ നിന്ന് 66,500 രൂപയുടെ ടിവി വാങ്ങി, 10 മാസം കൊണ്ട് കേടായി, മാറ്റിക്കൊടുത്തില്ല; പണികിട്ടി!

പത്തനംതിട്ട: വലിയ വില കൊടുത്ത് വാങ്ങിയ സ്മാർട്ട് ടിവി വാറന്‍റി കാലാവധിക്കുള്ളിൽ കേടായിട്ടും തകരാർ പരിഹരിച്ച് നൽകിയില്ലെന്ന പരാതിയിൽ തിരുവല്ല പിട്ടാപ്പിള്ളിൽ ഏജന്‍സീസിനും  സാംസങ് കമ്പനിക്കുമെതിരെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റെ വിധി.  തോണിപ്പുഴ കുറിയന്നൂർ പുത്തേത്തു വീട്ടിൽ പിസി മാത്യു നൽകിയ
Kerala News

പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട.

പാലക്കാട്:പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. രണ്ടു കേസുകളിലായി 21 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അസ്സം ബര്‍പേട്ട സ്വദേശി ഹൈദര്‍ അലി (63) ആണ് അറസ്റ്റിലായത്.റെയിൽവേ സംരക്ഷണ സേനയുടെ പാലക്കാട് കുറ്റാന്വേഷണ വിഭാഗവും പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ്  ആൻഡ്  ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും
Kerala News

പി സി ജോർജ് ഇന്ന് ബിജെപി അം​ഗത്വം സ്വീകരിച്ചേക്കും

പി സി ജോർജ് ഇന്ന് ബിജെപി അം​ഗത്വം സ്വീകരിച്ചേക്കും. ബിജെപി അം​ഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. ബിജെപി നേതൃത്ത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ഡൽഹിയിലെത്തിയ പി സി ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇന്നും ചർച്ചകൾ തുടരും. വൈകീട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോർജ് പറഞ്ഞു. മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ്
Kerala News

പാലക്കാട് കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വഴിതെറ്റി അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി

പാലക്കാട് കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വഴിതെറ്റി അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി. അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14 അം​ഗ സംഘമാണ് ഒരു രാത്രി മുഴുവൻ വനത്തിൽ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി വൈകി വനത്തിലെത്തിയ റെസ്‌ക്യൂ സംഘം ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് തിരിച്ചെത്തിച്ചത്.കഞ്ചാവ് തോട്ടം തേടിപ്പോയ പൊലീസ് സംഘമാണ് കാട്ടിൽ അകപ്പെട്ടത്.
Kerala News

കേരള പി.എസ്.സി പുറത്തിറക്കിയ ആറോളം തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്

കേരള പി.എസ്.സി പുറത്തിറക്കിയ ആറോളം തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഓഫീസ് അറ്റന്‍ഡന്റ്, പൊലിസ് കോണ്‍സ്റ്റബിള്‍, വുമണ്‍ പൊലിസ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, എൽപി-യുപി അധ്യാപക നിയമനം, തുടങ്ങിയ തസ്തികകളിലേക്കുള്ള അപേക്ഷ ജനുവരി 31 വരെയാണ് നിലവിലുള്ളത്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക്
Kerala News

കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർ മരിച്ചു

കോട്ടയം ചങ്ങനാശ്ശേരി കുറിച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർ മരിച്ചു. ചങ്ങനാശ്ശേരി ആറ്റുവാക്കേരിച്ചിറ പി.ഡി വർഗീസ് (58), വാലുമ്മേച്ചിറ കല്ലംപറമ്പിൽ പരമേശ്വരൻ (72) എന്നിവരാണ് മരിച്ചത്. എം.സി റോഡിൽ കുറിച്ചി രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. കേരള കർഷക യൂണിയന്റെ കേരകർഷക സൗഹൃദ സംഗമം പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
India News

മധ്യപ്രദേശിൽ 256 ദിനോസർ മുട്ടകള്‍ കണ്ടെത്തി

ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് മധ്യപ്രദേശിലോ? ഇന്ത്യക്കാരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാലിയൻ്റോളജിസ്റ്റുകൾ. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് 92 ഇടങ്ങളില്‍ നിന്നായി ദിനോസറുകളുടെ വാസസ്ഥലത്തിന്‍റെയും 256 മുട്ടകളുടെയും ഫോസിലുകള്‍ കണ്ടെത്തിയത്. ടൈംസ് ഓഫ്
India News Top News

കേന്ദ്ര ബജറ്റ്; പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് രാവിലെ ചേരും. സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച ചർച്ചയാകും നടക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും. രാഷ്ട്രപതിയുടെ
Kerala News

ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് ഇ.ഡി; പ്രതികൾ തട്ടിയത് 1157 കോടി

ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് ഇ.ഡി.പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളുണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇ.ഡി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മെമ്പർഷിപ്പ് ഫീ എന്ന പേരിൽ പ്രതികൾ തട്ടിയത് 1157 കോടി രൂപയാണ്. വലിയ പലിശ വാഗ്ദാനം ചെയ്തു
Kerala News

കരുവന്നൂർ ബാങ്ക് 28 ലക്ഷം രൂപയുടെ ചെക്ക് നൽകി; നന്ദി പറഞ്ഞ് ജോഷി ആന്റണി

നിക്ഷേപത്തുക മടക്കി നൽകാനുള്ള ഇടപെടൽ ട്വന്റിഫോറിനും ഫ്‌ളവേഴ്‌സിനും നന്ദി പറഞ്ഞ് കരുവന്നൂരിലെ നിക്ഷേപകൻ ജോഷി ആന്റണി. പണം മടക്കി നൽകാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ജോഷിയുടെ ജീവിതം. ഇതിനു പിന്നാലെ സഹകരണ മന്ത്രി വി എൻ വാസവൻ ഇടപെട്ട് ജോഷിയുടെ 28 ലക്ഷം രൂപ മടക്കി നൽകുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിൽ തൻ്റെ പേരിലുള്ള നിക്ഷേപം മടക്കി ലഭിച്ചത് ആശ്വാസമെന്നും ജോഷി