Home Articles posted by Editor (Page 751)
Kerala News

കൊല്ലം വിളക്കുടിയിൽ കൂട്ടത്തല്ല്, തമ്മിലടിച്ച് പഞ്ചായത്ത്‌ അംഗങ്ങൾ

കൊല്ലം: വിളക്കുടി പഞ്ചായത്തിൽ കൂട്ടത്തല്ല്.  കൊല്ലം വിളക്കുടിയിലാണ് പഞ്ചായത്ത്‌ അംഗങ്ങൾ തമ്മിൽ തല്ലിയത്. പഞ്ചായത്തിലെ എൽ ഡി എഫ് –  യുഡിഎഫ് അംഗങ്ങൾ ആണ് തമ്മിൽ തല്ലിയത്. സംഘർഷത്തിൽ ഇരുവിഭാഗത്തെ ആളുകൾക്കും പരിക്കേറ്റു. വിളക്കുടിയിൽ കഴിഞ്ഞ ആഴ്ച യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു.
Entertainment India News

ദളപതി വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

നടൻ വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്. 2026 നിയമസഭ തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന. പാര്‍ട്ടിക്ക് തമിഴക മുന്നേറ്റ കഴകം എന്ന പേര്
Kerala News

‘കൈ ഉളുക്കിയതിന് അനസ്തേഷ്യ നൽകി, ആശുപത്രിക്കെതിരെ അന്വേഷണം വേണം’; ആരോണിന്റെ അച്ഛൻ

പത്തനംതിട്ട: സ്കൂളിൽ കളിക്കുന്ന സമയത്ത് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ അഞ്ചരവയസ്സുകാരൻ ആരോൺ മരിച്ച സംഭവത്തിൽ  ചികിത്സാപിഴവെന്ന് ബന്ധുക്കൾ. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ ആശുപത്രി അനസ്തേഷ്യ നൽകിയെന്ന് ആരോപിച്ച് കുടുംബം രം​ഗത്തെത്തി. അതേസമയം, ചികിത്സാപിഴവ് അല്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. പത്തനംതിട്ട റാന്നിയിൽ പ്ലാങ്കമൺ ഗവ: എൽ പി സ്കൂൾ വിദ്യാർത്ഥിയാണ് ആരോൺ വി.
Kerala News

തൃശൂര്‍: സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

തൃശൂര്‍: സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടിയിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി സ്വദേശി ചെമ്പൻ വീട്ടിൽ വിനയന്‍റെ മകൻ വിഷ്ണു (26) ആത്മഹത്യ ചെയ്തത്. സ്വകാര്യ ബാങ്കിൽ നിന്ന് കുടുംബം വായ്പയെടുത്തിരുന്നു. 12 കൊല്ലം മുമ്പ് വീട് വെയ്ക്കാനായി എട്ടു ലക്ഷം രൂപയാണ് വായ്പയായി എടുത്തത്. തുടര്‍ന്ന് എട്ടു ലക്ഷത്തി എഴുപത്തിനാലായിരം തിരിച്ചടച്ചിരുന്നു. ഇതിനിടയിൽ ഇടയ്ക്ക്
Kerala News

തിരുവനന്തപുരം: നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പൊലീസുകാർക്ക് മർദ്ദനം

തിരുവനന്തപുരം: നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പൊലീസുകാർക്ക് മർദ്ദനം. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം.  ബാലരാമപുരം സ്റ്റേഷനിലെ സജിലാൽ, സന്തോഷ്കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്ക്കർ പൊലീസ് പിടിയിലായി. ഡ്യൂട്ടിക്കിടെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടുകയായിരുന്നു പൊലീസുകാർ. ഇതിൽ പ്രകോപിതനായ പ്രതി പൊലീസുകാരെ
Kerala News

ഷാൻ കൊലക്കേസ്; കുറ്റപത്രം മടക്കമെന്ന് പ്രതികൾ ഹൈക്കോടതിയിൽ, കേസ് ഇന്ന് പരിഗണിക്കും

ആലപ്പുഴ: എസ്ഡിപിഐ നേതാവായിരുന്ന അഡ്വ. കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ. കൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെവി ബെന്നിയാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് കുറ്റപത്രം സമർപ്പിക്കേണ്ടതെന്നും അതിനാല്‍ കുറ്റപത്രം മടക്കണം എന്നും വാദം ഉന്നയിച്ച് പ്രതികള്‍
Kerala News

‘മുഖ്യമന്ത്രി രാജിവെക്കണം, സ്ഥാനത്ത് തുടരാൻ അർഹനല്ല’; വി ഡി സതീശൻ

നിയമസഭയിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും സംബന്ധിച്ച് പുറത്തുവന്നത്. രണ്ടു പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ ആരോപണങ്ങളാണ് പുറത്തുവന്നത്. മുഖ്യമന്ത്രി സ്ഥാനത്തിരക്കാൻ യോഗ്യനല്ല. ഗുരുതരമായ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. നിയമസഭയിൽ വന്നില്ല. പ്രതിപക്ഷമല്ല ഭരണപക്ഷമാണ് സഭാ നടപടികളെ
Kerala News

എടവക പായോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി ന​ഗരത്തിലേക്ക് എത്തി.

വയനാട് എടവക പായോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന മാനന്തവാടി ന​ഗരത്തിലേക്ക് എത്തി. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയത്. വാനപാലകരും പൊലീസും സ്ഥാലത്തെത്തിയിട്ടുണ്ട്. ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. വനത്തിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടുക എന്ന ദൗത്യത്തിലേക്ക് വനം വകുപ്പിന്
Kerala News

പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്.

പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്‌തു. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി വിരൽത്തുമ്പിലെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. ‘സ്കൂൾ പഠനകാലത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്നാണ് അതത് കാലത്തെ പാഠപുസ്തകങ്ങൾ. മിക്കവരുടെയും പക്കൽ
Kerala News

പോലീസ് നടപടികൾ പൊതുജനങ്ങൾക്ക് ക്യാമറയിൽ പകർത്തുന്നത് തടയരുതെന്ന് ഡിജിപി സർക്കുലർ ഇറക്കി…

തിരുവനന്തപുരം: പോലീസിന്റെ പ്രവർത്തനങ്ങൾ ഓഡിയോ /വീഡിയോ വഴി പൊതുജനങ്ങൾ ചിത്രീകരിക്കുന്നത് തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി. കേരള പോലീസ് ആക്ടിലെ സെക്ഷൻ 33 പ്രകാരം പോലീസിനും പൊതുജനങ്ങൾക്കും പോലീസ് പ്രവർത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ/ വീഡിയോ അല്ലെങ്കിൽ/ ഇലക്ട്രോണിക് റെക്കോർഡുകൾ എടുക്കാൻ അവകാശം ഉണ്ടെന്നും അതിനാൽ പൊതുജനങ്ങൾ പോലീസ് പ്രവർത്തനത്തിന്റെ വീഡിയോ നിയമവിധേയമായി