Home Articles posted by Editor (Page 750)
Kerala News

കോഴിക്കോട്: കോഴിക്കോട് നിര്‍ത്തിയിട്ട 1.5 ലക്ഷത്തിന്‍റെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. പൂനൂര്‍ ചീനി മുക്കില്‍  നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് തീപിടിച്ചത്. ചീനി മുക്കിലെ മെഡിക്കല്‍ ഭാരത് മെഡിക്കല്‍സ് ഉടമ  മുഹമ്മദ് നിസാമിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം.
India News

അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ കഴുത്തറുത്ത് കൊന്നു, വെട്ടിനുറുക്കി

കൊൽക്കത്ത: പശ്ചിമബംഗാളിൽ അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിച്ചു. പശ്ചിമബംഗാളിലെ മാൽഡയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. രണ്ട് ദിവസമായി കുട്ടിയെ കാണാതായതിനെ തുടർന്ന് ബംഗാൾ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടിയുടെ പിതാവിനോട് പ്രതിക്കുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന്
Kerala News Top News

‘തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത നടുക്കമുണ്ടാക്കി, 5 അംഗ ഉന്നത സമിതി അന്വേഷിക്കും’ എകെ ശശീന്ദ്രൻ

കോഴിക്കോട്:തണ്ണീര്‍ കൊമ്പന ചരിഞ്ഞുവെന്ന വാര്‍ത്ത നടുക്കമുണ്ടാക്കിയെന്നും അഞ്ചംഗ ഉന്നത സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. വിദഗ്ധ പരിശോധന നടത്തുന്നതിന് മുമ്പെ ആന ചരിഞ്ഞു. മയക്കുവെടിയുടെ ഡോസ് സംബന്ധിച്ച കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ മാത്രമെ വ്യക്തമാകുകയുള്ളു. കേരളത്തിലെയും കര്‍ണാടകയിലെയും വെറ്ററിനറി ടീം
Kerala News

വായ്‌പയുടെ പേരില്‍ പിആർഎസ് തുക തടഞ്ഞുവച്ചു; ബാങ്കിന് മുൻപിൽ സത്യഗ്രഹത്തിനൊരുങ്ങി കർഷകൻ

പാലക്കാട്: നെല്ലു സംഭരിച്ച് 9 മാസം പിന്നിട്ടിട്ടും, ഭാര്യയുടെ പേരിൽ വായ്‌പയുണ്ടെന്നു ചൂണ്ടിക്കാട്ടി പിആർഎസ് തുക ബാങ്ക് തടഞ്ഞുവെച്ചതില്‍ പ്രതിഷേധവുമായി കര്‍ഷകന്‍. കഞ്ചിക്കോട്ടെ ബാങ്കിനു മുന്നിൽ സത്യഗ്രഹമിരിക്കാന്‍ ഒരുങ്ങുകയാണ് നെല്ല് കര്‍ഷകന്‍ ശശി. 50,000 രൂപയാണ് ശശിക്ക് സംഭരണയിനത്തിൽ ലഭിക്കാനുള്ളത്. എന്നാൽ, പ്രത്യേക സോഫ്റ്റ്‌വെയർ ആയതിനാലാണ് പി ആർ എസ് തുക നൽകാൻ
India News

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു,2 പേര്‍ അറസ്റ്റില്‍

ഡല്‍ഹി: ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പതിനെട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ മാളവ്യനഗറിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത് ജനുവരി 29 ന് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് മദന്‍ഗിറിലേയ്ക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി എത്തുമ്പോള്‍ രണ്ടു പേര്‍ ഇരുചക്രവാഹനത്തില്‍ കാത്തുനില്പുണ്ടായിരുന്നു.
Entertainment India News

ജൂനിയർ ആർട്ടിസ്റ്റ് ആത്മഹത്യ ചെയ്ത സംഭവം; ‘പുഷ്പ’ താരത്തിന് ജാമ്യം, സിനിമയിൽ തുടരും

ഹൈദരാബാദ്: ജൂനിയർ ആർട്ടിസ്റ്റായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജഗദീഷ് പ്രതാപ് ഭണ്ഡാരിക്ക് ജാമ്യം. പുഷ്പ ചിത്രത്തിലെ നിർണായക വേഷം ചെയ്ത നടനാണ് ജഗദീഷ് പ്രതാപ്. നടൻ പുഷ്പ 2-ന്റെ സെറ്റിൽ തിരിച്ചത്തിയെന്നാണ് റിപ്പോർട്ട്. നവംബർ 29നാണ് യുവതി ആത്മഹത്യ ചെയ്തത്. ജഗദീഷ് യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതാണ് മകളുടെ ആത്മഹത്യക്ക് കാരണമെന്നാണ് യുവതിയുടെ
Entertainment India News

‘വിജയ് സിനിമ മതിയാക്കുന്നു, പ്രഥമ പരിഗണന പാര്‍ട്ടിക്ക്’; രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്

ദളപതി വിജയ് തന്‍റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിന് പിന്നാലെ താൻ സിനിമ രംഗത്ത് നിന്നും വിട്ട് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നാണ് ഇന്ന് ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്. ഇതുവരെ കരാറായിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയ ശേഷം അഭിനയം ഉപേക്ഷിക്കുമെന്ന് വിജയ് പുറത്തു വിട്ട കത്തിൽ പറയുന്നു. ദി ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടയുള്ള മാധ്യമങ്ങളും വാർത്ത റിപ്പോർട്ട്
Kerala News

കോഴിക്കോട് ഒരു കുടുംബത്തിലെ 5 പേരെ കാണാനില്ലെന്ന് പരാതി

കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ലെന്ന് പരാതി. കൂരാച്ചുണ്ട് എരപ്പാം തൊടി മധുഷെട്ടിയുടെ ഭാര്യയും മക്കളും, ബന്ധുക്കളെയുമാണ് കാണാതായത്. കഴിഞ്ഞ മാസം 20 തിയതിയാണ് സംഭവം. ഇവരുടെ മൈബൽ ഫോണുകൾ ഓഫാണ്. ഇവർക്കായുളള അന്വേഷണം കൂരാച്ചുണ്ട് പൊലീസ് ഊർജിതമാക്കി. സർക്കസുകാരായ മധു ഷെട്ടിയും കുടുബവും കഴിഞ്ഞ 10 വർഷമായി കോഴിക്കോട് കൂരാച്ചുണ്ടിലാണ് താമസിക്കുന്നത്.മധു ഷെട്ടിയുടെ
India News

ചെറിയ സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടത് 12 വര്‍ഷം.

ചെറിയ സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടത് 12 വര്‍ഷം. കര്‍ണാടകയിലെ മൈസൂരിലാണ് സംഭവം. കല്യാണം കഴിഞ്ഞ് കുറച്ച് കാലത്തിനുള്ളില്‍ തന്നെ ചെറിയ സംശയത്തിന്റെ പേരില്‍ സന്നലയ്യ എന്ന തന്റെ ഭര്‍ത്താവ് തന്നെ മുറിയില്‍ പൂട്ടിയിട്ടതായി സുമ എന്ന സ്ത്രീ കര്‍ണാടക പൊലീസിനോട് പറഞ്ഞു. സന്നലയ്യയുടെ മൂന്നാം ഭാര്യയാണ് സുമ. മൂന്ന് പൂട്ടുകള്‍ ഇട്ട് പൂട്ടിയ മുറിയിലാണ്
Kerala News

തണ്ണീർ കൊമ്പൻ ചരിഞ്ഞു; സംഭവം ബന്ദിപ്പൂരിലെത്തിച്ചശേഷം

വയനാട് മാനന്തവാടിയിൽ ഇന്നലെ മയക്കുവെടി വെച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു. ബന്തിപ്പൂർ വച്ചാണ് കാട്ടാന ചരിഞ്ഞത്. കർണാടക സർക്കാർ ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. കർണാടകയ്ക്ക് കൈമാറിയ ശേഷമായിരുന്നു കൊമ്പൻ ചരിഞ്ഞത്. ആരോഗ്യനില മോശമായിരുന്നുവെന്നാണ് വിവരം. പോസ്റ്റ്മോർട്ടം കേരളവും കർണാടകവും സംയുക്തമായി നടത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സൗമ്യ ശീലനായ ആനയായിരുന്നു. വിദഗ്ധ