Home Articles posted by Editor (Page 75)
Entertainment Kerala News

ഹണി റോസിന് പിന്തുണ അറിയിച്ച് അമ്മ സംഘടന; ഹണി റോസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാക്കും

ഹണി റോസിന് പിന്തുണ അറിയിച്ച് അമ്മ സംഘടന. സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും അപഹസിക്കുവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിക്കുന്നുവെന്നും ഹണി റോസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാക്കും അമ്മ സംഘടന അഡ്‌ഹോക്ക് കമ്മറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
India News

രാജ്യത്തെ മൂന്നാം എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു. രണ്ടുമാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ

രാജ്യത്തെ മൂന്നാം എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു. ​ഗുജറാത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുമാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. നേരത്തെ കർണാടകയിൽ രണ്ട് കേസുകൾ സ്ഥിരീകരിച്ചിരുന്നു. മൂന്നും എട്ടും മാസം പ്രായമുള്ള കുട്ടികൾക്കാണ് രോ​ഗബാധ. അതേസമയം നിലവിൽ രണ്ട്‌ കേസും ചൈനയിൽ നിന്നുള്ള വകഭേദം ആണെന്ന്
Kerala News

കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കണ്ണൂർ ADM ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സി.ബി.ഐ അന്വേഷണമാവശ്യമില്ലെന്ന് ഹൈക്കോടതി. പ്രത്യേക സംഘം കുടുംബത്തിന്റെ ആക്ഷേപങ്ങൾ കൂടി പരിഗണിക്കണമെന്ന് ഉത്തരവ്. കുടുംബത്തിന്റെ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി നടപടി. സി.ബി.ഐയ്ക്ക് കൈമാറണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂർ
Kerala News

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്.

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. ഐസി ബാലകൃഷ്ണൻ എംഎൽഎയുടെയും, ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചന്റെ പേരുകൾ കുറിപ്പിലുണ്ട്. ബാങ്ക് നിയമനത്തിന് പണം വാങ്ങിയതിന്റെ കടം തീർക്കാൻ കഴിയാത്തതിന്റെ മാനസിക സംഘർഷമാണ് ആത്മഹത്യക്ക് കാരണം എന്ന് കുറിപ്പിൽ പരാമർശമുണ്ട്. മേഖലയിലെ സഹകരണ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുറിപ്പിൽ പരാമർശിക്കുന്നു. ആറ്
Kerala News

സൈബർ ആക്രമണത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ ഇരയാണ് കെ കെ രമ എംഎൽഎ

സൈബർ ആക്രമണത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ ഇരയാണ് കെ കെ രമ എംഎൽഎ. ആശയപരമായ പോരാട്ടത്തിന് പകരം സൈബർ ആക്രമണങ്ങളിലൂടെ മാനസികമായി തകർക്കുകയാണെന്നും ശക്തമായ നിയമനിർമാണമാണ് വേണ്ടതെന്നും കെ.കെ രമ. പൊലിസ് സംവിധാനത്തിൽ വിശ്വാസമില്ലെന്നും സൈബർ ആക്രമണത്തിൽ ഇനി പരാതി നൽകില്ലെന്നും കെ കെ രമ. സൈബർ ആക്രമണം മറ്റൊരു തരം ബലാത്സംഗമാെണ്. സ്ത്രീയെ മാനസികമായി തകർക്കുകയാണ് ചെയ്യുന്നത്. സൈബർ
Kerala News

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ച് രാവിലെ പത്ത് മണിക്ക് ശേഷമാണ് വിധി പറയുക. നവീൻ ബാബുവിന്റേത് കൊലപാതകമാണെന്നും കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ രാഷ്ട്രീയ പക്ഷപാതപരമായ
Kerala News

പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഐഎം നേതാക്കൾ.

പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഐഎം നേതാക്കൾ. ശിക്ഷാവിധിക്ക് പിന്നാലെ പീതാംബരന്റെ അമ്മയെ ആശ്വസിപ്പിക്കാൻ എത്തിയതാണ് സിപിഐഎം നേതാക്കൾ. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള സംഘമാണ് വീട്ടിലെത്തിയത്. അമ്മയെ ജില്ലാ സെക്രട്ടറി ആശ്വസിപ്പിക്കുന്ന ചിത്രം  ലഭിച്ചു. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിക്കുമ്പോഴാണ് ഒന്നാം
Kerala News

ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു

ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വളവിൽവെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് പോയെന്നാണ് വിവരം. എന്നാൽ മരങ്ങളിൽ തട്ടി ബസ് നിന്നു. 34 യാത്രക്കാ‍രും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു. ഇന്ന് രാവിലെ
Kerala News

സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം

തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. പകുതിയോളം മത്സരങ്ങൾ അവസാനിച്ചപ്പോൾ കണ്ണൂരിന് 449 പോയിന്റും തൃശൂരിന് 448 പോയിന്റും കോഴിക്കോടിന് 446 പോയിന്റുമാണ് ഉള്ളത്. പാലക്കാടാണ് നാലാം സ്ഥാനത്ത്. സ്കൂളുകളിൽ 65 പോയിന്റുമായി തിരുവനന്തപുരം കാർമൽ ഹയർ സെക്കന്ററി സ്കൂളാണ്
Kerala News

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്.

മലപ്പുറം: മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്. മണിയുടെ ഭാര്യയ്ക്ക് വനംവകുപ്പിൽ താത്ക്കാലിക ജോലി നൽകുമെന്ന് ഡിഎഫ്ഒ അറിയിച്ചു. ഭിന്നശേഷിക്കാരിയായ മൂത്ത മകളുടെ ചികിത്സയും വനംവകുപ്പ് ഏറ്റെടുക്കും. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തിൽ