സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ അനധികൃതമായി കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി യുവതിയടക്കം മൂന്നുപേരെ പൊലീസ് പിടികൂടി. തൃശൂര്‍, ചാവക്കാട് സ്വദേശികളായ തളിക്കുളം കൊപ്പറമ്പില്‍ കെ.എ. സുഹൈല്‍(34), കാഞ്ഞാണി, ചെമ്പിപറമ്പില്‍ സി.എസ്. അനഘ് കൃഷ്ണ(27), കാഞ്ഞാണി, ചെമ്പിപറമ്പില്‍ സി.എസ്.
തനിക്ക് നേരെയുണ്ടായ ബോഡി ഷെയ്മിങ്ങിനോട് ശക്തമായ മറുപടിയുമായി ഗായിക സയനോര ഫിലിപ്പ്. ഒരു സംഗീത കോൺസർട്ടിന്റെ ഭാഗമായി സയനോര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് മോശം കമന്റുകളാണ് ഉയർന്നത്. എന്നാൽ ഉറച്ച ശബ്ദത്തോടെ കമന്റുകളോട് മറുപടി പറയുകയാണ് താരം. ഇവിടെ വന്ന് സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം. ഇവിടെന്ന് ഒന്ന് ഒഴിഞ്ഞു
കോഴിക്കോട്: നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തം. വിവിധ യുവജന സംഘടനകൾ ഇന്ന് കോഴിക്കോട് എൻഐടിയിലേക്ക് മാർച്ച് നടത്തും. രാവിലെ 10 നാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാർച്ച്. 12 മണിയോടെ യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജകമണ്ഡലം കമ്മറ്റി പ്രഖ്യാപിച്ച മാർച്ച് ഡിസിസി അധ്യക്ഷൻ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് എംഎസ്എഫും എൻഐടി
ഗുവാഹത്തി: ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വ്യവസായിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാൻ ശ്രമിച്ച യുവതിയും കാമുകനും പിടിയിൽ. അഞ്ജലി ഷാ (25), കാമുകൻ ബികാഷ് കുമാർ ഷാ (23) എന്നിവരെയാണ് കൊൽക്കത്തയിലേക്ക് കടക്കാൻ ശ്രമിക്കവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സംഭവത്തിന് പിന്നാലെ രാത്രിയിൽ കൊൽക്കത്തയിലേക്ക് വിമാനം കയറുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് പിടികൂടിയത്. സന്ദീപ് കുമാർ കാംബ്ലെ
തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരുമെന്ന് സുരേഷ് ഗോപി. തൃശൂരിൽ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മം. വീര സവർക്കർ വന്നാലും ബിജെപി ജയിക്കില്ലെന്ന ടി എൻ പ്രതാപൻ എം പി യുടെ പ്രസ്താവനയ്‌ക്കും സുരേഷ് ഗോപി മറുപടി നൽകി. വീര സവർക്കർ വന്നാൽ ജയിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത്
അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആവേശജയം. 245 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 7 പന്തുകൾ ബാക്കിനിൽക്കെ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. 95 പന്തിൽ 96 റൺസ് നേടിയ സച്ചിൻ ദാസും 81 റൺസ് നേടിയ ക്യാപ്റ്റൻ ഉദയ് സഹാറനുമാണ് ഇന്ത്യൻ വിജയശില്പികൾ. ദക്ഷിണാഫ്രിക്കക്കായി ക്വേന മപാക്കയും ട്രിസ്റ്റൻ ലീസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്ഥാപിച്ച ജഡ്ജിനെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് പിടിയിൽ. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. സ്വമേധയാ എടുത്ത കേസിലാണ് നടപടി. രൺജിത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ രാജ്യതലസ്ഥാനത്തെത്തി. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, എന്നിവരും ഡിഎംകെ, സമാജ്‌വാദി,
കേരളത്തിൽ ഐഎസ് ഭീകരർ സ്‌ഫോടനം ആസൂത്രണം ചെയ്തെന്ന കേസിൽ കൊച്ചി എൻഐഎ കോടതി ഇന്ന് വിധി പറയും. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. ഇയാൾ ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് കേരളത്തിൽ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തെന്നാണ് എൻഐഎ കണ്ടെത്തൽ. 2018 മെയ് 15 നാണ് റിയാസ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തത്. യുഎപിഎയുടെ 38, 39 വകുപ്പുകളും
കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു. പുലർച്ചെ ഒന്നരയോടെയാണ് അപകടം. വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം. പഴയങ്ങാടി പയ്യന്നൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് ലോറി മറിഞ്ഞത്. ട്രാവലറിലുണ്ടായിരുന്ന എട്ടുപേർക്ക്