Home Articles posted by Editor (Page 734)
Kerala News

‘ആറ്റുകാൽപൊങ്കാലക്ക് മുമ്പ് 25 റോഡുകൾ നവീകരിക്കും’, പകലോ രാവോ എന്നില്ലാതെ അതിവേഗ പണി തുടരുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ആറ്റുകാൽ പൊങ്കാലയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ തിരുവനന്തപുരത്തെ റോഡുകളുടെ നവീകരണ പ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് 25 റോഡുകൾ നവീകരിക്കപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. പകലും രാത്രിയും കഠിനാദ്ധ്വാനം
Kerala News

ഗോഡ്സയെ പ്രകീർത്തിച്ച NIT അധ്യാപികയുടെ മൊഴി ഇന്ന് എടുക്കും

ഗോഡ്സെ പ്രകീർത്തനത്തിൽ ഇന്ന് കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ്റെ മൊഴി എടുത്തേക്കും. വീട്ടിലെത്തി മൊഴി രേഖപ്പെടുത്താൻ കുന്ദമംഗലം പൊലീസ്. എൻഐടി രൂപീകരിച്ച കമ്മിറ്റിയുടെ അന്വേഷണം തുടരുന്നുണ്ട്. റിപ്പോർട്ട്ലഭിച്ചാൽ അധ്യാപികയ്ക്ക് എതിരെ നടപടിക്ക് സാധ്യതയുണ്ട്. കലാപാഹ്വാനത്തിനാണ് അധ്യാപികയ്ക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ
Kerala News

സൂര്യാതപമേറ്റ് യുവാവിന് ദാരുണാന്ത്യം; ശരീരത്തിൽ പൊളളലേറ്റ പാടുകൾ

തിരുവനന്തപുരം: കിളിമാനൂരിൽ യുവാവ് മരിച്ചത് സൂര്യാതപമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. പോസ്റ്റുമാർട്ടത്തിന് ശേഷം ലഭിച്ച പ്രാഥമിക റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കിളിമാനൂർ കാനറയിൽ സുരേഷ് കുഴഞ്ഞു വീണത്. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികൾ ​ഗൗനിച്ചില്ലെന്ന് പരാതിയുണ്ട്.
Kerala News

യുവതിക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ ഫോണിൽ പകർത്തി, ശേഷം യുവതിയുടെ പേരിൽ ക്രൂരത; കൊല്ലത്തെ യുവാവ് റിമാൻഡിൽ

കൊല്ലം: സാമൂഹ്യ മാധ്യമങ്ങൾ വഴി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആൾ പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര, പോർട്ട് റോഡ്, പടിഞ്ഞാറ്റേ കുരിശ്ശടി വീട്ടിൽ സേവ്യർ മകൻ എഡ്വിൻ (31) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. യുവതിയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും മറ്റും ഫോണിൽ സൂക്ഷിച്ചിരുന്ന ഇയാൾ പിന്നീട് ബന്ധം വഷളായപ്പോൾ യുവതിയുടെ പേരിൽ സാമൂഹ്യ മാധ്യമ
Kerala News

സീറ്റ് വിഭജന കടമ്പ കടന്ന് ഇടതുമുന്നണി: സിപിഎം സംസ്ഥാന സമിതി ദ്വിദിന യോഗം ഇന്ന് തുടങ്ങും

കൊച്ചി: ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും തിരുവന്തപുരത്ത് എകെജി സെന്ററിൽ ചേരും. കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിംഗ് ആണ് പ്രധാന അജണ്ട. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും ചർച്ചകൾ നടക്കും. സ്ഥാനാർത്ഥി സാധ്യതകളും തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയ സമീപനങ്ങളും നേതാക്കൾ ചർച്ച ചെയ്യും.
Kerala News

വയനാട്ടിലെ കാട്ടാന ആക്രമണം; റേഡിയോ കോൾ വിവരങ്ങൾ നൽകാൻ തയ്യാറായില്ല: കർണാടക വനംവകുപ്പിന് ഗുരുതര വീഴ്ച

മാനന്തവാടിയിലെ കാട്ടാന ആക്രമണത്തിന് വഴിതെൡയിച്ചത് കർണാടക വനംവകുപ്പിന്റെ വീഴ്ച. ആനയുടെ സഞ്ചാരം സംബന്ധിച്ച വിവര കൈമാറ്റത്തിൽ കർണാടകട വനംവകുപ്പിന് വീഴ്ച സംഭവിച്ചു. റേഡിയോ കോളർ വിവരങ്ങൾ കേരളം ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറായില്ലെന്ന് ആരോപണം. ആനയുടെ സഞ്ചാരപാത സംബന്ധിച്ച ഫ്രീക്വൻസി കർണാടകയോട് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അജീഷ്
Kerala News

കടമെടുപ്പ് പരിധിയില്‍ ഇടക്കാല ആശ്വാസം; കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം

കടമെടുപ്പ് പരിധിയില്‍ ഇടക്കാല ആശ്വാസം തേടി കേരളം സുപ്രിംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ മറുപടി സമര്‍പ്പിച്ച് കേന്ദ്രധകാര്യമന്ത്രാലയം. കേരളത്തിന് വിവേകപൂര്‍ണ്ണമായ ധനനിര്‍വഹണമില്ലെന്ന് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തല്‍. കേരളത്തിന്റെ ആവശ്യം തള്ളണമെന്നും ധനകാര്യ മന്ത്രാലയത്തിന്റെ മറുപടിയില്‍ പറയുന്നു. കേരള സര്‍ക്കാരിന്റെ ധന വിനിയോഗത്തെ കുറ്റപ്പെടുത്തിയാണ് കേന്ദ്ര ധരമന്ത്രാലയം
Kerala News

ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും

ക്ഷേമപെൻഷൻ മുടങ്ങിയതിൽ ഇടുക്കിക്ക് പിന്നാലെ പാലക്കാടും പ്രതിഷേധം നടന്നിരുന്നു. അകത്തേത്തറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത് 92 വയസുള്ള പത്മാവതിയും 67 വയസ്സുള്ള മകൾ ഇന്ദിരയും പ്രതിഷേധിച്ചിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി നടൻ സുരേഷ് ഗോപി രംഗത്തെത്തി. അകത്തേത്തറയില്‍ ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും. പ്രതിമാസം
Kerala News

കുന്ദമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങിമരിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് മൂന്ന് പേര്‍ മുങ്ങിമരിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പെടെ ബന്ധുക്കളായ മൂന്ന്പേരാണ് മരിച്ചത്. കാരിപ്പറമ്പത്ത് മിനി(48) മകള്‍ ആതിര(24), ഇവരുടെ ബന്ധുവായ അദ്വൈത് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മൂവരും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരാളെ കോഴിക്കോട് മെഡിക്കല്‍
Kerala News Top News

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം.

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. ഭക്ഷ്യവകുപ്പിന് ബജറ്റില്‍ തുക അനുവദിക്കാത്തതില്‍ ആണ് വിമര്‍ശനം. മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് സംസ്ഥാന കൗണ്‍സില്‍ അംഗവും ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിന്റെ ഭാര്യയുമായ ആര്‍ ലത ദേവി പരിഹസിച്ചു. മുഖ്യമന്ത്രിക്ക് ആഡംബരത്തിനും ധൂര്‍ത്തിനും കുറവില്ല. മുഖ്യമന്ത്രിയുടെ