ബംഗളൂരു: കര്‍ണാടകയില്‍ ആശുപത്രിക്കുള്ളില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്ത സംഭവത്തില്‍ 38 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ആശുപത്രി മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. ആശുപത്രി നിയമങ്ങള്‍ ലംഘിച്ചതിന് വിദ്യാര്‍ഥികളുടെ ഹൗസ്
ധർമ്മപുരി: തമിഴ്നാട് ധർമ്മപുരിയിൽ ദളിത് സ്ത്രീകൾക്ക് ചിരട്ടയിൽ ചായ കൊടുത്ത 2 സത്രീകൾ അറസ്റ്റിലായി. ജാതി വിവേചനത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഉയർന്ന ജാതിയിൽപ്പെട്ട സ്ത്രീകളെ അറസ്റ്റു ചെയ്തത്. ഗൌണ്ടർ വിഭാഗത്തിലുള്ള സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 60കാരിയായ ചിന്നതായി ഇവരുടെ പുത്ര ഭാര്യയും 32 കാരിയുമായി ബി ധരണി എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ്
ഈ മാസം 13 ന് വയനാട് ജില്ലയിൽ ഹർത്താൽ. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ നാല് വർഷക്കാലമായി വയനാട്ടിൽ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം
അംഗൻവാടിയിൽ ജോലി വാഗ്ദാനം ചെയ്ത് 20 സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. സിരോഹി മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സൺ, മുൻ മുനിസിപ്പൽ കൗൺസിൽ കമ്മീഷണർ എന്നിവർക്കെതിരെയാണ് പരാതി. പാലി ജില്ലയിൽ നിന്നുള്ള സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സിരോഹി മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സൺ മഹേന്ദ്ര മേവാഡ, മുൻ
ഇടുക്കി അടിമാലിയിൽ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഒഴുവത്തടം സ്വദേശി രഞ്ജിത്ത് ജോർജാണ് അറസ്റ്റിലായത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഇക്കഴിഞ്ഞ നാലാം തീയതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ്
തൃശ്ശൂര്‍: കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി അറക്കമൂലയിൽ വീട്ടിൽ 35 വയസ്സുള്ള ബിൻസ് കുര്യനാണ് മരിച്ചത്. സ്കൂട്ടറിൽ ബിൻസിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വട്ടായി സ്വദേശി കൊച്ചുകുന്നേൽ വീട്ടിൽ സനുവിന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം. കേച്ചേരി തലക്കോട്ടുകരയിലാണ് അപകടം നടന്നത്. കേച്ചേരി ഭാഗത്തുനിന്നും
നടനും രാഷ്ട്രീയക്കാരനുമായ മിഥുൻ ചക്രബർത്തിയെ (73) ശനിയാഴ്ച രാവിലെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ അപ്പോളോ മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് നടൻ ചികിത്സയിലുള്ളത്. ആശുപത്രി അധികൃതർ പറയുന്നത് തലച്ചോറിൽ അസ്കിമിക് സെറിബ്രോവാസ്കുലർ ആക്‌സിഡൻ്റ് (സ്ട്രോക്ക്) ഉണ്ടായെന്നാണ്. വലത് ഭാഗത്തെ കൈകാലുകള്‍ക്ക് തളർച്ച നേരിട്ട രീതിയിലാണ് മിഥുനെ
കോതമംഗലം: മണികണ്ഠന്‍ചാലില്‍ കാട്ടാനകള്‍ വീട് തകര്‍ത്തു. വെള്ളാരംകുത്തിലെ ശാരദയുടെ വീടാണ് തകര്‍ത്തത്. സംഭവ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പ്രദേശത്തെ മറ്റൊരു വീടും കാട്ടാനകള്‍ തകര്‍ത്തിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അതേസമയം വയനാട് മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാന ബേലൂര്‍ മഗ്നയെ മയക്കുവെടി
സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുകയാണ്. അന്തരീക്ഷ താപനില വർധിക്കുന്നതോടെ വാഹനങ്ങൾക്ക് തീപിടിച്ച് അപകടങ്ങൾ പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇത്തരമൊരു നിസ്സഹായ സാഹചര്യത്തിൽ സ്വീകരിക്കാവുന്ന മുൻകരുതൽ നടപടികളാണ് എംവിഡി പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ്: വേനൽ കടുക്കുകയാണ് സ്വാഭാവികമായും
കാഞ്ഞിരപ്പളിയിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുർബാനക്കിടയിലാണ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലകനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കുർബാനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും