ചെന്നൈ: ബാസ്‍കറ്റ് ബോൾ കളിച്ചുകൊണ്ടിരിക്കെ ഇലക്ട്രിക് വയറിൽ ചവിട്ടിയ 11 വയസുകാരന് ദാരുണാന്ത്യം. ചെന്നൈ നന്ദനത്തിലെ വൈഎംസിഎയിൽ ആയിരുന്നു അപകടം. മൈലാപ്പൂർ ഡിസിൽവ സ്ട്രീറ്റ് സ്വദേശിയായ റിയാൻ ആദവ് ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകും. ഇവർ 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിലെ പ്രതികളായ കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നവരാണ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാവുക. കേസിൽ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. ഉടമകളുടെ 212 കോടി രൂപയുടെ സ്വത്താണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്
തൃപ്പൂണിത്തറ സ്ഫോടനത്തിൽ എക്സ്പ്ലോസിവ് ആക്ട് പ്രകാരം കേസ്. ഹിൽപാലസ് പൊലീസ് ആണ് കേസെടുത്തത്. ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവകമ്മിറ്റി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു. തൃപ്പൂണ്ണിത്തുറ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം
പാലക്കാട് പെരുവെമ്പ് ആൾക്കൂട്ട കൊലപാതകക്കേസിലെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ്. പാലക്കാട് ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് കോടതിയുടെയാണ് വിധി. മരിച്ച രാജേന്ദ്രൻ്റെ അമ്മ രുഗ്മണി കഴിഞ്ഞ 14 വർഷമായി നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കോടതി വിധി. 2010 മാർച്ച് 9നാണ് പെരുവെമ്പ് സ്വദേശി രാജേന്ദ്രനെ പ്രതികൾ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത്.
പാലക്കാട്: കോൺഗ്രസ് ഭരണ സമിതിക്ക് കീഴിലുള്ള ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പിൽ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട് പാലക്കാട് സ്വദേശി. 30 ലക്ഷത്തോളം രൂപയാണ് മാത്തൂർ മഠത്തിൽ വീട്ടിൽ കൃഷ്ണകുമാറിന് നഷ്ടപ്പെട്ടത്. തിരുവില്വാമല സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുകയാണ് നഷ്ടമായത്. ബാങ്കിൽ ആകെ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് ആരോപണമുയർന്നു. 17 നിക്ഷേപകർക്ക് പണം നഷ്ടമായി. 2018
ഉത്തർപ്രദേശിൽ വിവാഹ തട്ടിപ്പിന് ഇരയായി വനിതാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്. 2012 ബാച്ച് ഐപിഎസ് ഓഫീസറായ ശ്രേഷ്ഠ താക്കൂറാണ് തട്ടിപ്പിന് ഇരയായത്. ഐആർഎസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന രോഹിത് രാജ് എന്ന യുവാവാണ് ശ്രേഷ്ഠയെ കബിളിപ്പിച്ചത്. തട്ടിപ്പ് മനസിലാക്കി രോഹിത് രാജില്‍ നിന്ന് വിവാഹ മോചനം നേടിയ ശ്രേഷ്ഠ മുന്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. 2018ൽ ഒരു മാട്രിമോണിയൽ
എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിച്ച് ഉഗ്ര സ്ഫോടനമുണ്ടായി. വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. എത്ര പേർക്ക് പരുക്കേറ്റുവെന്ന വിവരം ലഭ്യമായിട്ടില്ല. ഇരുവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 300 മീറ്റർ അപ്പുറത്തേക്ക്
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനമന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനരോഷം ആളിക്കത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചത്. ആളെക്കൊല്ലി ആനയെ പിടികൂടാൻ ഉള്ള ശ്രമം പുരോഗമിക്കുകയാണ്.
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അക്രമം. ഫാർമസിയുടെ ചില്ല് അടിച്ചു തകർത്തു. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഉറക്കഗുളിക ചോദിച്ചെത്തിയ ആളാണ് അതിക്രമം നടത്തിയത്. ഗുളിയക്കയ്ക്ക് കുറിപ്പടി വേണമെന്ന് ജീവനക്കാർ പറഞ്ഞതോടെ കൈ കൊണ്ട് ചില്ല് അടിച്ചു തകർക്കുകയായിരുന്നു. ജീവനക്കാർ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അധികൃതരുടെ പരാതി
തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിന് തയ്യാര്‍. മൂന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ മന്ദിരത്തില്‍ ഇന്നാണ് പാലുകാച്ചല്‍ ചടങ്ങ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ തീയതി ലഭിച്ച ശേഷമാകും ഔദ്യോഗിക ഉദ്ഘാടനം. നേതാക്കള്‍ക്കും ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ക്കും താമസിക്കാനുള്ള സൗകര്യവും തിരുവനന്തപുരത്തെ പുതിയ