കർഷകരുടെ ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിൽ സംഘർഷം. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിനടുത്തെത്തിയപ്പോൾ കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. രണ്ട് റൗണ്ടുകളിലായി ഏകദേശം രണ്ട് ഡസൻ ഷെല്ലുകൾ പ്രയോഗിച്ചുവെന്നാണ് റിപ്പോർട്ട്. കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ വ്യാപകമായി
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പ്രകോപിതരായ പ്രതിഷേധക്കാര്‍ കൊടികളും കമ്പുകളും ചെരുപ്പുകളും അടക്കം പൊലീസിന് നേരെ എറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും
ഭ്രമയുഗത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റാൻ അപേക്ഷ നൽകി അണിയറപ്രവർത്തകർ. സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൊടുമൺ പോറ്റിയെന്നാക്കാൻ അപേക്ഷ നൽകി. അണിയറ പ്രവർത്തകരുടെ അപേക്ഷ പരിശോധിക്കുകയാണെന്ന് കേന്ദ്രം. പുഞ്ചമൺ ഇല്ലത്തെ പി എം ഗോപിയാണ് സിനിമയ്‌ക്കെതിരെ ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് നിര്‍മാതാക്കൾ അറിയിച്ചു. കേസ് പരിഗണിച്ച
മാസപ്പടി കേസില്‍ യഥാര്‍ത്ഥ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തന്റെ കൈകള്‍ ശുദ്ധമാണോയെന്ന് പൊതുസമൂഹത്തോട് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു. വിഷയത്തില്‍ നിയമസഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ സ്പീക്കര്‍ക്കെതിരെയും മാത്യു കുഴല്‍നാടന്‍ വിമര്‍ശനമുന്നയിച്ചു. മുഖ്യമന്ത്രിക്ക് മറുപടി
തിരുവനന്തപുരം : നാലാഞ്ചിറയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. നാലഞ്ചിറ കോൺവെൻറ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്. രാവിലെ ആറു മണിക്ക് ശേഷമായിരുന്നു കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. രാവിലെ വീട്ടിൽ നിന്ന് കുട്ടിയെ പെട്ടെന്ന് കാണാതെ ആകുകയായിരുന്നെന്ന് കുട്ടിയുടെ അച്ഛൻ ജിജോ പറഞ്ഞു. 5 കിലോമീറ്ററോളം ദൂരം കുട്ടി നടന്നു പോയി. റോഡിൽ കൂടി നടന്നു
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയെന്ന് വിവരം. പ്രിലിമിനറി പരീക്ഷയില്‍ അമൽ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽ ജിത്തെന്ന് പൊലീസ് പറയുന്നു. പൂജപ്പുരയിൽ ആൾമാറാട്ടത്തിനിടെ അഖിൽ ജിത്ത് ഹാളിൽ നിന്നും ഇറങ്ങി ഓടയിരുന്നു. രണ്ടാമത്തെ പരീക്ഷക്കിടെയാണ് പിടിക്കപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ
ഹിമാചൽപ്രദേശിലെ സത്‌ലജ് നദിയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ തമിഴ് സംവിധായകൻ വെട്രി ദുരൈസാമിയുടെ (45) മൃതദേഹം കണ്ടെത്തി. ഒൻപതു ദിവസത്തെ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച നദിയിൽനിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. ചെന്നൈ മുൻ മേയർ സൈദൈ ദുരൈസാമിയുടെ മകനാണ് ഇദ്ദേഹം. ഈ മാസം നാലിനാണ് വെട്രി ദുരൈസാമി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കഷാംഗ് തീരദേശ ഹൈവേയിലൂടെ സഞ്ചരിക്കവെ കാർ
ഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി പരിഗണിച്ചു. വിഷയത്തിൽ കേന്ദ്രവും കേരളവും ചര്‍ച്ച നടത്തിക്കൂടേയെന്ന് സുപ്രീം കോടതി ചോദിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രവും കേരളവും അറിയിച്ചു. രണ്ട് മണിക്ക് നിലപാട് അറിയിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. കേരള ധനമന്ത്രിയും ധനസെക്രട്ടറിയും ചര്‍ച്ച നടത്തട്ടെ എന്നാണ് കോടതി
തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ നിന്ന് 12 വയസുകാരനെ കാണാതായതായി പരാതി. നാലഞ്ചിറ കോൺവെൻ്റ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെയാണ് കാണാതായത്. രാവിലെ ആറ് മണിക്ക് ശേഷം കുട്ടിയെ വീട്ടിൽ കണ്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
മലപ്പുറം ചങ്ങരംകുളം ചിറവല്ലൂർ നേർച്ചക്കിടെ ആന ഇടഞ്ഞു. ആനപ്പുറത്തു നിന്ന് വീണ് ഒരാൾക്ക് നിസാര പരുക്കേറ്റു. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. പുള്ളുട്ട് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരു മണിക്കൂറിനു ശേഷം പാപ്പാന്മാർ ചേർന്ന് ആനയെ തളച്ചു.