Home Articles posted by Editor (Page 727)
Kerala News

ലോറിയിൽ നിന്ന് പാറക്കഷണം ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

തിരുവനന്തപുരത്ത് ലോറിയിൽ നിന്ന് പാറക്കഷണം ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സാഹിദുൾ ഹഖ് (34) ആണ് മരിച്ചത്. വെഞ്ഞാറമൂട് കിഴായിക്കോണത്തു പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിലാണ് അപകടമുണ്ടായത്. പൊട്ടിച്ച പാറ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നതിനായി ലോറിയിൽ
Kerala News

രഹസ്യമായി വിവരങ്ങൾ അറിയിക്കാം’; സംവിധാനവുമായി കേരള പൊലീസ്

അനുദിനം പലതരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ അധികാരികളെ അറിയിക്കേണ്ടത് ഒരു പൗരൻ്റെ കടമയാണ്. എന്നാൽ തങ്ങളുടെ കൺമുന്നിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പോലും പൊലീസിനെ അറിയിക്കാൻ ഒരു വിഭാഗം ആളുകൾ മടിക്കുന്നു. ആവശ്യമില്ലാത്ത പുലിവാല് പിടിച്ച് പൊല്ലാപ്പിലാക്കേണ്ടഎന്നാണ് ഇത്തരക്കാരുടെ നിലപാട്. മറ്റുചിലരാകട്ടെ ഭാവിയിലെ പ്രത്യാഘാതങ്ങളെ ഭയന്ന്
International News Sports

പാക് യുവ ടെന്നീസ് താരം കുഴഞ്ഞുവീണു മരിച്ചു

യുവ പാകിസ്ഥാൻ ടെന്നീസ് താരം കുഴഞ്ഞുവീണു മരിച്ചു. സൈനബ് അലി നഖ്‌വി(17) ആണ് മരിച്ചത്. ITF ജൂനിയർ ടൂർണമെൻ്റിന് മുന്നോടിയായുള്ള പരിശീലന സെഷൻ കഴിഞ്ഞ് മുറിയിലെത്തിയ സൈനബ് കുഴഞ്ഞുവീണ് മരിക്കുകയായായിരുന്നുവെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സൈനബയെ ഉടൻ ഇസ്‌ലാമാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ്
Kerala News

മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം. മൂന്ന് ഹൈക്കോടതി ജഡ്ജിമാരെ അവരുടെ ആവശ്യപ്രകാരമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം സ്ഥലം മാറ്റത്തിന് കേന്ദ്രത്തോട് ശുപാർശ ചെയ്തത്. അനു ശിവരാമനെ കര്‍ണാടക ഹൈക്കോടതിയിലേക്കാണ് മാറ്റിയത്. ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് സുജോയ് പോള്‍
Kerala News

വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു.

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചർദ്ദിയെ തുടർന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാൽ വീട്ടിലെത്തിയ കുട്ടി വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം
Kerala News

കണയം ശ്രീ കുറുംബക്കാവിൽ എഴുന്നെള്ളിപ്പിനെത്തിയ ആന ഇടഞ്ഞോടി

കണയം ശ്രീ കുറുംബക്കാവിൽ എഴുന്നെള്ളിപ്പിനെത്തിയ ആന ഇടഞ്ഞോടി. കണയം സെന്ററിൽ നിന്ന് ഷൊർണൂർ-നിലമ്പൂർ റെയിൽപാത കടന്നയുടനെയാണ് തിരിഞ്ഞോടിയത്. ആൾക്കൂട്ടത്തിനിടയിലൂടെ ഓടിയ ആന ആരെയും ഉപദ്രവിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മുമ്പിൽ പോകുന്ന ആനയെ പാപ്പാൻമാർ മർദിക്കുന്നത് കണ്ട് പുറകെ വന്ന ആന പേടിച്ച് തിരിഞ്ഞോടുകയായിരുന്നു. പിറകെ നടന്നവരും പൂരം
Kerala News

കുട്ടികളെ ബാധിക്കുന്ന ടൈപ്പ് വൺ പ്രമേഹ നിരക്ക് സംസ്ഥാനത്ത് വർധിക്കുന്നതായി റിപ്പോർട്ട്

കുട്ടികളെ ബാധിക്കുന്ന ടൈപ്പ് വൺ പ്രമേഹ നിരക്ക് സംസ്ഥാനത്ത് വർദ്ധിക്കുന്നു എന്നാണ് പഠന റിപ്പോർട്ട്. പ്രമേഹബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന ‘മിഠായി’ പദ്ധതി 2018 ലാണ് സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിച്ചത്. രണ്ടായിരത്തിലേറെ കുട്ടികൾ അംഗമായ പദ്ധതിക്കായി കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. പരമാവധി കുട്ടികൾക്ക് സഹായം നൽകുമെന്ന് സാമൂഹ്യ നീതി
Kerala News

നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിലെ മരത്തിൽ രോഗി തൂങ്ങിമരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങര അഴകിക്കോണം സ്വദേശി അജികുമാർ (45) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ 7നാണ് സംഭവം. ആശുപത്രി വളപ്പിലെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. രോ​ഗി ഇവിടെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലത്തെ ചികിത്സ കഴിഞ്ഞതിന് ശേഷമാണ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്
Kerala News Top News

പ്രണയദിനത്തിന്റെ കഥ

ഇന്ന് പ്രണയ ദിനമാണ്. മനസിലുള്ള പ്രണയം തുറന്നുപറയാനും സമ്മാനങ്ങള്‍ നല്‍കി ആഘോഷിക്കാനുമുള്ള ദിനം. പ്രണയം തുറന്നുപറയാന്‍ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെന്ന് വാദിക്കുന്നവരുണ്ടെങ്കിലും ഈ ദിനത്തിനായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച്, മനുഷ്യന്‍ മനുഷ്യനോടിണങ്ങുന്ന അനന്യസുന്ദരമായ പ്രതിഭാസങ്ങളിലൊന്നാണ് പ്രണയം. ഏഴു ദിവസം നീളുന്ന
Kerala News

പാങ്ങോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . പാങ്ങോട് സ്റ്റേഷനിലെ സിപിഒ ബിനു എസ് ആണ് മരിച്ചത്. വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ചടയമംഗലം കലയം സ്വദേശിയാണ് ബിനു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചടയമംഗലം പൊലീസ് കേസെടുത്തു. ഇന്ന് രാവിലെയും പ്രഭാത നടത്തത്തിന് ഇറങ്ങിയുന്നു. കാണാതായതിനെ തുടർന്ന് പഴയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.