കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതൽ വിദ്യാർത്ഥികളെ കാണാനില്ലാരുന്നു.
തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാവടിമുക്കിൽ പ്രിൻസിയുടെയും അനിലിന്റെയും മകൾ അഖിലയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടിയാണ് കുട്ടിയെ വീട്ടിൽ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് അയിരൂർ പൊലീസ് കേസെടുത്തു. ആത്മഹത്യയെന്നാണ്
തിരുവനന്തപുരം: പഴയ സാധനങ്ങള്‍ എടുക്കാനെന്ന വ്യാജേന വീടുകളിലെത്തി മോഷണം നടത്തുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവമാണെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. സ്ത്രീകള്‍ അടങ്ങിയ സംഘത്തിന്റെ മോഷണ രീതികള്‍ വിവരിച്ച് കൊണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20 പവന്‍ സ്വര്‍ണമാണ് നഷ്ടമായത്. അപരിചിതര്‍ വീട്ടിലേയ്ക്ക്
ഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്ക് എതിരെ സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനും ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ 6 മുതൽ വൈകിട്ട് 4 വരെയാണ് ബന്ദ്. കർഷകർക്ക് പിന്തുണയുമായി കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രതിഷേധവും ഇന്ന് നടക്കും. കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെയാണ് ഭാരത് ബന്ദ്. കോർപ്പറേറ്റ് – വർഗീയ അച്ചുതണ്ട് സർക്കാർ
കൊച്ചി: എക്‌സാലോജികിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും. കര്‍ണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹര്‍ജി ഉത്തരവിനായി പരിഗണിക്കും. എസ്എഫ്‌ഐഒ അന്വേഷണത്തിന് സ്റ്റേ ലഭിച്ചാല്‍ അത് വീണാ
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കർണാടകത്തിൽ നിന്ന് എത്തിയ സംഘവും ദൗത്യത്തിനൊപ്പം ചേരും. മോഴയുടെ സഞ്ചാര വേഗവും ദൗത്യത്തെ തളർത്തുന്നുണ്ട്. അതിരാവിലെ റോഡിയോ കോളറിൽ നിന്ന് കിട്ടുന്ന സിഗ്നൽ അനുസരിച്ചാകും ഇന്നത്തെ നീക്കം. ഒടുവിലത്തെ സിഗ്നൽ പ്രകാരം പനവല്ലി മേഖലയ്ക്ക് അടുത്താണ് ആനയുള്ളത്. ആനയെ
ഭർത്താവ് ആനന്ദ് സുജിത് ഹെൻറി ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭാര്യ ആലീസിന്റെ ദേഹത്ത് നിരവധി തവണ വെടിയേറ്റതിന്റെ പരുക്കുകളുണ്ട്. അതേസമയം, കുട്ടികളുടെ മരണകാരണം പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. വിഷ വാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം
പൂജ നടത്തിയതിനെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായ കോഴിക്കോട് നെടുമണ്ണൂർ എൽ പി സ്കൂളിൽ ഇന്ന് സർവകക്ഷി യോഗം. സ്കൂൾ തുറക്കുന്നത് ഉൾപ്പെടെ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സ്കൂൾ മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ പ്രധാന അധ്യാപികയുടെ ഓഫീസ് മുറിയിലും മറ്റൊരു ക്ലാസ്സ് മുറികളിലും പൂജ നടന്നത്. നാട്ടുകാരും സി പി ഐ എമ്മും വിദ്യാർത്ഥി സംഘടനകളും വിഷയത്തിൽ പ്രതിഷേധം
തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് നഗരസഭാ എഞ്ചിനീയറിങ് വിഭാഗം നടത്തുന്ന പരിശോധന ഇന്നു പൂർത്തിയായേക്കും. നഷ്ടം വിലയിരുത്താനായിരുന്നു പരിശോധന. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഇന്ന് ഹർജി ഫയൽ ചെയ്യും. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചില പ്രതികൾ ഇപ്പോഴും ഒലിവിളിലാണ്. അതേസമയം, ജില്ലാ കളക്ടർ പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണം
കർഷകരുമായുള്ള കേന്ദ്രസർക്കാരിൻ്റെ ചർച്ച പരാജയം. താങ്ങുവിലയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. കർഷകരെ സർക്കാർ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചു. അടുത്ത ചർച്ച ഞായറാഴ്ച വൈകീട്ട് 6 ന് നടക്കും. ഇതിനിടെ ശംഭു അതിർത്തിയിൽ കർഷകർക്ക് നേരെ വീണ്ടും കണ്ണീർ വാതക പ്രയോഗം നടത്തി. സർക്കാരും കർഷകരും തമ്മിൽ വളരെ നല്ല ചർച്ചയാണ് നടന്നത് എന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു.