കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി. ഷാർജയിൽ നിന്ന് വന്ന പാലക്കാട് സ്വദേശി റഫീഖാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്പീക്കറിന് ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കസ്റ്റംസ് പരിശോധനക്കിടെ ഇയാളുടെ ബാഗേജ് സ്ക്രീൻ
തിരുവനന്തപുരം: വാലന്‍റൈൻസ് ദിനത്തിൽ മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28) ആണ് പിടിയിലായത്. ഇവരുടെ കാമകുനായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14ന് ആണ് ശ്രീജ തന്‍റെ എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത് എന്ന് പൊലീസ് പറഞ്ഞു. സംഭവ
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്എസ്എൽസി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫ്രെബുവരി ഒന്ന് മുതല്‍ 14 വരെയുള്ള ദിവസങ്ങളിലായിരിക്കും നടക്കുക. മാതൃക പരീക്ഷ 19 മുതൽ ആരംഭിക്കും തുടങ്ങും.
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ വില വര്‍ധനവ് പ്രാബല്യത്തിലാകും. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള 13 അവശ്യസാധനങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇതുസംബന്ധിച്ച
എക്‌സാലോജികിനെതിരായ കോടതി ഉത്തരവ്; വിധിപ്പകർപ്പ് ഇന്ന് പുറത്തുവിടും, കൂടുതൽ പ്രതിരോധത്തിലായി സിപിഐഎം
കൊച്ചി: എക്‌സാലോജികിനെതിരായ കര്‍ണാടക ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് പുറത്തുവിടും. രാവിലെ പത്തരയ്ക്ക് വിധി കര്‍ണാടക ഹൈക്കോടതിയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും. എക്‌സാലോജികിന് എതിരായ എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി വിധി. ഇതിന്റെ വിശദാംശങ്ങളും വിധിയിലേക്ക് നയിച്ച കാരണങ്ങളും വിധിയുടെ പൂര്‍ണ്ണരൂപത്തിലൂടെ മനസിലാക്കാനാകും. ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചിലെ
പ്രശസ്ത പാചക വിദഗ്ധന്‍ ഇമ്ത്യാസ് ഖുറേഷി അന്തരിച്ചു. ഇന്ന് രാവിലെയോടയായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. പത്മശ്രീ പുരസ്‌കാരം അടക്കം ഖുറേഷക്ക് ലഭിച്ചിട്ടുണ്ട്. ഐടിസി ഹോട്ടലിലെ മാസ്റ്റര്‍ ഷെഫ് എന്ന നിലയില്‍ പാചക വൈദഗ്ധ്യത്തിന് പേരുകേട്ട ഷെഫ് ഖുറേഷി ബുഖാറ എന്ന പാചക ബ്രാന്‍ഡ് രാജ്യമെമ്പാടും പ്രശസ്തമാക്കി. 928ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ഷെഫ് ഖുറേഷി ഏഴാം വയസ്സില്‍ തന്റെ
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിന്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. 15 മത്സരങ്ങളില്‍ 26 പോയിന്റുകളുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ നാലാം സ്ഥാനത്താണ്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്. മത്സരത്തിന്റെ 60-ാം മിനിറ്റില്‍ ആകാശ് സങ്കവാനാണ് ചെന്നൈയ്ക്കായി ഗോള്‍ നേടിയത്. കളിയുടെ
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്‌ന’യെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരും. ഇടതൂർന്ന ചെങ്കുത്തായ വനമേഖലയും ഉയരത്തിലുള്ള കൊങ്ങിണി അടിക്കാടുകളും ദൗത്യസംഘത്തിനു വെല്ലുവിളിയാവുന്നുണ്ട്. അടുത്തടുത്ത് സിഗ്നലുകൾ ലഭിക്കുന്നുണ്ടെങ്കിലും വനപാലകസംഘത്തെ വട്ടംകറക്കുകയാണ് ആന. ഇരുനൂറംഗ കേരള ദൗത്യസംഘവും 25 അംഗ കർണാടക വനപാലകസംഘവുമുൾപ്പെടെ 225 പേരാണ് ആനയ്ക്കായി
കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ സംഘാംഗത്തെ കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ ചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ച് മാവോയിസ്റ്റുകള്‍. കര്‍ണാടക അതിര്‍ത്തിയിലെ വനത്തിലൂടെയുള്ള യാത്രയ്ക്കിടെ മാവോയിസ്റ്റ് സുരേഷിനെയാണ് കാട്ടാന ആക്രമിച്ചത്. പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ സുരേഷിനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് 6.30ഓടെയാണ് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ സുരേഷുമായി
കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരൻ മരിച്ച സംഭവത്തിൽ വയനാട്ടിൽ ജനരോഷമിരമ്പുന്നു. വന്യജീവി ആക്രമണത്തിൽ ജനരോഷം വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഇന്ന് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്ന് മുന്നണികളും ഹർത്താൽ നടത്തുന്നത്.