ആലപ്പുഴ: ചേര്‍ത്തലയില്‍ നടുറോഡില്‍ യുവതിയെ തീക്കൊളുത്തിയ കേസിൽ പ്രതിയായ ഭർത്താവും മരിച്ചു. ശ്യാംജിത്ത് ആണ് മരിച്ചത്. ശ്യാംജിത്ത് ഭാര്യ ആരതിയെ സ്കൂട്ടർ തടഞ്ഞ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ശ്യാംജിത്തും പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 90 ശതമാനം പൊള്ളലേറ്റ
എറണാകുളം കളക്ടറേറ്റിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിൽ ഇന്ന് തീരുമാനം. കളക്ടർ ഇടപെട്ടു,വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് KSEB അറിയിച്ചു. KSEB ചെയർമാൻ ഉറപ്പ് നൽകിയെന്ന് കളക്ടർ വ്യക്തമാക്കി. പല തവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്താലാണ് കളക്ട്രേറ്റ് സമുച്ചയത്തിലെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പലതവണ നോട്ടീസ് നല്‍കിയിട്ടും
പാലക്കാട് ഐഐടി അസിസ്റ്റന്റ് പ്രഫ. ഡോ. പ്രവീണ ഗംഗാധരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് നിർണായക കണ്ടുപിടുത്തത്തിന് പിന്നിൽ. മഗ്നീഷ്യം എയർ ഫ്യുവൽ സെൽ ഉപയോഗിച്ച് ഉറവിടത്തിൽ നിന്ന് വേരിതിരിച്ച് പഴകിയ മൂത്രം ‘കാറ്റലൈസ്ഡ് റിസോഴ്സ് വീണ്ടെടുക്കൽ’ എന്നതാണു പരീക്ഷണം. ഒരേസമയം വൈദ്യുതിയും ജൈവവളവും മൂത്രത്തിൽ നിന്ന് ഉൽപാദിപ്പിക്കാനാകും. അഞ്ച് ലിറ്റർ മൂത്രത്തിൽ നിന്ന് 500 മില്ലി വാട്ട്
തിരുവനന്തപുരം പാലോട് ഇളവട്ടം ജനവാസ മേഖലയിൽ കരടിയിറങ്ങി. ഇളവട്ടം വില്ലേജ് ഓഫീസിനു പുറകിൽ അമ്പലവിളാകത്ത് ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം കരടിയിറങ്ങി. സ്ഥലത്ത് കണ്ടത് കരടിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പുലർച്ചേ ടാപ്പിംഗ് ജോലിക്കെത്തിയ യേശുദാസൻ, സഹദേവൻ എന്നിവരാണ് ആദ്യം കണ്ടത്. തുടർന്ന് വിവരം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിക്കുകയായിരുന്നു. പാലോട് നിന്നും ആർ.ആർ.ടി ടീം
ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാത്രിയോടെ കൊടിയേറുന്ന ഉത്സവം മാർച്ച് ഒന്നിന് ആറാട്ടോടെയാകും സമാപിക്കുക. ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും ഉച്ചയ്‌ക്ക് ശേഷം ചരിത്ര പ്രസിദ്ധമായ ആനയോട്ടവും നടക്കും. ഇക്കുറി പത്ത് ആനകളാണ് ആനയോട്ടത്തിൽ പങ്കെടുക്കുക. കൊമ്പന്മാരായ ദേവദാസ്, ഗോപീകണ്ണൻ, രവികൃഷ്ണൻ എന്നിവർ മുൻനിരയിൽ നിന്ന്
ഇന്ന് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചക്ക് ചേരുന്ന സംസ്ഥാനകമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി നിർദ്ദേശങ്ങള്‍ ചർച്ച ചെയ്യും. സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രാഥമിക
രാജ്യത്തെ പ്രമുഖ നിയമജ്ഞൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായകനായിരുന്ന അദ്ദേഹത്തിന് പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു. 1971 മുതൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനാണ്. 1991 മുതൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറുമാണ്. 1972-1975 കാലത്ത് ഇന്ത്യയുടെ അഡീഷനൽ
പാലക്കാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശികളായ റഷീദ, ഷാജി എന്നിവരാണ് മരിച്ചത്. കടുക്കാംകുന്നിന് സമീപത്താന് ഇരുവരെയും മരിച്ച നിലയിൽ കണെടത്തിയത്. ട്രെയിൻ തട്ടിയാണ് മരിച്ചത്. അതേസമയം പാലക്കാട് മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങി വാര്‍ത്താ ശ്രദ്ധ നേടിയ ബാബു വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന
എറണാകുളം മുട്ടത്ത് സൊമാറ്റോ ഫുഡ് ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂരമർദനം. നാലംഗ അന്യസംസ്ഥാന തൊഴിലാളികൾ ട്രാഫിക് ഡിവൈഡറുകൾ വെച്ച് ആക്രമിക്കുകയായിരുന്നു. പെട്രോൾ നിറച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് മര്‍ദ്ദനം. പാതാളം കുറ്റിക്കാട്ടുകര വള്ളോപ്പിള്ളിൽ വീട്ടിൽ മഹേഷ് എം (18)നാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി 9ന് ദേശീയപാത മുട്ടത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ആറ് ജില്ലകളിലും സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരേയും ആലപ്പുഴ, കോട്ടയം, കോഴിക്കോട്, ജില്ലകളില്‍ ഉയര്‍ന്ന