Home Articles posted by Editor (Page 708)
Kerala News

വേട്ടക്കിടയില്‍ പന്നി ആക്രമണം, വേട്ടക്കാരനും പിന്നാലെ പന്നിയും കിണറ്റില്‍

മലപ്പുറം: കാളികാവില്‍ കാട്ടു പന്നിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണയാള്‍ക്ക് പുതുജീവന്‍. വ്യാഴാഴ്ച ചോക്കാട് പഞ്ചായത്തിലെ പന്നി വേട്ടയ്ക്കിടയിലാണ് അപകടം. പെരിന്തല്‍മണ്ണ സ്വദേശി താമരത്ത് അയ്യപ്പനാണ് പന്നിക്കൊപ്പം കിണറ്റില്‍ വീണത്. നാട്ടിലിറങ്ങിയ പന്നികളെ ഗ്രാമപ്പഞ്ചായത്ത്
Kerala News

വർക്കലയിൽ പൂജാരിമാർ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ കൊലപാതകം.

തിരുവനന്തപുരം: വർക്കലയിൽ പൂജാരിമാർ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ കൊലപാതകം. ചാലുവിള പുറമ്പോക്കിൽ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്. നൂറനാട് സ്വദേശിയായ അരുണിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അയല്‍വാസികളായ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
Kerala News

പെൺകുട്ടികൾക്ക് അടക്കം മയക്കുമരുന്ന് നൽകുന്ന യുവാവ് പിടിയിൽ

കൊച്ചി: കാക്കനാട് കേന്ദ്രമാക്കി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുവതീ യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍. 34.5 ഗ്രാം മെത്താംഫിറ്റാമിനുമായി കാക്കനാട് അത്താണി സ്വദേശി വിഎ സുനീര്‍ (34) എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് അറിയിച്ചു.  കൂടുതല്‍ സമയം ഉന്‍മേഷത്തോടെ ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ബുദ്ധി കൂടുതല്‍ ഷാര്‍പ്പ്
Kerala News

കേരള ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ ഇനി ‘ക്ഷ’ വരയ്ക്കേണ്ടി വരും! ഇതാ അറിയേണ്ടതെല്ലാം!

സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള പരീക്ഷണങ്ങൾ അടിമുടി പരിഷ്‍കരിച്ചിരിക്കുകയാണ് മോട്ടോർവാഹന വകുപ്പ്.  ഡ്രൈവിംഗ് ടെസ്റ്റ് രീതികൾ പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് പുതിയ പരിഷ്‍കാരം. ഇതാ പുതിയ പരിഷ്‍കാരത്തെക്കുറിച്ച് അറിയേണ്ടതെല്ലാം എച്ചില്ല,
Kerala News

മലക്കപ്പാറയിൽ ആദിവാസി മൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി

മലക്കപ്പാറയിൽ ആദിവാസി മൂപ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി. വീരൻകുടി ഊരിലെ മൂപ്പൻ വീരനാണ് മർദനമേറ്റത്. വാസയോഗ്യമല്ലാത്ത ഊരിലെ ഭൂമി ഉപേക്ഷിച്ച് വീരൻകുടി ഊരിലെ ആദിവാസികൾ മലക്കപ്പാറയ്ക്ക് സമീപം കുടിൽ കെട്ടി സമരം ആരംഭിച്ചിരുന്നു. താത്കാലികമായി മൂന്നു കുടിലുകളാണ് കെട്ടി താമസം തുടങ്ങിയത്. ഴു കുടുംബങ്ങളെയും കുടിൽ കെട്ടാതിരിക്കാൻ വനം വകുപ്പ് ശ്രമം
Kerala News

ആറ്റുകാൽ പൊങ്കാല നാളെ: നഗരം ഭക്തിസാന്ദ്രം

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിന് നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ദിവസങ്ങൾക്ക് മുമ്പേയെത്തി ദേവീ സന്നിധിയിൽ അടുപ്പു കൂട്ടി നാളത്തെ പുണ്യദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഭക്തർ. ആറ്റുകാൽ പൊങ്കാലയെന്ന പുണ്യക്കാഴ്ചയിലേക്കാണ് നഗരം നാളെ കൺതുറക്കുക. വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. സര്‍വാഭരണ
India News

വിവാഹം കഴിക്കാന്‍ ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയി; യുവസംരംഭക അറസ്റ്റില്‍

ഹൈദരാബാദിൽ ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ച യുവതി അറസ്റ്റിലായി. യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്. ഫെബ്രുവരി പത്തിന് ഉപ്പല്‍ എന്ന സ്ഥലത്ത് വച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ പ്രണവ്
Kerala News

സിപിഐഎം നേതാവിന്റെ കൊലപാതകം: പ്രതി അഭിലാഷിനെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും

കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അഭിലാഷിനെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. പ്രതിക്കായി മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് സാധ്യത. പ്രതിയായ അഭിലാഷിനെ കോടതി ഇന്നലെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. സത്യനാഥിൻ്റെ കൊലപാതകത്തിന്
Kerala News

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചറിസ്റ്റിന്റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്

നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയെയും കുഞ്ഞിനെയും മരണത്തിലേക്ക് തള്ളിവിട്ടതിൽ അക്യുപങ്ചറിസ്റ്റിൻ്റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്. യുവതിയും കുഞ്ഞും മരിക്കുന്നതിൻ്റെ തലേദിവസം ഷിഹാബുദ്ദീൻ നയാസിൻ്റെ വീട്ടിലെത്തി. വൈകിട്ട് വീട്ടിലെത്തിയ ഷിഹാബുദ്ദീൻ രാത്രി എട്ടുമണിയോടെയാണ് മടങ്ങിയതെന്നും പൊലീസ്. കൃത്യമായ തെളുവുകളോടെയാണ് ഷിഹാബുദ്ദീൻ്റെ പങ്ക്
Kerala News Top News

ചുട്ടുപൊള്ളി കേരളം; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. 9 ജില്ലകളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം ആലപ്പുഴ പാലക്കാട് തിരുവനന്തപുരം കോട്ടയം എറണാകുളം തൃശൂർ കോഴിക്കോട് കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ പരമാവധി 37 ഡിഗ്രിയും തിരുവനന്തപുരം,