കോട്ടയം : പനയ്ക്കപ്പാലത്ത് സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. ഭരണങ്ങാനം സ്വദേശി ജോഫിന്‍ ജോയ് (19) ആണ് മരിച്ചത്. ജോഫിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ഉന്നത പഠനത്തിനായി വിദേശത്തേയ്ക്ക് പോകാനുള്ള
ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തില്‍ ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടി നാളെ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ആര്‍.ഡി.ആര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമ്പതു പേര്‍ക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍
അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. 2023ലാണ് ആദ്യമായി ഈ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയം
ദ്വാരകയില്‍ വെള്ളത്തിനിടയില്‍ പൂജ നടത്തുന്നതിനായി അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയില്‍ ശ്രീകൃഷ്ണ പൂജ നടത്തുന്നതിന്റെ ഭാഗമായാണ് മോദി കടലില്‍ മുങ്ങിയത്. കൃഷ്ണന്റെ ജന്മസ്ഥലമായ ദ്വാരക കടലില്‍ മുങ്ങിപ്പോയതാണന്ന വിശ്വാസത്തിലാണ് വെള്ളത്തിനടിയില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തുന്നത്. സ്‌കൂബ ഗിയര്‍ ധരിച്ച് വെള്ളത്തില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി
ആര്യങ്കാവ്: കൊല്ലം ആര്യങ്കാവ് പുളിയറയ്ക്ക് സമീപം റെയിൽവേ പാളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണ അന്ത്യം. തിരുനെൽവേലി മുക്കുടൽ സ്വദേശി മണിയാണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ നിന്നും 50 അടി താഴ്ചയിൽ റെയിൽവേ ട്രാക്കിലേക്കാണ് അർദ്ധരാത്രിയോടെ ലോറി വീണത്.കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്ലൈവുഡ് കയറ്റി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത് വീഴ്ചയുടെ ആഘാതത്തിൽ ലോറി
മുംബെെ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. മായാ ദർപൺ, ഖയാൽ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ.1940 ഡിസംബർ ഏഴിന് ലർക്കാനയിലാണ് ജനനം. പിന്നീട് കുടുംബസമേതം മുംബെെയിലേയ്ക്ക് താമസം മാറ്റി. പൂനെ ഫിലിം
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിന്‍ ഓടിയത് 70 കിലോമീറ്ററിലധികം. കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ആണ് ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. തല നാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടിയതെന്നാണ് റിപ്പോര്‍ട്ട്. ഏറെ പണിപ്പെട്ടാണ് ഉച്ചി ഭസ്സിയില്‍ ട്രെയിന്‍
ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഇക്കുറിയും പതിവ് തെറ്റിക്കാതെ സിനിമാ സീരിയൽ താരങ്ങളെത്തിയിട്ടുണ്ട്. ചിപ്പി, ആനി, ജലജ, അമൃത നായർ, തുടങ്ങിയ താരങ്ങളെല്ലാം ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി പൊങ്കാല അർപ്പിക്കാൻ തലസ്ഥാന നഗരിയിലുണ്ട്. ഒരുപാട് വർഷമായി ആറ്റുകാലിൽ പൊങ്കാല ഇടുന്നുണ്ടെന്ന് ചിപ്പി പറയുന്നു. ചെറുപ്പകാലം തൊട്ട് പൊങ്കാല ഇടുന്നുണ്ട്. എല്ലാ വർഷവും വരുന്നത് കൊണ്ട്
കടുത്ത ചൂടിനിടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും.
ഉത്തർ പ്രദേശ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബല്യ സ്വദേശി നീരജ് യാദവാണ് അറസ്റ്റിലായത്. ഇയാൾ ഉദ്യോഗാർത്ഥിക്ക് ഉത്തരസൂചിക വാട്സ്ആപ്പിലൂടെ അയച്ചു നൽകിയതായി പൊലീസ് അറിയിച്ചു. നീരജിന് ഉത്തരസൂചിക നൽകിയ മധുര സ്വദേശിക്ക് വേണ്ടി അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി. ഫെബ്രുവരി 17, 18 തീയതികളിലാണ് പരീക്ഷ നടന്നത്. അഞ്ച് ലക്ഷത്തോളം