തിരുവനന്തപുരം: സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ 17 വർഷം ശിക്ഷിച്ചു. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്. നെയ്യാറ്റിൻകര പോക്സോ കോടതിയാണ് കഠിന തടവിന് വിധിച്ചത്. നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സിപിഐ ഉദയൻകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. 2022
മൂവാറ്റുപുഴയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. തൊടുപുഴ വെങ്ങല്ലൂർ വരെ പെൺകുട്ടി എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷ എഴുതിയ ശേഷം ബസില്‍ മടങ്ങവെ പൈനാവിനും തൊടുപുഴയ്‌ക്കും ഇടയില്‍ വച്ച് കാണാതാവുകയായിരുന്നു. ഷെല്‍ട്ടര്‍
മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎല്ലിന് വേണ്ടി വലിയ ഇടപെടൽ നടത്തിയെന്ന ആരോപണം ആവർത്തിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ കമ്പനിക്കായി റവന്യൂ വകുപ്പിനെ മറികടന്ന് പിണറായി വിജയൻ ഇടപെട്ടുവെന്നാണ് പ്രധാന ആരോപണം. നൽകാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന വീണാ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ പങ്കാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൂട്ടപ്പരാതിയുമായി വിദ്യാർത്ഥികളെത്തി. മിനർവ അക്കാദമിക്കെതിരെയാണ് വിദ്യാർഥികളുടെ പരാതി. വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പാരാമെഡിക്കൽ കോഴ്സുകൾക്കായി 50,000 മുതൽ ആറ് ലക്ഷം വരെ ഫീസ് വാങ്ങിയെന്നും അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
മൂന്നാർ: ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാലുകാരിയെയാണ് നാല് യുവാക്കൾ ബലാത്സംഗം ചെയ്തത്. കേസിൽ പൂപ്പാറക്കാരായ മൂന്ന് പേരാണ് അറസ്റ്റിലായത്. പൂപ്പാറ സ്വദേശികളായ രാംകുമാറും വിഗ്നേഷും ജയ്സണുമാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയായ ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്കൂളിൽ
തിരുവനന്തപുരം വർക്കലയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഭാര്യ ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തെ തുടർന്നായിരുന്നു ആക്രമണമെന്ന് പൊലീസ്. ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ചാവർകോട് സ്വദേശി ലീലയെയാണ് ഭർത്താവ് അശോകൻ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. പുലർച്ചെ കുടുംബ വീട്ടിലെത്തിയ
ആലപ്പുഴയിലെ ഏഴാംക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തും എന്ന് പോലീസ്. ഈ മാസം 15നാണ് ആലപ്പുഴ
കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരെത്ത് പരിചയമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ശ്യാം യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ ശ്യാം സുന്ദർ ആശ്രാമം ഭാഗത്തെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച്
മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ഇരട്ട സഹോദരങ്ങളായ സൈനികരെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയന്തൻ എന്നിവരാണ് പോലീസിനെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചത്. ആശുപത്രിയിലെ പരിശോധനയ്ക്കിടയിലാണ് ഇരുവരും പരാക്രമം കാട്ടിയത്. രാത്രി 11.15 ഓടെയാണ് ആയിരുന്നു സംഭവം. പൊലീസുകാരെയും ആശുപത്രി
ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടിയിൽ നിന്നും കണ്ടെത്തി.കൊല്ലം ഉമ്മയനല്ലൂർ മൈലാപ്പൂരിൽ സ്വദേശിനി സഫീലയുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ അമ്പാട്ടുകാവ് റെയിൽവേ പാലത്തിനടിയിലെ ചതിപ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് കൊല്ലത്തു നിന്നും മലബാർ എക്സ്പ്രസ്സിൽ കുടുംബവുമായി തമിഴ്നാട്ടിലേക്ക്