Home Articles posted by Editor (Page 699)
Kerala News

കടുത്ത ശ്വാസതടസവുമായി ആശുപത്രിയിലെത്തിയ 55 കാരന്റെ ശ്വാസകോശത്തിൽ കണ്ടെത്തിയത് പാറ്റ.

കൊച്ചി: കടുത്ത ശ്വാസതടസവുമായി ആശുപത്രിയിലെത്തിയ 55 കാരന്റെ ശ്വാസകോശത്തിൽ കണ്ടെത്തിയത് പാറ്റ. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആളുടെ ശ്വാസകോശത്തിൽ നിന്ന് നീക്കിയ പാറ്റയ്ക്ക് നാല് സെന്റിമീറ്ററോളം നീളമുണ്ട്. ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള
Kerala News

പൊലീസ് ക്വാർട്ടേഴ്സിൽ 13കാരിയുടെ അസ്വാഭാവിക മരണം; ഒരു തുമ്പുമില്ല, പൊലീസ് യാതൊരു താത്പര്യവും കാണിച്ചില്ലെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് 13കാരിയുടെ മരണത്തിലെ അന്വേഷണം സിബിഐക്ക് വിട്ടതോടെ ഇനിയെങ്കിലും സത്യം തെളിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നഗരമധ്യത്തിലെ പൊലീസ് ക്വാ‍ർട്ടേഴ്സിലെ മരണത്തിൽ പൊലീസിന്റെ അന്വേഷണം ഒട്ടും കാര്യക്ഷമമായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. സ്കൂളിലെ മിടുക്കി. ക്ലാസ് ലീഡർ. പഠനത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ച് സഹപാഠികൾക്കും അധ്യാപകർക്കും
Kerala News

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ തീപിടുത്തം; നാല് ദിവസമായി മാലിന്യ കൂമ്പാരം പുകയുന്നു; തീയണയ്ക്കാൻ ശ്രമം

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം. തരം തിരിക്കാതെ കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. രണ്ടുസ്ഥലത്ത് തീപിടുത്തം ഉണ്ടായി. ഫയർഫോഴ്സ് സംഘം എത്തി തീയണക്കാൻ ശ്രമിക്കുകയാണ്. നാല് യൂണിറ്റ് സ്ഥലത്തുണ്ട്. തീയണച്ചു എന്നാണ് ഒടുവിലെ റിപ്പോർട്ട്. ഉച്ചയ്ക്ക് 2.20 ന് പുഴയ്ക്ക് സമീപമാണ് ആദ്യ തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നുണ്ട്. നാല് ദിവസമായി
Kerala News

പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥിയുടെ ആത്മഹത്യ; ആകെ 18 പ്രതികളെന്ന് പൊലീസ്

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥിയുടെ ആത്മഹത്യയിൽ പ്രതിപ്പട്ടിക വലുതാകും. ആകെ 18 പ്രതികളാണ് ഉള്ളതെന്ന് പൊലീസ് പറയുന്നു. 6 പേർ കസ്റ്റഡിയിലാണ്. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. വൈകാതെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. എസ്എഫ്ഐ നേതാക്കൾ അടക്കം 12 പേർ ഇപ്പോഴും ഒളിവിലാണ്. സിദ്ധാർത്ഥിനെ നേരിട്ട് മർദ്ദിച്ചവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ 18 ന് ആയിരുന്നു നെടുമങ്ങാട് സ്വദേശി
Kerala News

നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധികള്‍; സംസ്ഥാനത്തെ ഗവ. കരാറുകാര്‍ സമരത്തിലേക്ക്

കൊച്ചി: നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഗവ. കരാറുകാര്‍ സമരത്തിലേക്ക്. മാര്‍ച്ച് നാലിനു പണികള്‍ നിര്‍ത്തിവച്ചു സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്നു സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് കേന്ദ്രങ്ങളിലും
India News Kerala News Technology Top News

തിരുവനന്തപുരം: ഗഗൻയാൻ ദൗത്യം 2025ൽ ഉണ്ടാകുമെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ്

തിരുവനന്തപുരം: ഗഗൻയാൻ ദൗത്യം 2025ൽ ഉണ്ടാകുമെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ്. വിക്ഷപണത്തിന് മുമ്പ് മൂന്ന് തവണ ആളില്ലാ ദൗത്യങ്ങൾ നടത്തും. ആദ്യ ആളില്ലാ ദൗത്യം ഈ വർഷം ജൂലൈ മാസത്തോടെയുണ്ടാകും. അടുത്ത വർഷം രണ്ട് ആളില്ല ദൗത്യങ്ങൾ കൂടി നടത്തുമെന്നും ഇസ്രോ ചെയർമാൻ പ്രതികരിച്ചു. ‘ഗഗൻയാൻ ദൗത്യസംഘത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് പേരും മികച്ച പരിശീലനം കിട്ടിയവരാണ്.
Kerala News

വീട്ടിലെത്തിയ യുവാവിനെ മാരകായുധവുമായി ആക്രമിച്ച പ്രതി പൊലീസിന്റെ പിടിയിലായി.

കൊല്ലം: വീട്ടിലെത്തിയ യുവാവിനെ മാരകായുധവുമായി ആക്രമിച്ച പ്രതി പൊലീസിന്റെ പിടിയിലായി. കുലശേഖരപുരം, പുന്നകുളം കുറവന്‍ തറ കിഴക്കതില്‍, ഷെരീഫ് മകന്‍ തോമ എന്ന മുഹമ്മദ് ആഷിഖ് (27) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോട് കൂടി ആഷിഖിന്റെ വീട്ടിലെത്തിയ യുവാവിനെ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലായെന്ന് ആരോപിച്ച് പ്രതി ഇരുകൈകള്‍ ഉപയോഗിച്ച്
India News

സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, 200 യൂണിറ്റ് വൈദ്യുതി ഫ്രീ; മഹാലക്ഷ്മി, ഗൃഹജ്യോതി പദ്ധതി തുടങ്ങി

ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികൾ കൂടി നടപ്പിലാക്കി സംസ്ഥാന സർക്കാർ. സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകുന്ന മഹാലക്ഷ്മി പദ്ധതിയും ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതിയും നിലവിൽ വന്നു.  40 ലക്ഷം സ്ത്രീകള്‍ക്ക് മഹാലക്ഷ്മി സ്കീമിന്‍റെ ഗുണഫലം ലഭിക്കും. തെലങ്കാനയിലെ കോണ്‍ഗ്രസ്
Kerala News

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു

തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചിലാണ് സ്‌മോക്ക് അലാറം മുഴങ്ങിയത്. കളമശേരിക്കും ആലുവയ്ക്കും ഇടയിൽവെച്ചാണ് പുക കണ്ടത്. രാവിലെ 9 മണിയോടെയായിരുന്നു പുക ഉയർന്നത്. തുടർന്ന് സ്‌മോക്ക് അലാറം മുഴങ്ങി. ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയും ചെയ്തു. ട്രെയനിൽ നടത്തിയ
India News

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു

രാജീവ് ഗാന്ധി വധകേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്തിടെ ശാന്തന് ശ്രീലങ്കയിലേക്ക് പോകാൻ കേന്ദ്രം എക്സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിരരാജ. പ്രായമായ അമ്മയെ