തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. നേമം വില്ലേജില്‍ പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡില്‍ 43 വയസുകാരന്‍ മുജീബ് റഹ്‌മാനെയാണ് 14 വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴ ഒടുക്കുന്നതിനും കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷ
തിരുവനന്തപുരം: കേരളം കൊടും ചൂടിലായ ഫെബ്രുവരി മാസം കടന്നുപോകുമ്പോൾ മാർച്ചിലെ കാലാവസ്ഥ എന്തായിരിക്കും എന്ന ആശങ്കയാണ് ഏവർക്കും. മാർച്ച് മാസത്തിലെങ്കിലും ആശ്വാസമേകാൻ മഴ എത്തുമോ എന്ന ചോദ്യമാണ് ഏവരും ഉന്നയിക്കുന്നത്. എന്നാൽ മാർച്ച് ആദ്യ ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം പരിശോധിച്ചാൽ ആശ്വാസത്തിന് വകയില്ലെന്നാണ് വ്യക്തമാകുന്നത്. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചന പ്രകാരം മാർച്ച് നാലാം
കൊച്ചി: പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്. 23.50 രൂപ വര്‍ധിച്ചതോടെ സിലിണ്ടറിന് 1806 രൂപയായി. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധനയില്ല. തുടര്‍ച്ചയായ രണ്ടാം മാസമാണ് പാചക വാതക വില വര്‍ധന.
വയനാട് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർഥിന്റേത് ആത്മഹത്യയല്ലെന്ന് മാതാവ് ഷീബ. സിദ്ധാർഥിന് പഠനത്തിൽ വലിയ താത്പര്യമുണ്ടായിരുന്നുവെന്ന് മാതാവ് പറഞ്ഞു. അവസാന ദിവസങ്ങളിൽ മകൻ ഫോണിൽ അധികം സംസാരിച്ചില്ലെന്ന് ഷീബ പറഞ്ഞു. സംഭവം മറച്ചുവെച്ച മുഴുവൻ വിദ്യാർഥികളും കുറക്കാരെന്ന് മാതാവ് ഷീബ പറഞ്ഞു. മുഴുവൻ പ്രതികളും പിടിയിലാകുന്നതുവരെ നിയമപോരാട്ടം നടത്തുമെന്ന് ഷീബ വ്യക്തമാക്കി.
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വന്‍ തീപിടിത്തം. ബെയ്‌ലി റോഡിലെ റസ്റ്റോറന്റില്‍ വ്യാഴാഴ്ച്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. പരിക്കേറ്റ നാല്‍പ്പതോളം പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലവും ധാക്ക മെഡിക്കല്‍ കോളേജും സന്ദര്‍ശിച്ച ആരോഗ്യമന്ത്രി സാമന്ത ലാല്‍ സെന്‍ 43 പേരുടെ മരണം
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. ബസ് തടഞ്ഞ് പടയപ്പ ചില്ലു തകര്‍ത്തു. തമിഴ്‌നാട് ആര്‍ടിസിയുടെ മൂന്നാര്‍- ഉദുമല്‍പേട്ട ബസിന്റെ ഗ്ലാസാണ് ഇന്നലെ രാത്രി തകര്‍ത്തത്. രാജമല എട്ടാം മൈലില്‍വെച്ചാണ് ബസിന്റെ ചില്ലു തകര്‍ത്തത്. ആന ഇപ്പോള്‍ വനത്തിലാണെന്ന് വനംവകുപ്പ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് വാഹങ്ങള്‍ക്ക് നേരെ ആനയുടെ ആക്രമണം
കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയത്തിലാണ് പോലീസ്. സമീപത്ത് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടമയുടെ ചെന്നൈയിലുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയേക്കും. 2017 മുതൽ ഇയാളെ കാണാനില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കുടുംബം.അടുത്ത
വിസി നിയമന പ്രക്രിയയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ട്. സേര്‍ച്ച് കമ്മിറ്റിയുമായി മുന്നോട്ടുപോകാന്‍ ഗവര്‍ണര്‍ക്ക് സാഹചര്യം അനുകൂലമായി. സര്‍വകലാശാല നിയമനങ്ങള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചതോടെയാണ് വിസി നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ടുകടക്കുന്നത്. രാജ്ഭവന് ലഭിച്ച നിയമോപദേശം അനുസരിച്ച് ഗവര്‍ണര്‍ തുടര്‍നടപടി സ്വീകരിക്കും. കേരള, സാങ്കേതിക, കാര്‍ഷിക സര്‍വകലാശാലകള്‍
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി – പാർലമെന്ററി ബോർഡ് യോഗങ്ങൾ ഇന്നലെ രാത്രി ചേർന്നു. 125 ഓളം സ്ഥാനാർത്ഥികളുടെ പേരുകളാണ് ആദ്യപട്ടികയിൽ ഉള്ളത് എന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജനാഥ് സിംഗ്,
വയനാട് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ SFI യുണീറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ DYSP ഓഫീസിൽ കീഴടങ്ങി. സർവകലാശാല യൂണിയൻ പ്രസിഡന്റ് കെ അരുൺ നേരത്തെ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള ആളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ ഇനി എട്ടു പേരെ പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം