മലപ്പുറം: തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി. കുട്ടിയുടെ അമ്മ ശ്രീപ്രിയയാണ് പൊലീസിന് മൊഴി നൽകിയത്. തമിഴ്നാട് കടലൂർ സ്വദേശി ജയസൂര്യൻ – ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നു മാസം മുമ്പാണ് കൊലപാതകം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസില്‍ കീഴടങ്ങി. ചൊവ്വാഴ്ച രാത്രിയായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം. സംഘതി പോള്‍ എന്ന 32കാരിയാണ് പങ്കാളിയായ സാര്‍ത്ഥക് ദാസ് എന്ന 30കാരനെ കൊന്നക്കേസില്‍ അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറഞ്ഞത്: വിവാഹമോചിതയായ യുവതിയും കുഞ്ഞും യുവാവിനൊപ്പം മധുബനി റോഡിലെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസം.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി ലഭിച്ചു. ശമ്പളവും പെൻഷനും മുടങ്ങില്ല. കേന്ദ്രത്തിൽ നിന്ന് ഫണ്ട് എത്തിയതോടെ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ നിന്ന് മാറി. 2,736 കോടി നികുതിവിഹിതമെത്തി. കൂടാതെ ഐജിഎസ്ടി വിഹിതവും ലഭിച്ചു. അതേസമയം പണലഭ്യത ഉറപ്പാക്കാൻ ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി. ഇന്നു മുതൽ ഈ
തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ. സ്‌പൈസി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അല്‍ഫാം, ഷവായി, മന്തി എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഭക്ഷ്യവിഷബാധയാണെന്ന് ആശുപത്രി സുപ്രണ്ടന്റ് സ്ഥിരീകരിച്ചു. തുടര്‍ന്ന് നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡും സംസ്ഥാന
ആലപ്പുഴ:ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തി ചികിത്സക്കുള്ള അഡ്മിഷൻ ബുക്കിന് പണം ഈടാക്കി അധികൃതര്‍. ഇന്ന് മുതലാണ് രോഗികളില്‍നിന്ന് അഡ്മിഷൻ ബുക്കിന് 30 രൂപ ഈടാക്കി തുടങ്ങിയത്. ഇതുസംബന്ധിച്ച സൂപ്രണ്ടിന്‍റെ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ദുരിതം രോഗികളിലും അടിച്ചേല്‍പ്പിക്കുന്നുവെന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്. ഇന്ന്
പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോളേജ് അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സിദ്ധാര്‍ത്ഥിന് എന്ത് സംഭവിച്ചു എന്ന് രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് മന്ത്രി ചിഞ്ചുറാണി കുറ്റപ്പെടുത്തി. ഡീന്‍ ഉള്‍പ്പടെയുള്ളവര്‍ രക്ഷിതാക്കളെ അറിയിക്കേണ്ട ചുമതല നിറവേറ്റിയില്ല. കുടുംബം ആവശ്യപ്പെടുന്ന ഏത്
ഇടുക്കി: മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മാറ്റിയത്. ഇതോടെ നിരാഹാരം അവസാനിച്ചു. പടയപ്പ ഉള്‍പ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പിടികൂടി ജനങ്ങളുടെ ദുരിതം
കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. പ്രസവ വേദനയുമായെത്തിയ യുവതിയെ ഡോക്ടർ ഇല്ലെന്ന് പറഞ്ഞ്, അടിവസ്ത്രം വലിച്ചു കെട്ടി മെഡിക്കൽ കോളേജിലേക്ക് അയച്ചെന്നാണ് ആരോപണം. കുഞ്ഞ് പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ അടിവസ്ത്രം വലിച്ചുകെട്ടി എന്ന് യുവതി ആരോപിക്കുന്നു. ഇതോടെ തലച്ചോറിന് ക്ഷതമേറ്റ കുട്ടി രണ്ട് മാസത്തിലേറെയായി വെന്റിലേറ്ററിലാണ്. താമരശ്ശേരി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവും ചരസും രാസലഹരിയുമായി മൂന്ന് പേരെ പിടികൂടിയെന്ന് എക്‌സൈസ്. നെടുമങ്ങാട് സ്വദേശികളായ സുനീര്‍ ഖാന്‍, അരവിന്ദ് എന്നിവരെ കവടിയാര്‍ നിന്നും ആനാട് സ്വദേശി അരുണ്‍ ജി എന്ന യുവാവിനെ നെടുമങ്ങാട് വേണാട് ഹോസ്പിറ്റലിന് സമീപത്തു നിന്നുമാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. പ്രതികളില്‍ നിന്നായി 2.261 കിലോഗ്രാം കഞ്ചാവ്, 2.456 ഗ്രാം ചരസ്, 0.353
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അടുത്തയാഴ്ച യെമനിലേക്ക് പോകാം. വീസ നടപടികൾ പൂർത്തിയായതോടെ അടുത്ത വെള്ളിയാഴ്ച പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിക്കും. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ നേരിൽക്കണ്ട് ശിക്ഷ ഇളവ് നേടാനാണ് ഇന്ത്യൻ എംബസി മുഖേനയുള്ള ശ്രമം. യെമൻ പൗരന്റെ കുടുംബം അനുവദിച്ചാൽ മാത്രമേ വധശിക്ഷയിൽ നിന്ന്