മലപ്പുറം: തിരൂരില്‍ അമ്മയും കാമുകനും ചേര്‍ന്ന് കൊന്ന് ബാഗിനുള്ളിലാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ തള്ളിയ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. മൂന്നുമാസം മുമ്പാണ് ശ്രീപ്രിയയും പതിനൊന്ന് മാസം പ്രായമുള്ള ആണ്
കൊച്ചി: കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം. 13 പേരെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്. കൂടുതൽ പേർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. പിടിയിലായവരെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെ 6 വർഷം തടവിനും 30000 രൂപ പിഴയും വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. നെയ്യാറ്റിൻക്കര മണലൂർ കണിയാൻകുളം ആളുനിന്നവിളവീട്ടിൽ സന്തോഷ് കുമാറിനെ (43)യാണ് ശിക്ഷിച്ചത്. 2019 ലാണ് സംഭവം. ട്യൂഷൻ ക്ലാസിൽ വച്ചു ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. നെയ്യാറ്റിൻകര പൊലീസാണ് കേസ്
ന്യൂയോർക്: സർവീസ് ഫീസ് സംബന്ധിച്ച തർക്കത്തിൽ ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകളാണ് ഗൂഗിൾ വെള്ളിയാഴ്ച നീക്കം ചെയ്തത്. ഇൻ-ആപ്പ് പേയ്‌മെൻ്റുകൾക്ക് 11% മുതൽ 26% വരെ ഫീസ് ചുമത്തുന്നതിൽ നിന്ന് ഗൂഗിളിനെ തടയാൻ ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നടത്തുന്ന ശ്രമങ്ങളെ കേന്ദ്രീകരിച്ചാണ് തർക്കം.
രാഷ്ട്രപതി തീരുമാനം എടുത്ത ബില്ലുകൾ ഗവർണർ സർക്കാരിന് കൈമാറി.ലോകായുക്ത ബില്ലിൽ താൻ ഇനി ഒപ്പിടേണ്ടതില്ല എന്നാണു ഗവർണറുടെ നിലപാട്.സർക്കാരിന് വിഞാപനം ഇറക്കാം എന്നും രാജ്ഭവൻ സർക്കാരിനെ അറിയിച്ചു. രാഷ്ട്രപതി തടഞ്ഞ 3 സർവകലാശാല ബില്ലുകളും ഗവർണർ സർക്കാരിന് കൈമാറിയിട്ടുണ്ട്.ചാൻസിലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുക,വി.സി സെർച് കമ്മിറ്റിയുടെ ഘടന മാറ്റുക തുടങ്ങിയ മൂന്നു ബില്ലുകൾ
ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഫോടക വസ്തു ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചുവെന്ന് സംശയം. ടൈമറിന്‍റെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചന. സുരക്ഷ വിലയിരുത്താൻ ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1 മണിക്ക് ആണ് യോഗം. സംഭവത്തിൽ കസ്റ്റഡിയിലുള്ള ആളെ ക്രൈം
മുൻ മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ ക്യാൻസർ ബാധിച്ച് മരിച്ചു. 28 വയസുകാരിയായ റിങ്കി കഴിഞ്ഞ രണ്ട് വർഷമായി അർബുധത്തിനെതിരായ പോരാട്ടത്തിലായിരുന്നു. റിങ്കിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫെമിന മിസ് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ‘ റിങ്കിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. റിങ്കിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. നിന്നെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചവരെല്ലാം
മുഖ്യമന്ത്രി പിണറായി വിജയൻറെ മുഖാമുഖം ഇന്ന് ആലപ്പുഴ ജില്ലയിൽ. കർഷകരുമായി മുഖ്യമന്ത്രി സംവദിക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കാംലോട്ട് കൺവെൻഷനൽ സെന്ററിലാണ് പരിപാടി. സംസ്ഥാനതലത്തിൽ വിവിധ മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന കർഷകർ, കർഷക തൊഴിലാളികൾ, കാർഷിക സംരംഭകർ, കാർഷിക മേഖലയിലെ അക്കാദമിക് സ്ഥാപനങ്ങൾ, കർഷക- കർഷക തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവരുമായി
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാർത്ഥ് നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്. നാലിടങ്ങളിൽ എത്തിച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ചുവെന്നും മൂന്ന് ദിവസം മർദ്ദനം തുടർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഹോസ്റ്റൽ മുറ്റത്ത് നഗ്നനാക്കി നിർത്തി മർദ്ദിച്ചുവെന്നും മരിച്ച ദിവസവും സിദ്ധാർത്ഥൻ മർദ്ദനം നേരിട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹോസ്റ്റൽ
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. കൂടാതെ ജീവനക്കാരുടെ പെൻഷനും മുടങ്ങി. ട്രെഷറി അക്കൗണ്ടറിൽ പണം എത്തിയെങ്കിലും പിൻവലിക്കാൻ കഴിഞ്ഞില്ല. സാങ്കേതിക തടസമെന്ന് ഔദ്യോഗിക വിശദീകരണം. 5 ലക്ഷത്തോളം ജീവനക്കാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇ ടി എസ് ബി യിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണമാണ് തടസ്സപ്പെട്ടത്. ആദ്യ പ്രവൃത്തി