തിരുവനന്തപുരം: മാർച്ച് മാസം മൂന്നാം തീയതിയായിട്ടും സർക്കാർ ജീവനക്കാരിൽ ശമ്പളമെത്തിയത് ചെറിയൊരു വിഭാഗം ജീവനക്കാർക്ക് മാത്രം. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്ക് മാസ ശമ്പളം കയ്യിൽ കിട്ടി. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി പണം
പത്തനംതിട്ട: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലെ പാറഖനനവുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകരടക്കം നാട്ടുകാരുമായുള്ള തർക്കം ഒടുവിൽ സംഘർഷത്തിൽ കലാശിച്ചു. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പ്രവർത്തകർ തമ്മിലടിച്ചതോടെ പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ബ്രാഞ്ച്
അബിജാൻ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ അബിജാനിൽ ഇന്ത്യൻ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യക്കാരായ സഞ്ജയ് ഗോയലിനെയും ഭാര്യ സാൻ്റോഷ് ഗോയലിനേയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ ഇവരുടെ മരണ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ശേഖരിച്ചു വരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കുടുംബത്തിനോട് ഞങ്ങളുടെ ദു:ഖം രേഖപ്പെടുത്തുകയാണ്. ഈ വിഷമ ഘട്ടത്തിൽ കുടുംബത്തിന്
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ 23 കാരന്റെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ. വർക്കല ഇലകമൺ സ്വദേശി വിനുവാണ് ഇന്ന് രാവിലെ മരിച്ചത്. ശാരീരിക അസ്വസ്ഥത കാരണം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിനു. 29 ന് വർക്കലയിലെ കടയിൽ നിന്നും കേക്ക് വാങ്ങി കഴിച്ചെതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. വിനുവിന്റെ അമ്മയും സഹോദരങ്ങളും സമാന ലക്ഷണങ്ങളോടെ
രാജസ്ഥാൻ: കൂടെ താമസിച്ചിരുന്ന പങ്കാളിയുടെ 13 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്തതിന് 33 കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് രാജസ്ഥാനിലെ കോടതി. ഇയാളുടെ കൂടെ താമസിച്ചിരുന്ന സ്ത്രീ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് അവരുടെ മകൾ ഇയാൾക്കൊപ്പം താമസിച്ച കാലത്താണ് നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഝലവാറിലുള്ള പോക്സോ കോടതിയാണ് പ്രതാപ് സിങ്
വയനാട് പൂക്കോട്ട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹജരാക്കും. പ്രതിപ്പട്ടികയിലെ എല്ലാവരെയും ഇന്നലെയോടെ പിടിയിലായിരുന്നു. 18 പ്രതികളാണ് കേസിലുള്ളത്. ഇവരെ കാമ്പസിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് നീക്കം. സിദ്ധാര്‍ത്ഥനെ നാലിടത്ത് വെച്ച് പ്രതികള്‍ മര്‍ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സഹപാഠിയോട്
കോഴിക്കോട് കടിയങ്ങാട് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. ചീക്കോന്ന് പാതിരിപ്പറ്റ സ്വദേശി തയ്യിൽ ഹബീബ് (64)ആണ് മരിച്ചത്. രാവിലെ 7.30 ഓടെ ആയിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. കുറ്റ്യാടി നിന്നും കോഴിക്കോടേക്ക് വന്ന ഒമേഗ ബസാണ് എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിച്ചത്.
ബംഗളൂരുവിനോട് ഒരു ഗോളിന് തോൽവി വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്നത്തെ തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായി.അതേ സമയം, ബിഎഫ്‌സി രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറിലേക്കുയർന്നു. ബെംഗളൂരുവിനായി സ്പാനിഷ് മിഡ്ഫീൽഡർ ജാവി ഹെർണാണ്ടസാണ് (89) വലകുലുക്കിയത്. 13ന് സ്വന്തം തട്ടകത്തിൽ കരുത്തരായ മോഹൻ ബഗാനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. ആദ്യ
വയനാട് പൂക്കോട്ട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ തുറന്നുപറച്ചിലുമായി വിദ്യാര്‍ത്ഥിനി. നിര്‍ണായക ശബ്ദരേഖ ലഭിച്ചു. സിദ്ധാര്‍ത്ഥനെ മര്‍ദിച്ച് കൊന്നതാണെന്ന് വിദ്യാര്‍ത്ഥിനി ശബ്ദരേഖയില്‍ പറയുന്നു. ഭയം കൊണ്ടാണ് പുറത്തു പറയാത്തതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. സിദ്ധാര്‍ത്ഥനെ പട്ടിയെ തല്ലുന്നത് പോലെ തല്ലി. ഹോസ്റ്റലിന്റെ നടുവില്‍ പരസ്യ വിചാരണ നടത്തി.
കോഴിക്കോട് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. സൗത്ത് കൊടുവള്ളിയിലാണ് അപകടം സംഭവിച്ചത്. ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. പുലര്‍ച്ചെ 4.45നാണ് അപകടം സംഭവിച്ചത്. മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ബൈക്ക് ഇലക്ട്രിക പോസ്റ്റിലിടിച്ച ആഘാതത്തില്‍ തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍