കാസർകോട്: കാസർകോട് കുറ്റിക്കോൻ നൂഞ്ഞങ്ങാനത്ത് ജേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു. അശോകൻ (45) ആണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ സഹോദരനെ വെടി വെക്കുകയായിരുന്നു.
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ് പറഞ്ഞു. പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ടെന്നും ചൂണ്ടിക്കാട്ടിയ ജയപ്രകാശ് കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും വെളിപ്പെടുത്തി. തെറ്റ് പറ്റിപ്പോയി എന്ന് എസ്എഫ്ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട്
തിരുവനന്തപുരം: വേനല്‍ കടുത്തതോടെ തിരുവനന്തപുരം മൃഗശാലയിലെ മൃഗങ്ങള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി അധികൃതര്‍. ചൂട് മൂലം ജീവികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വരാതിരിക്കാനും അസ്വസ്ഥതകള്‍ ഒഴിവാക്കാനുമാണ് ശ്രമം. ഷവറിലെ കുളി, ചൂടകറ്റാന്‍ ഫാന്‍, തണുപ്പുള്ള ഭക്ഷണം എന്നിവയാണ് മൃഗശാലകളില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ കൂടുകളിലും ഫാന്‍ ഒരുക്കിയിട്ടുണ്ട്. മാംസഭുക്കുകള്‍ക്ക് ചിക്കന്
പാലക്കാട്: പട്ടാമ്പി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയില്‍ നിന്ന് ഇറങ്ങിയോടി. തിരികെ കൊണ്ടുപോകും വഴിയായിരുന്നു ആന ഓടിയത്. ലോറി ഡ്രൈവര്‍ ചായ കുടിക്കാന്‍ നിര്‍ത്തിയ സമയത്തായിരുന്നു സംഭവം. തിരുനെല്ലായ് വടക്കുമുറിക്ക് സമീപത്ത് വെച്ചാണ് ലോറിയില്‍ നിന്ന് ആന ഇറങ്ങിയോടിയത്. ആനയ്ക്കായി തിരച്ചില്‍ തുടരുകയാണ്. വഴിയരികിലെ കടകളും വാഹനങ്ങളും ആന തകര്‍ത്തതായി പരാതിയുണ്ട്.
ബാലരാമപുരത്ത് വയോധിക തീവണ്ടി തട്ടി മരിച്ചു. താന്നിവിള ചാത്തലമ്പാട്ടുകോണം സ്വദേശിനി സരോജിനി (73) യാണ് മരിച്ചത്. വയോധികയെ ട്രെയിൻ തട്ടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.
തിരുവനന്തപുരത്ത് പേട്ടയില്‍ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്‍ കുട്ടിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുത്ത് പ്രതി പല സ്ഥലങ്ങളെത്തിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചിരുന്നു. പ്രതി ഹസന്‍ കുട്ടി എന്ന
ഝാർഖണ്ഡിൽ സ്പാനിഷ് വ്ലോഗറെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. സംഘത്തിലെ എല്ലാവരെയും തിരിച്ചറിഞ്ഞെന്നും ബാക്കിയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പത്ത് പേരടങ്ങുന്ന സംഘമാണ് വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തത്. ഝാർഖണ്ഡിലെ ദുംകയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു യുവതി. ടൂറിസ്റ്റ് വിസയിൽ
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തും. ഗൂഢാലോചന നടന്നുവെന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ് സൂചന നല്‍കി. മര്‍ദനത്തിന് പിന്നില്‍ ആസൂത്രണമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായെന്ന് പൊലീസ്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ഉച്ചയോടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് ധനവകുപ്പ്. ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കാനാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുംവരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം. ജീവനക്കാരെ ബലിയാടാക്കി സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അനുവദിക്കില്ലെന്ന് കണ്‍വീന്‍
എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. ലക്ഷദ്വീപിൽ ഒമ്പത്, ഗൾഫിൽ ഏഴ് പരിക്ഷ കേന്ദ്രങ്ങളുമുണ്ട്. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടുഘട്ടങ്ങളിലായാണ് മൂല്യനിർണയം. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുകയാണ്