സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരണ്‍ കുമാര്‍. തനിക്കെതിരെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ആത്മഹത്യപ്രേരണ കുറ്റം നിലനില്‍ക്കില്ല എന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതി കിരണ്‍ നിലവില്‍
വാളയാർ കേസിൽ കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർച്ച് കുറ്റപത്രം സമർപ്പിച്ച് സിബിഐ. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയത്.
പാലക്കാട്: ആക്രി വ്യാപാരത്തിന്‍റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍. പാലക്കാട് ഓങ്ങല്ലൂര്‍ പാലക്കുറിശ്ശി പുത്തന്‍പീടിക വീട്ടില്‍ നാസര്‍ ആണ് പിടിയിലായത്. ഏകദേശം 200 കോടിയുടെ ഇടപാടികളിലൂടെ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാളുടെ പാലക്കാട് ഓങ്ങല്ലൂരിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ സംസ്ഥാന ജിഎസ്ടി
കൊല്ലം: വെർച്വൽ അറസ്റ്റിലൂടെ പണം തട്ടാനുള്ള ശ്രമം കൈയ്യോടെ പൊളിച്ച് കൊല്ലത്തെ അഭിഭാഷക. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള സംഘമെന്ന വ്യാജേനയാണ് മയ്യനാട് സ്വദേശി ഷറഫനിസ ബീഗത്തെ തട്ടിപ്പ് സംഘം സമീപിച്ചത്. തട്ടിപ്പ് ബോധ്യപ്പെട്ട അഭിഭാഷക പൊലീസിനെ ബന്ധപ്പെട്ടെന്ന് മനസിലാക്കിയതോടെ സംഘം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പണം തട്ടിപ്പിന്റെ പുതിയ രീതിയാണ് വെർച്വൽ
കൊച്ചി: ആലുവയിലെ ബഹുനില ഫ്ലാറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ബീവറേജ് ഷോപ്പിന് സമീപമുള്ള ഫ്ളാറ്റിൽ താമസിക്കുന്ന ശാന്തമണിയമ്മയെന്ന 71 കാരിയാണ് മരിച്ചത്. 11ാം നിലയിലെ താമസക്കാരിയായിരുന്നു. ഇന്ന് പുലർച്ചെയാണ് ശാന്തമണിയമ്മയെ ഫ്ലാറ്റിൻ്റെ പാർക്കിങ് ഏരിയക്ക് സമീപം വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സംശയം. ഏറെ കാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൻ്റെ ബോഗികൾ വർധിപ്പിച്ചു. നിലവിലുള്ള 16 എണ്ണത്തിൽ നിന്ന് 20 ബോഗികളായാണ് വർധിപ്പിച്ചത്. 18 ചെയർകാർ കോച്ചുകളും രണ്ട് എക്‌സിക്യുട്ടീവ് ചെയർകാർ കോച്ചുകളുമാകും ഉണ്ടാകുക. 10 മുതലാണ് വർധിപ്പിച്ച ബോഗികളുമായി വന്ദേഭാരത് സർവീസ് ആരംഭിക്കുക. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പുതിയ അപ്‌ഡേഷനുമായി റെയില്‍വേ
ഹണി റോസിനെതിരായ പരാമര്‍ശം അവഹേളിക്കാന്‍ ആയിരുന്നില്ലെന്ന് വ്യവസായി ബോബി ചെമ്മണൂരിന്റെ മൊഴി. വേദിയില്‍ മാത്രമായി പറഞ്ഞ പരാമര്‍ശം വളച്ചൊടിക്കപ്പെട്ടു. ഹണി റോസ് ഇപ്പോള്‍ പരാതി നല്‍കിയതില്‍ ചില പൊരുത്തക്കേട് ഉണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബോബി ചെമ്മണൂര്‍ മൊഴി നല്‍കി. ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കും.ബോബി
കണ്ണൂര്‍: സോഷ്യൽ മീഡിയയിൽ അശ്ലീല കമന്‍റിട്ടയാൾക്കെതിരെ പരാതി നൽകി മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ. ഹണി റോസ് ന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ എന്ന് കുറിച്ച് കൊണ്ട് കമന്‍റിട്ടയാളുടെ വിവരങ്ങളും സ്ക്രീൻ ഷോട്ടുകളും ദിവ്യ പങ്കുവെച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർധിക്കുകയാണ്. സർവ്വ
പത്തനംതിട്ട: സ്ത്രീകൾക്കായുള്ള പരാതി പരിഹാര സെല്ലിൽ ആർഎസ്എസ് അനുകൂല അഭിഭാഷക സംഘടനാ നേതാവ് കെ ജെ മനുവിനെ ഉൾപ്പെടുത്തിയതിൽ പത്തനംതിട്ടയിൽ വിവാദം.സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള എസ്പി ഓഫീസിലെ ആഭ്യന്തര കമ്മിറ്റിയിലാണ് മനുവിനെ ഉൾപ്പെടുത്തിയത്. അഭിഭാഷകൻ്റെ ആർഎസ്എസ് പശ്ചാത്തലവും ഇദ്ദേഹത്തിനെതിരായ കേസുകളും ഉയർത്തിക്കാട്ടി ഇടത് സംഘടനകൾ രംഗത്ത് വന്നതോടെ, പുതിയ
മുംബൈ: മുംബൈയിൽ ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. ആറുമാസം പ്രായമുള്ള പെൺകുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന കുട്ടി ആശുപത്രി വിട്ടതായാണ് റിപ്പോർട്ട്. അതേസമയം, എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് രോഗമുക്തനായി ആശുപത്രി വിട്ടു. കർണാടകത്തിൽ രോഗം സ്ഥിരീകരിച്ച രണ്ട്