Home Articles posted by Editor (Page 686)
Kerala News

തൃശൂരിലെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രി രക്തബാങ്കില്‍  രൂക്ഷമായ രക്തക്ഷാമം.

തൃശൂര്‍: തൃശൂരിലെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രി രക്തബാങ്കില്‍  രൂക്ഷമായ രക്തക്ഷാമം. രക്തം കിട്ടാനായി രോഗികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നെട്ടോട്ടത്തിലാണ്. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ മുടങ്ങുമെന്നുള്ള ഭയത്തിൽ ബന്ധുക്കള്‍ അവരുടെ നാട്ടില്‍നിന്നും  രക്തദാതാക്കളെ എത്തിച്ചാണ്
Kerala News

ശമ്പള വിതരണം തുടങ്ങി മൂന്നാം ദിനവും പ്രതിസന്ധി, സർക്കാരിന് മുന്നറിയിപ്പുമായി ജീവനക്കാർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം ശമ്പള വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളു. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ശമ്പളം കിട്ടിയിട്ടില്ല. ശമ്പള വിതരണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ സര്‍ക്കാരിന്
Kerala News

കക്കയത്ത് ഇന്ന് ഹർത്താൽ, കാട്ടുപോത്തിനെ വെടിവെക്കും; മുന്നറിയിപ്പുമായി വനംവകുപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങളിൽ ഇന്നലെ മാത്രം രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. കാട്ടുപോത്തിന്റെ ആക്രമത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ കക്കയത്ത് ഇന്ന് ഹർത്താൽ. അബ്രഹാമിന്റെ പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ രാവിലെ നടക്കും. വൈകുന്നേരം നാലു മണിയോടെയാണ് സംസ്കാരം നടക്കുക. അതേസമയം അക്രമകാരിയായ കാട്ടുപോത്തിനെ മയക്കു വെടിവെക്കാന്‍ വനം
Kerala News

‘സിദ്ധാര്‍ത്ഥന്റേത് ആത്മഹത്യയല്ല; ഗുരുതര വെളിപ്പെടുത്തലുമായി വൈത്തിരി പഞ്ചായത്തംഗം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി വൈത്തിരി പഞ്ചായത്തംഗം ജ്യോതിഷ് കുാമര്‍. സിദ്ധാര്‍ത്ഥന്റേത് ആത്മഹത്യയല്ലെന്നും ആത്മഹത്യയാക്കി വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും ജ്യോതിഷ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ശുചിമുറിയില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയറിയെന്നും മറ്റൊരാള്‍ വാതില്‍ ചവിട്ടി പൊളിച്ചെന്നും
Kerala News

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരെ കേരളം സമർപ്പിച്ച ഹർജി സുപ്രിംകോടതിയിൽ.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരെ കേരളം സമർപ്പിച്ച ഹർജി സുപ്രിംകോടതിയിൽ. സംസ്ഥാനത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ഹാജരാകും. ഇന്നും നാളെയും ഹരജിയിൽ വിശദമായ വാദം കേൾക്കും.ഹർജി പിന്‍വലിക്കാന്‍ സമവായ ചര്‍ച്ചയില്‍ കേന്ദ്രം ഉപാധിവെച്ചതായി കേരളം അറിയിച്ച ശേഷമാണ് അന്തിമ വാദം ഇന്ന് തുടങ്ങാൻ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള
Kerala News

കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്; പുതിയ സ്റ്റേഷന്‍ ഇന്ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും

കൊച്ചി മെട്രോ സർവീസ് ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിൽ പൂർത്തിയാകുന്നത്. 7377കോടിരൂപയാണ് ആകെ ചെലവ്. 1.35
Kerala News

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്‍പന ഉടന്‍

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്‍പന ഉടന്‍ ആരംഭിക്കാന്‍ നീക്കം. ജിഎസ്ടി കമ്മീഷണറുടെ നികുതിയിളവ് ശിപാര്‍ശ സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിലെത്തി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള ശിപാര്‍ശ തള്ളിയ നികുതി വകുപ്പ് കമ്മീഷണര്‍ അവധിയില്‍ പ്രവേശിച്ചയുടനെ നീക്കം ഊര്‍ജിതമായത്. 2023-24 സാമ്പത്തികവര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഇതിനുള്ള നിര്‍ദേശമുണ്ടായിരുന്നു. കശുമാങ്ങ,
Kerala News Top News

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ താപനില ഉയരും

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻെറ മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട് പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട,
Entertainment Kerala News

സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഓ ടി ടി “സി സ്പേസ്” പ്ലാറ്റ്ഫോം; മാർച്ച് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഓ ടി ടി “സി സ്പേസ്” പ്ലാറ്റ്ഫോം മാർച്ച് ഏഴിന് രാവിലെ 9 30ന് തിരുവനന്തപുരം കൈരളി തീയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ സിവിൽ
Kerala News

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിന്റെ സംസ്കാരം ഇന്ന്.

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ സംസ്കാരം ഇന്ന്. കക്കയം സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിൽ വൈകിട്ടാണ് സംസ്കാരം. കോഴിക്കോട് മെഡിക്കൽ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. വന്യജീവി അക്രമത്തിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തിൽ ഇന്ന് എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമകാരിയായ