തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയായതായി ധനവകുപ്പ്. സാധാരണഗതിയിൽ മൂന്ന് ദിവസം കൊണ്ട് പൂർത്തിയാകുന്ന ശമ്പള വിതരണം ഈ മാസം ആറാം ദിവസമാണു പൂർത്തിയാക്കാനായത്. അതേസമയം ട്രഷറി നിയന്ത്രണം തുടരുമെന്നാണ് സൂചന. ഈ മാസം ഒന്നിനു ട്രഷറി ഓവർ ഡ്രാഫ്റ്റ് കാലയളവു പിന്നിട്ടതോടെ
ഇന്ന് അന്താരാഷ്ട്ര വനിതാദിനമാണ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകാനും ഈ ദിനം ആഹ്വാനം ചെയ്യുന്നു. ലിംഗസമത്വത്തിൽ ഇന്ത്യ 127-ാം സ്ഥാനത്താണെന്നത്, സ്ത്രീകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു. കഴിവുതെളിയിച്ചവരും കരുത്തരുമായ സ്ത്രീകൾക്ക് ഇന്ത്യയിൽ
ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. ഹാമിർപൂരിലെ വീടിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടബലാത്സംഗക്കേസിലെ പരാതി പിൻവലിക്കാൻ പിതാവിന്മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം. കാൺപൂരിലെ ഘതംപൂർ പ്രദേശത്തെ ഇഷ്ടിക ചൂളയിലാണ് പ്രായപൂർത്തിയാകാത്ത രണ്ട് കസിൻ സഹോദരിമാർ പീഡനത്തിനിരയായത്. സംഭവത്തിന് പിന്നാലെ
മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടിയന്തരാവസ്ഥാ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട് അദ്ദേഹം. ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം എക്കാലവും ഉറച്ചു നിന്ന മാധ്യമപ്രവർത്തകനെയാണ് ഭാസുരേന്ദ്ര ബാബുവിന്റെ വിയോഗത്തിലൂടെ ഇടതുപക്ഷത്തിന് നഷ്ടമാകുന്നത്. ഇടതുപക്ഷം വലിയ പ്രതിസന്ധികളിൽ അകപ്പെട്ട
മലപ്പുറം താനൂരിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പരീക്ഷ പേപ്പർ മാറി നൽകി. ഓൾഡ് സ്കീം പരീക്ഷ പേപ്പർ ന്യൂ സ്കീമിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്കാണ് മാറിനൽകിയത്. ചോദ്യപേപ്പർ മാറി നൽകിയ കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. ഇന്ന് നടന്ന ഹയർ സെക്കൻഡറി വിഭാഗം കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറിപ്പോയത്. പരീക്ഷ പൂർത്തിയായതിനുശേഷമാണ്
അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പരിശോധിച്ച് പിടികൂടുന്നതിനായി വീണ്ടും ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ പരിപാടിയുമായി വിജിലൻസ്. മിന്നല്‍ പരിശോധനയിലൂടെയായിരിക്കും ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടുക. സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. ക്രമക്കേടുകൾ കണ്ടെത്തിയ 17 വാഹനങ്ങളിൽനിന്നായി ഏഴുലക്ഷംരൂപ പിഴയീടാക്കി. രൂപമാറ്റം വരുത്തി വാഹനങ്ങൾ ഓവർ ലോഡ്
സെക്രട്ടേറിയറ്റിനു മുന്നിൽ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ച് കെഎസ് യു പ്രവർത്തകർ. ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ നിലത്തിട്ട് കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു പ്രവർത്തകർ. മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന കെ. കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ അല്പം മുമ്പാണ്
മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. പ്രകാശ് ജാവദേക്കറിൽ നിന്നാണ് അവർ അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സന്തുഷ്ടയല്ലെന്നും നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും പത്മജ പറഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വം തന്റെ പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല. തന്റെ പിതാവും കോൺഗ്രസ്സിനോട്
ബ്രഹ്മശ്രീ തൈക്കാട് അയ്യാഗുരു ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്& സ്പിരിച്ച്ൽ സ്റ്റഡിസിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈ വകുപ്പ് മന്ത്രി. ജി. ആർ. അനിൽ ഞായറാഴ്ച പ്രസ് ക്ലബ്ബിൽ വച്ച് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ഡോക്ടർ ശശിധരൻപിള്ള മുഖ്യപ്രഭാഷണം നടത്തും മുൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ വിതുര ശശി മുഖ്യ അതിഥി ആയിരിക്കും. പി എസ് നടരാജപിള്ള അനുസ്മരണ പ്രഭാഷണം ചിത്രകാരൻ
തിരുവനന്തപുരം പാങ്ങോട് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു.പാങ്ങോട് സ്വദേശി നിസാറുദീനാണ് മരിച്ചത്. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. 50 വയസായിരുന്നു. വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ സമീപത്തെ റബ്ബർ പുരയിടത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.