ഇടുക്കി: പൊതുപ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും മൊബൈല്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് 18 മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മുരിക്കാശ്ശേരി സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന കുറുക്കന്‍പറമ്പില്‍ തങ്കച്ചനെ (55) ആണ് ഇടുക്കി ജുഡീഷ്യല്‍
ഇസ്രയേലിൽ കൊല്ലപ്പെട്ടെ മലയാളി യുവാവ് പാറ്റ് നിബിൻ മാക്സ്‍വെല്ലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ, നോർക്ക പ്രതിനിധികൾ, ഇസ്രയേൽ കോൺസുലേറ്റ് ജനറൽ എന്നിവർ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. നിബിൻ മാക്സ്‍വെല്ലിന്റെ ഭൗതികശരീരം ഇന്നലെ വൈകിട്ട് ആറരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി
കട്ടപ്പനയിൽ മോഷണക്കേസ് പ്രതി രണ്ട് പേരെ കൊലപ്പെടുത്തിയെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇരട്ടക്കൊലപാതകം നടന്നെന്ന് സംശയിക്കുന്ന വീടിന്റെ തറ പൊളിച്ച് പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. മോഷണക്കേസിൽ റിമാൻഡിലായ നിതീഷിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നിതീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ വിശദമായി ചോദ്യം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റൊരു
പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട കൊച്ചു കൊട്ടേജുകളും, ആഡംബര ബംഗ്ലാവുകളും നിറഞ്ഞ കൊച്ചു പട്ടണമായതുകൊണ്ട് ഒരു കാലത്ത് പെൻഷനേഴ്‌സ് പാരഡൈസ് എന്നറിയപ്പെട്ടിരുന്ന നഗരമായിരുന്നു ബംഗളൂരു. എന്നാൽ ഇന്ന് ഒരിറ്റ് ദാഹജലം ലഭിക്കണമെങ്കിൽ ദിവസങ്ങളോളം കാത്തിരിക്കണം. വേനൽക്കാലം പടിവാതിൽക്കൽ എത്തിയതേയുള്ളൂ, ഇതിനോടകം തന്നെ ഇന്ത്യയുടെ ഐടി ഹബ്ബായ ബംഗളൂരുവിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ഒരു
വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. തുടരന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്. സിന്‍ജോ, കാശിനാഥന്‍, അമീര്‍ അക്ബര്‍ അലി, അരുണ്‍, അമല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുക. കല്‍പ്പറ്റ കോടതിയില്‍ തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. 18 പ്രതികളുടെയും ഫോണുകള്‍
തൃശൂര്‍ ശാസ്താംപൂവം ആദിവാസി കോളനിയില്‍ കാണാതായ രണ്ടു കുട്ടികള്‍ക്കായി സംയുക്ത ഓപ്പറേഷന്‍. പൊലീസ്, വനംവകുപ്പ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍ നടത്തുന്നത്. ശാസ്താംപൂവം കോളനിക്ക് സമീപം ഉള്‍വനത്തില്‍ 15 പേരുടെ ഏഴ് സംഘം തെരച്ചില്‍ നടത്തുന്നുണ്ട്. വന്യജീവികളുള്ളത് തെരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കാടര്‍ വീട്ടില്‍ കുട്ടന്റെ മകന്‍ സജി കുട്ടന്‍ (15),
കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വീടുകളിൽ സിറ്റി ഗ്യാസ് പദ്ധതി പ്രകാരം പൈപ്പ് ലൈൻ വഴിയുള്ള പാചകവാതക ഗ്യാസ് വിതരണത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാനത്തെ സാധാരണക്കാരുടെ വീടുകളിൽ അപകടരഹിതവും താരതമ്യേന വില കുറവുള്ളതുമായ പാചകവാതകം ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എം. എൽ.എ പറഞ്ഞു. വെള്ളവും വൈദ്യുതിയും പോലെ ഇടതടവില്ലാതെ ഗ്യാസും പൈപ്പിലൂടെ
ദില്ലി: നഗ്നവീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 71 കാരനായ ഡോക്ടറിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ. വീഡിയോ കോളിനിടെ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളുപയോഗിച്ചാണ് തട്ടിപ്പ് സംഘം ഡോക്ടറെ കുടുക്കിയത്. 8.6 ലക്ഷം രൂപയാണ് ദില്ലി സ്വദേശിയായ ഡോക്ടറിൽ നിന്ന് തട്ടിപ്പ് സംഘം പറ്റിച്ചത്. പിന്നാലെ ഡോക്ടർ നൽകിയ പരാതിയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് 71കാരന് തട്ടിപ്പ്
ഇടുക്കി: കട്ടപ്പനയിൽ ഇരട്ട കൊലപാതകം നടന്നുവെന്ന് സംശയം. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണക്കേസുമായി ബന്ധപെട്ട അന്വേഷണമാണ് വഴിത്തിരിവായത്. പിടിയിലായ പ്രതികളിൽ ഒരാൾ പൂജാരിയാണ്. ആഭിചാര കൊലപാതകമാണോ നടന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയൻ, നിതീഷ് എന്നിവരാണ് മോഷണക്കേസിൽ അറസ്റ്റിലായത്. പ്രതികളിലൊരാളായ
രാജസ്ഥാനിലെ കോട്ടയിൽ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ വൻ അപകടം. ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരാമെന്ന് റിപ്പോർട്ട്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ സ്പർശിച്ചതാണ് അപകട കാരണമെന്ന് റിപ്പോർട്ട്. ആദ്യം ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേയാണ് മറ്റ് കുട്ടികൾക്ക് ഷോക്കേറ്റത്.