വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് അപകടം. 2 പേരുടെ നില ഗുരുതരം, 13 പേർ ആശുപത്രിയിൽ. ശക്തമായ തിരമാലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ് ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കടലിൽ വീണ 15 പേരെ ആശുപത്രിയിലേക്ക് മാറ്റി. വർക്കല താലൂക്ക് ആശുപതിയിലേക്കാണ് മാറ്റിയത്. കൂടുതൽ പേർ കടലിൽ
കോഴിക്കോട് വടകരയിൽ ഡിവൈഎസ്പിയുടെ വാഹനത്തിന് തീവെച്ചു. ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം കത്തി നശിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപത്ത് ഒരു കടയ്ക്കും ഇയാൾ തീവെച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവിന്റെ കടയ്ക്കാണ് തീവെച്ചത്. കസ്റ്റഡിയിലെടുത്തിട്ടുള്ളായൾക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു. വാഹനം മുഴുവനായും കത്തിനശിച്ച
ഉയർന്നു വരുന്ന വന്യജീവി സംഘർഷത്തിൽ വനം മന്ത്രിമാരുടെ നിർണായക യോഗം ബന്ദിപ്പൂരിൽ നടക്കും. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം നടക്കുക. കർണാടക വനംമന്ത്രി ഈശ്വർ ബി ഖണ്ഡരെയാണ് യോഗം വിളിച്ചത്. വന്യജീവി പ്രശ്‌നം പരിഹരിക്കാൻ ഉന്നതതല സമിതി വേണമെന്ന് കേരളം ആവശ്യപ്പെടും. വനംമന്ത്രി എകെ ശശീന്ദ്രൻ ഉന്നതതല സംഘവുമായി ബന്ദിപ്പൂരിലെ യോഗത്തിൽ പങ്കെടുക്കും. മനുഷ്യ – വന്യജീവി സംഘർഷം പ്രത്യേക
പ്രവർത്തകരോട് ക്ഷുഭിതനായി ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. പ്രചാരണത്തിന് എത്തിയ സ്ഥലത്ത് ആളു കുറഞ്ഞതും വോട്ടർ പട്ടികയിൽ പേര് ചേർക്കാഞ്ഞതുമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. ഇങ്ങനെയാണെൽ മത്സരത്തിനില്ലെന്നും തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും നേതാക്കളോടും പ്രവർത്തകരോടും സുരേഷ് ഗോപി ഭീഷണി മുഴക്കി. സുരേഷ് ഗോപി ശാസ്താംപൂവ്വം ആദിവാസി കോളനിയിൽ സന്ദർശനത്തിനെത്തിയപ്പോഴാണ്
തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച പൂജാരിയും കൂട്ടാളിയായ പൊലീസുകാരനും പിടിയിൽ. വിവാഹം കഴിക്കാൻ ശ്രമിച്ചത് പൂജാരിയും ജ്യോത്സ്യനും കേശവദാസപുരം സ്വദേശിയുമായ എസ് ശ്യാമാണ്. കൂട്ടാളിയും തിരുവനന്തപുരം റൂറൽ എ ആർ ക്യാമ്പിലെ പൊലീസുകാരനുമായ സുധീറും പിടിയിലായി. സംഘത്തിൽ ഷജില എന്ന യുവതിയും ഷനീഫ എന്ന മറ്റൊരാളുമുണ്ട്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.
കട്ടപ്പന ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നു. വിജയനെ കൊലപ്പെടുത്തിയത് ഭാര്യയെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചു. നിതീഷ് തന്നെയാണ് നവജാത ശിശുവിനെയും കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിനുള്ളില്‍ കുഴിച്ചുമൂടി. കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്താന്‍ കാഞ്ചിയാറിലെ വീടിന്റെ തറ പൊളിച്ച് പരിശോധന നടത്തും. കൊലപാതകത്തില്‍ മകന്‍ വിഷ്ണു,
തൃശൂർ: തൃശൂർ മലക്കപ്പാറയിൽ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് സംഭവം നടന്നത്. ഊരിൽ നിന്നിറങ്ങിയ പെൺകുട്ടിയെ മദ്യലഹരിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പീഡനം നടന്നതായി
പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിൽ നടന്ന കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റ സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. ബാലാവകാശ കമ്മീഷന്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. രക്ഷിതാക്കളുടെ ഭാഗത്ത് വീഴ്ചയുണ്ടായോന്ന് പരിശോധിക്കുന്നുമുണ്ട്. പരുക്കേറ്റ കുട്ടിയെ
കേരള സർവകലാശാല കലോത്സവം വിധി നിർണയത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ 3 വിധികർത്താക്കൾ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഷാജി, ജിബിൻ, ജോമെറ്റ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സർവകലാശാല യൂണിയന്റെ പരാതിയിലാണ് 3 വിധികർത്താക്കൾ അറസ്റ്റിലായത്. ഒത്തുകളിച്ചിട്ടില്ലെന്നും തങ്ങളെ കുടുക്കിയതെന്നും വിധികർത്താക്കൾ പറയുന്നു. കോഴ ആരോപണത്തെ തുടർന്ന് നിർത്തിവച്ച കേരള സർവകലാശാല
തൃശ്ശൂരിലെ ആദിവാസി കോളനിയിൽ നിന്ന് കാണാതായ കുട്ടികളിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ശാസ്താംപൂവം കോളനിക്ക് സമീപം വനാതിർത്തിയിൽ ഫയർ ലൈനിലാണ് മൃതദേഹം കണ്ടെത്തിയത്. കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (08) എന്നിവരെയാണ് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിലുള്ള സംയുക്ത തെരച്ചിലിനിടെയാണ് മൃതദ്ദേഹം