മലപ്പുറം: എരുമയെ കൊന്ന് കാട്ടുപോത്തിന്റെ മാംസമാണെന്ന് പറഞ്ഞ് വിൽപന നടത്തിയ വഴിക്കടവ് സ്വദേശികളായ മൂന്നു യുവാക്കൾ തമിഴ്നാട് നടുവട്ടം പൈക്കാറ പൊലീസിന്റെ പിടിയിലായി. മരുത കെട്ടുങ്ങൽ തണ്ടുപാറ മുഹമ്മദ് റാഷി (26), മരുത ചക്കപ്പാടം
കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വിജയനെ കൊന്ന് കുഴിച്ചുമൂടി എന്നായിരുന്നു പ്രതി നിതീഷിന്റെ മൊഴി. വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെടുത്തു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. കാഞ്ചിയാറിലെ വീടിന്റെ തറ കുഴിച്ചുള്ള പരിശോധനയിലാണ് വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുഴിയില്‍ നിന്ന്
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലക്കപ്പാറ തവളക്കുഴിപ്പാറ മലയന്‍ വീട്ടില്‍ ഷിജു(32)വിനെയാണ് ചാലക്കുടി ഡിവൈ.എസ്.പി. ആര്‍. അശോകന്‍ അറസ്റ്റ് ചെയ്തത്. തൃശൂർ മലക്കപ്പാറയിൽ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഷിജുവിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ
തിരുവനന്തപുരം: പൊള്ളുന്ന വെയിലിൽ ആശ്വാസമായി സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഉയർന്ന താപനില അനുഭവപ്പെടുന്നതിനാൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും,
ഡല്‍ഹിയില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി വീണു. ഡല്‍ഹി ജല്‍ ബോര്‍ഡ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ കുഴല്‍ക്കിണറിലാണ് കുട്ടി അബദ്ധത്തില്‍ വീണത്. കുട്ടിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടേയും ഡല്‍ഹി ഫയര്‍ സര്‍വീസസിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നത്. ഡല്‍ഹിയിലെ കേശോപൂര്‍ മണ്ഡി പ്രദേശത്താണ്
പാലക്കാട് ഓണ്‍ലൈന്‍ ജോലിയുടെ പേരില്‍ വന്‍ തട്ടിപ്പ്; വീട്ടമ്മയുടെ 10 ലക്ഷം രൂപ കവര്‍ന്നുവെന്ന് പരാതി
പാലക്കാട് ഓണ്‍ലൈന്‍ ജോലിയുടെ പേരില്‍ വന്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ വീട്ടമ്മയുടെ 10 ലക്ഷം രൂപ കവര്‍ന്നുവെന്ന് പരാതി. ഗൂഗിള്‍ മാപ് റിവ്യൂ റേറ്റിംഗ് ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കേസില്‍ കൊടുവായൂര്‍ സ്വദേശിയായ സായിദാസ് പൊലീസ് പിടിയിലായിട്ടുണ്ട്. പത്ത് ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ വീട്ടമ്മ പരാതി
മുംബൈ: ഔറംഗബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ നഗ്നനായി നടക്കുന്നത് സിസി ടിവിയില്‍. ബിഡ്കിന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ 45കാരനായ ഡോക്ടര്‍ ആണ് വസ്ത്രമില്ലാതെ ആശുപത്രിക്ക് ചുറ്റും നടക്കുന്നത് സിസിടിവിയില്‍ പതിഞ്ഞത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് മേധാവി ഡോ.ദയാനന്ദ് മോട്ടിപാവ്ലെ മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് ഡോക്ടര്‍ക്ക്
തിരുവനന്തപുരം: സര്‍വീസ് സെന്ററില്‍ നിന്ന് അറ്റകുറ്റപ്പണിയും സര്‍വീസും കഴിഞ്ഞ് വീട്ടിലെത്തിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിയോടെ കത്തി നശിച്ചു. കഴിവൂര്‍ വേങ്ങപ്പൊറ്റ മഞ്ചാംകുഴി വി.എസ് സദനത്തില്‍ അമല്‍ വിന്‍സിന്റെ ഒന്നര ലക്ഷത്തോളം വില വരുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ചെമ്പൂരിലെ സര്‍വീസ് സെന്ററിലെ അറ്റകുറ്റപ്പണിക്ക്
കോഴിക്കോട്: മേപ്പയൂരിൽ പട്ടാളക്കാരനെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ചതായി പരാതി. മദ്രാസ് റെജിമെൻ്റിലെ അതുലിനാണ് പൊലീസ് മർദ്ദനം മൂലം പരിക്കേറ്റത്. മേപ്പയൂർ ടൗണിൽ വച്ച് കൈ കാണിച്ചിട്ടും ബൈക്ക് നിർത്താതെ പോയതിന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് മർദ്ദനം. മേപ്പയൂർ സ്വദേശിയായ അതുൽ മൂന്നു ദിവസങ്ങൾക്കു മുമ്പാണ് ഒരു മാസത്തെ അവധിക്കായി നാട്ടിലെത്തിയത്.
കല്‍പ്പറ്റ: വയനാട് പയ്യമ്പള്ളിയില്‍ പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. കുറുക്കമൂല സ്വദേശി സുകുവിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. സാരമായി പരിക്കേറ്റ സുകുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു.