റാഞ്ചി: ബിജെപി ഓഫര്‍ ചെയ്ത ലോക്‌സഭാ സീറ്റ് നിഷേധിച്ചതോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയതെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ അമ്പ പ്രസാദ്. ഹിസാരിബാഗ് മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ബിജെപി ആവശ്യപ്പെട്ടിരുന്നെന്നും താന്‍ അത്
ഇടുക്കി: ഇടുക്കി ജില്ലയില്‍ കാട്ടാന ഭീഷണി ഒഴിയുന്നില്ല. മൂന്നാറിൽ വീണ്ടും കാട്ടാന കൂട്ടത്തോടെയെത്തി ഭീതി പരത്തി. മൂന്നാറിലെ സെവൻ മല പാർവതി ഡിവിഷനിലാണ് കാട്ടാന കൂട്ടത്തോടെ എത്തിയത്. എസ്റ്റേറ്റ് തൊഴിലാളികളെല്ലാം കാട്ടാനയെ കണ്ട് പരിഭ്രാന്തിയിലാണ്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് എസ്റ്റേറ്റിലെ പാർവതി ഡിവിഷനിൽ നാട്ടുകാർ കട്ട കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാന എത്തി. നാശനഷ്ടങ്ങൾ
അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വൻ തുക തട്ടിയെടുത്തെന്ന പരാതിയിൽ കോഴിക്കോട് യുവാവ് അറസ്റ്റിൽ. ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്റെ മാനേജറും എറണാകുളം സ്വദേശിയുമായ ശ്യാംജിത്തിനെ കസബ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ലക്ഷങ്ങൾ ഫീസ് വാങ്ങി അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സുകൾ നടത്തി എന്ന പരാതിയിലാണ് ശ്യാംജിത്ത് പിടിയിലായത്. ഡയാലിസിസ് ടെക്നീഷ്യൻ, റേഡിയോളജി
പറവൂർ കോടതിയിൽ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. അനീഷ്യയുടെ അമ്മ പി.എം പ്രസന്നയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ പൊലീസ് അന്വേഷണം പ്രതികൾ അട്ടിമറിച്ചു. പ്രതികൾ ഉന്നത സ്വാധീനമുള്ളവരാണെന്നും ഹർജിക്കാരി. പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്ന് അനീഷ്യയുടെ അമ്മ ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. രണ്ട്
ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ എന്ന പ്രതിയെ പിടികൂടിയതെന്ന് വൃത്തങ്ങൾ. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ എൻഐഎ സ്വീകരിക്കും. മാർച്ച്
പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്മരണവും പതിനാറാമത് ദൃശ്യമാധ്യമ പുരസ്കാര സമർപ്പണവും. തിക്കുറിശ്ശി ഫൗണ്ടേഷൻ നടത്തിവരുന്ന പതിനാറാമത് മാധ്യമ പുരസ്കാര സമ്മേളനം 2024 മാർച്ച് 13 ബുധനാഴ്ച (ഇന്ന് വൈകുന്നേരം) 5 മണിക്ക് കേന്ദ്രമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ വി ജെ ടി ഹാളിൽ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ശ്രീ ബേബി മാത്യു സോമതീരം അധ്യക്ഷത വഹിക്കും. കേരള ഭാഷ
കോയമ്പത്തൂർ: കോയമ്പത്തൂരിൽ വാഴത്തോട്ടത്തിൽ ഭീമൻ മുതല. കാന്തയൂരിലെ വാഴത്തോട്ടത്തിലാണ് രാവിലെ മുതലയെ കണ്ടത്. തോട്ടത്തിൽ ജോലിക്കെത്തിയവരാണ് ആദ്യം മുതലയെ കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മുതല അടുത്തുള്ള ഭവാനിസാഗർ തടാകത്തിൽ നിന്ന് പുറത്തുവന്നതാണെന്നാണ് നിഗമനം. വേനലിൽ തടാകത്തിലെ വെള്ളം കുറഞ്ഞതിനാൽ പുറത്തു വന്നതാകാമെന്ന് വനം വകുപ്പ്
ഗുജറാത്ത്: 400 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ഗുജറാത്ത് പോർബന്ദർ തീരത്ത് ആറ് പാകിസ്ഥാനി യുവാക്കൾ പിടിയിലായി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാത്രി ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്.
ചെന്നൈ: തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഓഫീസ് നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ വിജയ്. സംഘം ജനറൽ സെക്രട്ടറിയും നടനുമായ വിശാലാണ് സോഷ്യൽ മീഡിയലിലൂടെ ഇക്കാര്യം അറിയിച്ചത്.വിജയിക്ക് നന്ദി അറിയിച്ചുള്ള കുറിപ്പും വിശാൽ പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങൾക്ക് നന്ദി എന്നത് രണ്ട് വാക്കുകൾ മാത്രമാണ്. പക്ഷേ അദ്ദേഹം അത് സ്വന്തം ഹൃദയത്തിൽത്തട്ടിയാണ് ചെയ്തത്. പ്രിയപ്പെട്ട
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തല്‍. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തില്‍ ഇല്ല. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് യുവാവിന്റെ മരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി. നിലവില്‍ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണവും കലക്റ്ററുടെ