കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നാൽപ്പത്തിയേഴുകാരൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടിൽ എത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്. പീഡന വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞത് അനുസരിച്ചാണ് പ്രതിക്കെതിരെ കഴിഞ്ഞ ദിവസം ബന്ധുക്കൾ പരാതി
തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റുമായ വി.എൻ ഉദയകുമാർ ബിജെപിയിൽ ചേരും. ഉദയകുമാറിനൊപ്പം 18 കോൺഗ്രസ് പ്രവർത്തകരും ബിജെപിയിലേക്കെന്ന് സൂചന. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിഭാഗക്കാരാണ് ഉദയകുമാറും വട്ടിയൂർക്കാവ് നിന്നുള്ള പ്രവർത്തകരും. കണ്ണൂരിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സി രഘുനാഥ് വഴിയാണ് ചർച്ചകൾ നടന്നത്. രാവിലെ തിരുവനന്തപുരത്തെ
യുഡിഎഫിൽ എല്ലാ കാലത്തും തുടരില്ലെന്ന സൂചന നൽകി പി കെ കുഞ്ഞാലിക്കുട്ടി. ചില ഘട്ടങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ സമീപനമാണ്. വലിയ സംഭവവികാസങ്ങൾ ഉണ്ടെങ്കിൽ മുന്നണി മാറ്റം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂറുമാറുന്ന പാർട്ടിയല്ല മുസ്ലീം ലീഗ്. ചില ഘട്ടങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ സമീപനം. അത്തരം സാഹചര്യങ്ങളിൽ ലീഗ് അതൃപ്തി അറിയിക്കാറുണ്ട്. വലിയ
വയനാട്: ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊളിച്ച് ലേലത്തില്‍ വിറ്റ് പൊലീസിന്‍റെ ക്രൂരത. വയനാട് മേപ്പാടി പൊലീസാണ് മുക്കില്‍പീടിക സ്വദേശി നാരായണന്‍റെ ജീവിതമാര്‍ഗം തൂക്കിവിറ്റത്. നീതി തേടി വർഷങ്ങളായി നിയമ പോരാട്ടത്തിലാണ് നാരായണൻ. 2018 ലാണ് നാരായണന്‍റെ വരുമാന മാര്‍ഗമായിരുന്ന ഓട്ടോറിക്ഷ ഇന്‍ഷുറന്‍സ് ഇല്ലെന്ന കാരണത്താല്‍ മേപ്പാടി പൊലീസ്
ഇടുക്കി: ഭർത്താവിനും കുട്ടിക്കുമൊപ്പം മൂന്നാറിലെത്തിയ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യാണ് മരിച്ചത്. മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നംഗ കുടുംബം മൂന്നാർ സന്ദർശനത്തിന് എത്തിയത്. കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ പഴയ
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്‍റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന കെ റൈസ് വിതരണം ഇന്ന് ആരംഭിക്കും. രാവിലെ 10 മണി മുതൽ സപ്ലൈകോ സ്റ്റോറുകൾ വഴി അരി വാങ്ങാം.ഇന്നലെ ഉദ്ഘാടനം നടത്തിയെങ്കിലും ബില്ലിംഗ് സിസ്റ്റം അപ്‌ഡേറ്റ് ആകാത്തതിനാൽ വിതരണം തുടങ്ങിയിരുന്നില്ല. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ്
കോഴിക്കോട്: കൊച്ചി സ്വദേശിയായ 25കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്ന് പരാതി. ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു വിളിച്ചുവരുത്തി ദുബായിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. താന്‍ മാനസികമായി തളർന്നിരിക്കുകയാണെന്നും ആത്മഹത്യയുടെ വക്കിൽ ആണെന്നും അതിജീവിത പറയുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരും. രാവിലെ 11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്. ആരൊക്കെയാണ് പാർട്ടിയിലേക്ക് എത്തുന്നത് എന്ന വിവരം ബിജെപി സസ്പെൻസാക്കി വച്ചിരിക്കുകയാണ്. ഇടത്, വലത് മുന്നണികളിൽ നിന്ന് നേതാക്കൾ ബിജെപിയിലെത്തുമെന്ന് ബിജെപി സംസ്ഥാന
കൊച്ചിയിൽ വീടിന് തീപിടിച്ച് വയോധികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. നെട്ടൂർ പുത്തൻവീട്ടിൽ മോളി ആൻ്റണിക്കാണ് പൊള്ളലേറ്റത്. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടിനുള്ളിൽ വൃദ്ധയെ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ഇവരെ ഉടൻ അടുത്തുള്ള
സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ഒന്‍പത് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും,