നെറ്റിയിൽ ഗുരുതര പരുക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. മുറിവിൽ സ്റ്റിച്ചിട്ട ശേഷം മമതയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കുകയാണ്. മമതയ്ക്ക് വസതിയിൽവച്ച് വീണ് തലയിൽ പരുക്കേൽക്കുകയായിരുന്നു. മമത ബാനര്‍ജിയെ എസ്എസ്കെഎം ആശുപത്രിയിൽ
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. സിഎംആര്‍എല്ലില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് പണം വാങ്ങിയതിന്റെ പേരില്‍ താങ്കളുടെ മകളുടെ കമ്പനിയുടെ പേരില്‍ എസ്എഫ്‌ഐഒയുടെ അന്വേഷണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷമായ മറുപടി. വിഷയവുമായി ബന്ധപ്പെട്ട ആദ്യ ചോദ്യത്തിന് അന്വേഷണം
പൗരത്വ ഭേദഗതി ചട്ടങ്ങൾ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന അപേക്ഷകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹർജികൾ സമർപ്പിച്ച കക്ഷികളുടെ അടക്കം അപേക്ഷകളാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഡി വൈ എഫ് ഐ, മുസ്ലിം ലീഗ് തുടങ്ങിയവർ നൽകിയ അപേക്ഷകളും ഇന്ന് പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2019ൽ
ലോക്സഭ പ്രചരണത്തിനായി പ്രധാനമന്ത്രി ഇന്ന് പത്തനംതിട്ടയിൽ. രാവിലെ 11-ഓടെയാകും പ്രധാനസേവകൻ ജില്ലയിലെത്തുക. അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ പ്രമാടം സ്റ്റേഡിയത്തിൽ ഇറങ്ങുന്ന അദ്ദേഹം റോഡ് മാർഗം ജില്ലാ സ്റ്റേഡിയത്തിലെത്തും. ജില്ലാ സ്റ്റേഡിയത്തിലെ പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രിയെത്തും. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ഇന്ന് രാവിലെ 6 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ വിലയിൽ രണ്ട് രൂപ കുറച്ചതിലൂടെ ജനങ്ങളുടെ കുടുംബത്തിൻ്റെ ക്ഷേമവും സൗകര്യവുമാണ് തൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശ്ശൂര്‍: കൊരട്ടി മുരിങ്ങൂർ പാലത്തുഴി പാലത്തിന് സമീപത്തുള്ള കലുങ്കിനടിയിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. സ്ഥലത്തെത്തിയ പൊലീസ് പരിശോധന തുടങ്ങി. പുരുഷൻ്റെ അസ്ഥികൂടമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ബംഗളൂരു: തിരക്കേറിയ റോഡില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത സ്‌കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് നിര്‍ദേശം. വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായതിന് പിന്നാലെയാണ് ബംഗളൂരു പൊലീസിന്റെ നിര്‍ദേശം. മാര്‍ച്ച് 13ന് ഹെസൂർ ദേശീയപാതയിലായിരുന്നു സംഭവം. തേര്‍ഡ് ഐ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിച്ചത്. നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത
ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഹോട്ടൽ ഉടമയും തൊഴിലാളികളും ചേർന്ന് മർദിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പഞ്ചാബിലെ മണാലി-റോപ്പർ റോഡിൽ തിങ്കളാഴ്ചയാണ് സംഭവം. ലാഹൗളിൽ നടന്ന സ്‌നോ മാരത്തണിൽ വിജയിച്ച് മണാലിയിൽ നിന്ന് മടങ്ങുകയായിരുന്നു ലഡാക്ക് സ്കൗട്ട്സിലെ മേജർ സച്ചിൻ സിംഗ് കുന്തലും സൈനികരും. രാത്രി 9.15 ഓടെ റോപ്പർ ജില്ലയിലെ
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമയായി മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിലെ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 2018 എന്ന സിനിമയെയാണ് മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. 2018 നേടിയ 175 കോടി രൂപ കളക്ഷൻ മഞ്ഞുമ്മൽ ബോയ്സ് കേവലം 21 ദിവസം കൊണ്ട് മറികടന്നു. നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ
ചേര്‍ത്തല: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. ചേർത്തല തെക്കു പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മായിത്തറ ഉളവക്കത്ത് വെളിയില്‍ സുമേഷിനാണ് (41) ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മുക്കിടിക്കൽ വീട്ടിൽ ജയനെ (43) കൊലപ്പെടുത്തിയ കേസിലാണ് വിധി. സുമേഷും ഭാര്യയുമായുള്ള