ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി. ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിഎത്തിയത്. ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്തവണ 400ലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും
കൊച്ചി വാട്ടർ മെട്രോ ഇനി നഗരത്തിന്റെ ദ്വീപുകളിലേക്കും. ഇനി അടുത്തത് ഫോർട്ട് കൊച്ചി വാട്ടർ മെട്രോ ടെർമിനലിന്റെ ഉദ്ഘാടനം. അതും ഉടനെ പ്രതീക്ഷിക്കാമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത നാല് വാട്ടർമെട്രോ ടെർമിനലുകളിൽ നിന്നും നാളെ മുതൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി. ഏലൂരിൽ നിന്നുള്ള കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ യാത്രയിൽ
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 43 സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവര്‍മ്മയുടെ നിര്‍മ്മാണവും വില്‍പ്പനയും നിര്‍ത്തിവയ്പ്പിച്ചു. 88
കുളമാവ്: ഇടുക്കി പൊലീസ് സഹകരണ സംഘത്തിൽ വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത കേസിലെ ഒന്നാം പ്രതി അജീഷിനെ സസ്‌പെൻഡ് ചെയ്തു. കുളമാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് അജീഷ്. പടമുഖം സ്വദേശിയായ കെ കെ സിജുവിൻറെ പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾ ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. 2017 ലാണ് അജീഷ് 20 ലക്ഷം രൂപ പൊലീസ് സഹകരണ സംഘത്തിൽ നിന്നും
തിരുവനന്തപുരം: കാട്ടാനകളെ അകറ്റാന്‍ വനാതിര്‍ത്തികളില്‍ പ്രത്യേക തരം തേനീച്ചയെ വളര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരടികള്‍ ഇല്ലാത്ത മേഖലകളിലാകും തേനീച്ചകളെ വളര്‍ത്തുക. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വന്യജീവി
കൊച്ചി: മലയാള നടിയില്‍ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശി പിടിയില്‍. 130 കോടി രൂപ വായ്പ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കേസില്‍ കൊല്‍ക്കത്ത സ്വദേശിയായ യാസര്‍ ഇക്ബാലി(51)നെയാണ് കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പൊലീസ് പിടികൂടിയത്. സംഘത്തിലെ മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. 130 കോടി വായ്പയായി തരപ്പെടുത്തി നല്‍കാമെന്ന്
ഇലക്ട്രറൽ ബോണ്ടിൽ സുപ്രധാന വിവരങ്ങൾ വ്യക്തമാക്കാതെ പ്രസിദ്ധീകരണം. രണ്ടുഭാഗങ്ങളായി എസ്ബിഐ നൽകിയ വിവരങ്ങൾ അതേപടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു പട്ടികയിൽ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളും മറ്റൊരു പട്ടികയിൽ ബോണ്ട് പണമാക്കിയ പാർട്ടികളുടെ വിവരങ്ങളുമാണ് ഉള്ളത്. മുൻ റിപ്പോർട്ടുകൾ ശരിവെക്കും പ്രകാരം ബിജെപിയ്ക്കാണ് ഏറ്റവുമധികം പണം ലഭിച്ചത്. ബോണ്ട് വാങ്ങിയവരുടെ പേര്, തീയതി,
മുഖ്യമന്ത്രിയുടെ വാദം തള്ളി CPO ഉദ്യോഗാർത്ഥികൾ.മുഖ്യമന്ത്രി പറയുന്നത് യാഥാർഥ്യമല്ലാത്ത കണക്കുകളെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. സമരം ചെയ്യുന്നതിൽ 21 % പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്, സമരം ശക്തമാക്കാനാണ് തീരുമാനമെന്നും CPO ഉദ്യോഗാർത്ഥികൾ പറഞ്ഞു. 2023-ലെ ഉത്തരവ് പ്രകാരം 200 വനിത തസ്തികകളുൾപ്പെടെ 1,400 താത്കാലിക പോലീസ് കോൺസ്റ്റബിൾ ട്രെയിനി തസ്തികകൾ ഒരു വർഷത്തേക്ക് സ്യഷ്ടിച്ചു.
സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 11 മണി മുതൽ വൈകുന്നേരം മൂന്നുമണി വരെ നേരിട്ട് സൂര്യാഘാതം ഏൽക്കാതിരിക്കുക, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക, കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാതിരിക്കുക എന്നിങ്ങനെ നീളുന്നു ജാഗ്രത നിർദേശങ്ങൾ.
സിദ്ധാർത്ഥിന്റെ മരണത്തിന് മുമ്പും പൂക്കോട് വെറ്റിനറി കോളജിൽ ആൾക്കൂട്ട വിചാരണ നടന്നു. നേരത്തെ രണ്ടു വിദ്യാർത്ഥികളെ ഹോസ്റ്റലിൽ എത്തിച്ച് വിചാരണ നടത്തിയതായി കണ്ടെത്തൽ. 13 വിദ്യാർത്ഥികൾക്കെതിരെ കോളജിലെ ആന്റി റാഗിങ്ങ് കമ്മിറ്റി നടപടിയെടുത്തു. 2019ലും 2021ലും ആയിട്ടാണ് റാഗിങ്ങ് നടന്നതെന്ന് ആന്റി റാഗിങ്ങ് സെൽ അറിയിച്ചു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ആണ് സംഭവം നടന്നത്. പെൺകുട്ടികളോട്