പാലക്കാട് എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. ഷോജോ ജോണിനെ എക്‌സൈസ് ഓഫീസിൽ എത്തിച്ചതുമുതലുളള സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഷോജോയുടെ പോസ്റ്റ്‌മോർട്ടം തൃശൂർ മെഡിക്കൽ കോളേജിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കേരള സർവകലാശാല കോഴ വിവാദത്തിന് പിന്നിൽ മുൻ എസ്എഫ്‌ഐ നേതാവെന്ന് ആരോപണം. വിധികർത്താക്കളെ സ്വാധീനിക്കാൻ എസ്എഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗം ശ്രമിച്ചെന്നാണ് ആരോപണം. കൂട്ടുനിന്നാൽ അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗത്തിന്റേതാണ് പരാതി. സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് തെളിവുകളടക്കം പരാതി നൽകിയെന്ന് എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം
നെയ്യാറ്റിന്‍കരയിലെ അസീമിന്റെ മരണത്തില്‍ ഷമീര്‍, ഭാര്യ ജെനീഫ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ അസീം സുഹൃത്ത് ഷമീറിന്റെ ഭാര്യ ജെനീഫയെ കാണാന്‍ വീട്ടിലെത്തിയിരുന്നു. വീട്ടില്‍ അസീമിനെ കണ്ട ഷമീര്‍ പട്ടിക കൊണ്ട് അടിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍. തലയ്ക്ക് അടിയേറ്റ് ബോധം നഷ്ടപ്പെട്ട അസീമിനെ ഷമീറും ഭാര്യയും വഴിയരികില്‍ ഉപേക്ഷിച്ചു. ഇരുവര്‍ക്കുമെതിരെ പൊഴിയൂര്‍ പൊലീസ് കൊലപാതക
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസ്റ്റ് ചെയ്യുമെന്ന് സൂചന. അറസ്റ്റ് നീക്കമുണ്ടായാല്‍ വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. അതേസമയം കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞമാസം കോടതി സമയം നീട്ടി നല്‍കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ മൂന്ന് മണിക്ക് വിഗ്യാൻ ഭവനിൽ വാർത്താസമ്മേളനം നടത്തി തീയതികൾ പ്രഖ്യാപിക്കും. ഏഴു ഘട്ടമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് സൂചന. ഡീഷ, സിക്കിം, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതിയും ഇസിഐ പ്രഖ്യാപിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവ കോഴക്കേസിൽ എസ്എഫ്ഐക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നൃത്തപരിശീലകൻ ജോമറ്റ് മൈക്കിൾ. മാർഗംകളി വിധികർത്താവ് ഷാജിയെ മർദിക്കുന്നതിന് തങ്ങൾ ദൃക്സാക്ഷികളാണെന്ന് നൃത്ത പരിശീലകൻ ജോമറ്റ് മൈക്കിൾ വെളിപ്പെടുത്തി. എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നും മർദ്ദനം തുടർന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷാജി
കൊച്ചി: സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയ 12 സഹകരണ ബാങ്കുകളുടെ പേര് വിവരങ്ങൾ ഇഡി ഹൈക്കോടതിയെ അറിയിച്ചു. അയ്യന്തോൾ, മാരായമുറ്റം, കണ്ടല, ചാത്തന്നൂർ, മൈലപ്ര, മാവേലിക്കര, തുമ്പൂർ, നടയ്ക്കൽ, കോന്നി റീജിയണൽ, ബി.എസ്.എൻ.എൽ എഞ്ചിനിയേഴ്സ് സഹകരണ ബാങ്ക്, മൂന്നിലവ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് പുറമെ ക്രമക്കേട് കണ്ടെത്തി കേസുകൾ
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും
മുംബൈ: അമിതാഭ് ബച്ചൻ ആശുപത്രിയില്‍. കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബച്ചനെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആശുപത്രി വൃത്തങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈദരാബാദ്: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് നേതാവ് കെ കവിതയുടെ ഹൈദരാബാദിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇഡി നല്‍കിയ പല സമന്‍സുകളും കെ കവിത അവഗണിച്ചതിനെ തുടര്‍ന്നാണ് നടപടി. തെലങ്കാനയിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമാണ് കെ കവിത. ഈ വര്‍ഷം മാത്രം രണ്ട് സമന്‍സുകള്‍ കവിത അവഗണിച്ചതായി