ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പൗരത്വ നിയമ ചട്ടങ്ങള്‍ ചോദ്യം ചെയ്ത് കേരളം സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. പൗരത്വ നിയമം നടപ്പാക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പൗരത്വനിയമ ഭേദഗതി ഇന്ത്യന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുന്നു. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും കമ്മിഷന്‍ പ്രഖ്യാപിക്കുന്നുണ്ട്. 97 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ആകെയുള്ളത്. എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യണമെന്നും കമ്മിഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. 10.5 ലക്ഷം പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 1.5 കോടി
പാലക്കാട് പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ 63കാരന് 83 വർഷം കഠിന തടവ്. കള്ളകുറിച്ചി സ്വദേശി അൻപിനാണ് 83 വർഷം കഠിന തടവും നാല് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. പട്ടാമ്പി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയെ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. 2022ൽ ഷൊർണൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിന് നേർക്ക് യുവാവ് കല്ലെറിഞ്ഞു. പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ബൈക്കിലെത്തിയ യുവാവ് കല്ലെറിഞ്ഞത്. പറളിയിൽ വച്ചാണ് യുവാവിൻ്റെ അതിക്രമം ഉണ്ടായത്. കല്ലേറിൽ ബസ്സിൻ്റെ ചില്ല് പൂർണ്ണമായും തകർന്നു. കല്ലെറിഞ്ഞതിന് ശേഷം യുവാവ് ബൈക്കിൽ കയറി രക്ഷപെട്ടു.
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂവച്ചൽ പന്നിയോട് സ്വദേശി ഹരികൃഷ്ണനെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ചതും ജീപ്പ് അടിച്ചു തകർത്തതും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. വീരണകാവ് സ്വദേശി മധുവിനെ ആക്രമിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നത്. കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ
ആലുവ: അതിഥി തൊഴിലാളികളുടെ മകളായ സ്കൂൾ വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അസം സ്വദേശിനി സൽമാ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ മകൾ ബസ്സിൽ കയറി പോവുകയായിരുന്നു എന്ന് സൽമയുടെ അമ്മ പറഞ്ഞു. ചൊവ്വാഴ്ചയായിട്ടും തിരിച്ച് വരാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരുതവണ
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് റേഷൻ കാർഡ് മസ്റ്ററിങ്ങിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നും തുടരും. മഞ്ഞ കാർഡുകാർക്ക് മസ്റ്ററിങ്ങിനൊപ്പം അരി വാങ്ങാനും റേഷൻ കടകളിൽ സൗകര്യമുണ്ടാകും. അതേസമയം അടിയന്തര ഘട്ടങ്ങളിൽ പിങ്ക് കാർഡുടമകളെയും പരിഗണിക്കണമെന്ന് മന്ത്രി ജി ആർ അനിൽ നിർദേശിച്ചു. പിങ്ക് കാർഡ് ഉടമകളുടെ മസ്റ്ററിങ് തീയതി നാളെ അറിയിക്കും. ഇന്നും നാളെയും മറ്റു
തിരുവനന്തപുരം: ഒരു വര്‍ഷത്തെ വൈദ്യുതി ബില്‍ മുന്‍കൂറായി അടച്ചാല്‍ ഇളവുകളെന്ന വാഗ്ദാനവുമായി വൈദ്യുതി വകുപ്പ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോര്‍ഡിന് അടിയന്തരമായി പണം ആവശ്യമുള്ള സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നീക്കം. ഇതിനുള്ള സ്‌കീം തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ അനുവാദം നല്‍കി. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശ്ശിക ഉടനെ കിട്ടാനുള്ള സാധ്യതയില്ല. ഈ സാഹചര്യത്തിലാണ്
സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ടു മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാം എന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് അലര്‍ട്ട്. ചൂട് കൂടാന്‍ സാധ്യതയുള്ളതിനാലാണ്
കേരള സര്‍വകലാശാല കലോത്സവ വിവാദത്തില്‍ മര്‍ദന ആരോപണം തള്ളി മറ്റ് വിധികര്‍ത്താക്കള്‍. നൃത്തപരിശീലകന്‍ ജോമെറ്റിന്റെ ആരോപണം തള്ളി മാര്‍ഗംകളി മത്സരത്തിന്റെ മറ്റ് വിധികര്‍ത്താക്കള്‍ രംഗത്തെത്തി. യൂണിയന്‍ പ്രവര്‍ത്തകർ ഷാജിയെ മര്‍ദിച്ചിട്ടില്ലെന്ന് വിധികര്‍ത്താക്കളായ സിബിയും ഷിബുവും പ്രതികരിച്ചു. കോഴക്കേസിൽ പ്രതിയായ വിധികർത്താവാണ് പിഎൻ ഷാജി. കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ കാര്യങ്ങള്‍