Home Articles posted by Editor (Page 661)
Kerala News

മൂന്നാർ മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പ; നെല്ലിയാമ്പതിയിൽ ചില്ലിക്കൊമ്പൻ; വിവിധ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം

മൂന്നാർ മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പ ഇറങ്ങി. വഴിയോര കടകൾ തകർത്തു. ദേവികുളം മിഡിൽ ഡിവിഷനിലും കാട്ടാനക്കൂട്ടം ഇറങ്ങി. പാലക്കാട് നെല്ലിയാമ്പതിയിൽ ഭീതി വിതയ്ക്കുന്ന ചില്ലിക്കൊമ്പൻ കാട്ടാനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചു. കണ്ണൂർ അടക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ
Kerala News

കരുവന്നൂർ സഹകരണ ബാങ്ക് കേസ്; അന്വേഷണം പൂർത്തിയാക്കാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പൂർത്തിയാക്കാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് കോടതി വ്യക്തമാക്കി. നിലവിൽ കരുവന്നൂരിനൊപ്പം 12 ബാങ്കുകളിൽ അന്വേഷണം നടക്കുന്നതായി ഇഡി വ്യക്തമാക്കിയിരുന്നു. ഇതുവരെ സമർപ്പിച്ച കുറ്റപത്രങ്ങൾ ഹാജരാക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. അന്വേഷണത്തിനിടെയുണ്ടാകുന്ന കോടതി ഇടപെടലുകൾ
India News

മദ്യ ലഹരിയിൽ അധ്യാപകനെ പൊലീസുകാരൻ വെടിവച്ചു കൊന്നു

മദ്യ ലഹരിയിൽ സ്കൂൾ അധ്യാപകനെ പൊലീസുകാരൻ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. പുകയിലയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ട്. ഹെഡ് കോൺസ്റ്റബിൾ ചന്ദർ പ്രകാശാണ് അധ്യാപകനായ ധർമേന്ദ്ര കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത്. ഉത്തർപ്രദേശ് ബോർഡ് ഹൈസ്കൂൾ പരീക്ഷയുടെ ഉത്തരക്കടലാസ് മുസാഫർനഗറിലെക്ക് കൊണ്ടുവന്ന വാരണാസി വിദ്യാഭ്യാസ വകുപ്പിലെ
Kerala News

കുറവിലങ്ങാട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം: കുറവിലങ്ങാട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടയാർ മിഠായിക്കുന്നം പൊതി ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ബിനൂബ് തോമസ്  എന്നയാളെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം തന്റെ ഭാര്യയുടെ അനിയത്തിയുടെ വീട്ടിലെത്തി ഇവിടെവച്ച്  ഭാര്യയുമായി കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടായി.
Kerala News

അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ.

കൊച്ചി : അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. കോളേജിന്റെ വനിതാ ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. 40 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യ വിഷബാധയുണ്ടായതിന് പിന്നാലെ പെൺകുട്ടികളുടെ ഹോസ്റ്റൽ അടച്ചു. 
Kerala News

സുരേഷ് ​ഗോപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പോസ്റ്റ് ഡിലീറ്റാക്കി കലാമണ്ഡലം ഗോപിയാശാന്റെ മകൻ

തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് പിൻവലിച്ച് കലാമണ്ഡലം ഗോപിയാശാൻ്റെ മകൻ രഘു ​ഗുരുകൃപ. ഇന്നലെ താനിട്ട പോസ്റ്റ്‌ എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ഈ ചർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു വിശദീകരണം. സുരേഷ് ​ഗോപി അച്ഛനായ കലാമണ്ഡലം ​ഗോപിയാശാനെ സന്ദർശിക്കാൻ
India News

ഇലക്ടറൽ ബോണ്ട് കേസിൽ ഇന്ന് നിർണായകദിനം

ഇലക്ട്രൽ ബോണ്ട് കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് വീണ്ടും പരിഗണിക്കുക. ഇലക്ടറൽ ബോണ്ട് നമ്പർ പ്രസിദ്ധീകരിക്കണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ എസ്ബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി പ്രസിദ്ധീകരിച്ച രേഖയിൽ സീരിയൽ നമ്പർ
Kerala News Top News

തലസ്ഥാനത്തിന് സമഗ്രപുരോഗതി; രൂപരേഖ തയ്യാറാക്കി ജനങ്ങൾക്ക് സമർപ്പിക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കുള്ള രൂപരേഖ തയ്യാറാക്കി ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. എല്ലാവരും ഒരുമിച്ച് ചേർന്ന് ചർച്ച ചെയ്ത് നാടിന്റെ വികസനത്തിനായുള്ള പദ്ധതി തീരുമാനിക്കാമെന്നും, പതിനഞ്ച് ദിവസത്തിനുള്ളിൽ രൂപരേഖ തയ്യാറാക്കി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ്
Kerala News

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം പെട്രോൾ അടിക്കാൻ കാശില്ലാതെ പൊലിസ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം പെട്രോൾ അടിക്കാൻ കാശില്ലാതെ പൊലിസ്. 28 കോടി കുടിശികയുള്ളതിനാൽ പൊലീസ് വാഹനങ്ങള്‍ക്ക്  ഇനി ഇന്ധനം നൽകില്ലെന്ന് സ്വകാര്യ പമ്പുടമകള്‍ അറിയിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.  തിരുവനന്തപുരം എസ്എപിയിലെ പൊലീസ് പമ്പില്‍ ഇനി ഒരാഴ്ചത്തേക്കുള്ള ഇന്ധനം മാത്രമാണ് അവശേഷിക്കുന്നത്.  തെരഞ്ഞെടുപ്പ് സമയത്ത് തലങ്ങും വിലങ്ങും വാഹനങ്ങള്‍ ഓടേണ്ട
Kerala News

ഇടുക്കി: അറക്കുളം കരിപ്പിലങ്ങാട് രോഗിയുമായി പോയ ആംബുലൻസ് റോ‍‍ഡിൽ നിന്നും സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് അപകടം

ഇടുക്കി: അറക്കുളം കരിപ്പിലങ്ങാട് രോഗിയുമായി പോയ ആംബുലൻസ് റോ‍‍ഡിൽ നിന്നും സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മൂന്നു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇടുക്കിയിൽ നിന്ന് തൊടുപുഴയിലേക്ക് വന്നതായിരുന്നു ആംബുലൻസ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.