സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. പണം ലഭിച്ചുവെന്നു മറ്റുള്ളവരുടെ സന്ദേശം ഉൾപ്പടെ ഗ്രൂപ്പിൽ ഉറപ്പാക്കിയാണ് പുതിയ ഇരകളെ വലവീശി പിടിക്കുന്നത്. പിന്നാലെ വ്യാജ വെബ്‌സൈറ്റ് കാട്ടി നിക്ഷേപം നടത്താൻ നിർദ്ദേശിക്കും.
തൃശൂർ എൻഡിഎ സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി. എൻഡിഎ തൃശൂർ ജില്ല കോർഡിനേറ്ററാണ് പരാതി നൽകിയത്. ഇലക്ഷൻ കമ്മീഷന്റെ അംബാസിഡർ ആയ ടോവിനോ തോമസിനൊപ്പം ഉള്ള ചിത്രം പ്രചരിപ്പിച്ചത് ചട്ടലംഘനമെന്നാണ് പരാതി. തൃശ്ശൂരിൽ സ്ഥാനാർഥിയാകുന്നതിൽ നിന്ന് സുനിൽകുമാറിനെ തടയണമെന്നാണ് പരാതിയിലെ ആവശ്യം. വരണാധികാരിയായ ജില്ലാ കളക്ടർക്കാണ് പരാതി നൽകിയത്.
തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോ ഇന്ന് പാലക്കാട്, എന്‍ഡിഎ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് മോദി പാലക്കാടെത്തുന്നത്,മലപ്പുറം,പൊന്നാനി സ്ഥാനാര്‍ത്ഥികളും മോദിക്കൊപ്പം റോഡ് ഷോയില്‍ അണിനിരക്കും. രാവിലെ 9.30ന് കോയമ്പത്തൂരില്‍ നിന്ന്
പാറശാല ഷാരോൺ രാജ് കൊലപാതകക്കേസിൽ കുറ്റം നിഷേധിച്ച് പ്രതികൾ. പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. ഗ്രീഷ്മ, മാതാവ് സിന്ധു, മാതൃ സഹോദരൻ നിർമ്മലൻ എന്നിവർ നേരിട്ട് കോടതിയിൽ ഹാജരായി. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ പ്രധാനമായും ഉയർത്തിയത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ്
സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്,തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരുക. ബുധനാഴ്ച വരെ പാലക്കാട് കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും
പത്തനംതിട്ടയിൽ താൻ ജയിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. ഭൂരിപക്ഷം എത്രയാണെന്ന് പറയുന്നില്ല. കേരളത്തിൽ ബിജെപി രണ്ടക്കം കടക്കും. നരേന്ദ്രമോദിയുടെ വരവ് വലിയ ഊർജ്ജമായി. കുടുംബ പാരമ്പര്യം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഊർജ്ജം നൽകുന്നു. അച്ഛനോനുള്ള അടുപ്പം പലരും കാണിക്കുന്നുണ്ട് എന്നും അനിൽ ആന്റണി പ്രതികരിച്ചു. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തുന്ന നേതാക്കൾക്ക്
കോഴിക്കോട് : സ്ത്രീകളെ വാഹനത്തില്‍ കയറ്റി ബോധം കെടുത്തി ആഭരണങ്ങള്‍ കവരുന്ന രീതി പിന്തുടരുന്ന കൊടും ക്രിമിനൽ മുജീബ് റഹ്മാനെ കൃത്യമായി നിരീക്ഷിക്കുന്നതില്‍ പൊലീസിന് പറ്റിയ വീഴ്ചയാണ് പേരാമ്പ്രയ്ക്ക് അടുത്ത് നൊച്ചാട് നടന്ന കൊലപതാകത്തിന് പ്രധാന കാരണം. വിവിധ ജില്ലകളില്‍ ഉള്‍പ്പടെ അറുപതോളം കേസുകളില്‍ ഉള്‍പ്പെട്ട കൊടും ക്രൂരനായ ക്രിമിനലുകളെ എങ്ങനെ നിരീക്ഷിക്കണമെന്ന് പൊലീസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരത്തെ രാജാജി നഗറിൽ സന്ദർശനം നടത്തി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർഥിച്ചു. വോട്ടർമാരുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചു. സ്ഥാനാർഥിയോട് നാട്ടുകാർ നിരവധി പരാതികൾ ഉന്നയിച്ചു. വിവിധ സർക്കാർ പദ്ധതികളുണ്ടായിട്ടും തങ്ങൾക്ക് പ്രയോജനം ലഭിച്ചില്ലെന്നും മിക്കവർക്കും നല്ല വീടില്ലെന്നും ഇവർ
വർക്കല: ഭർതൃഗൃഹത്തിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ചു. പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മിയാണ് (19) തൂങ്ങി മരിച്ചത്. മണമ്പൂരിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർ പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഭർത്താവും വീട്ടുകാരുമായി തർക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതേത്തുടർന്നുണ്ടായ മനോവിഷമത്തെ തുടർന്നാണ് ലക്ഷ്മി
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 10ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും