ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോ. അഞ്ചുവിളക്കിൽ നിന്നും പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയായിരുന്നു പ്രകടനം. പ്രധാനമന്ത്രിക്കൊപ്പം NDA സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുത്തു. പാലക്കാട് മേഴ്സി കോളജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ പ്രധാനമന്ത്രിയെ പ്രകാശ്
2024 പൊതു തെരഞ്ഞെടുപ്പിൽ ഭിന്നശേഷിവോട്ടർമാർക്കും 85 വയസിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും ആവശ്യമെങ്കിൽ പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ സ്‌ക്വാഡുകൾ പ്രവർത്തനമാരംഭിച്ചതായും മാതൃകാ പെരുമാറ്റച്ചട്ടം ജൂൺ ആറ് വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രിംകോടതി. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം നല്‍കി. സിഎഎ ആരുടെയും പൗരത്വം ഇല്ലാതാക്കുന്നില്ലെന്നും ഹര്‍ജികള്‍ മുന്‍വിധിയോടെയാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു കേന്ദ്രം. സമയം ചോദിക്കാന്‍ കേന്ദ്രത്തിന്
കോട്ടയം : ബംഗ്ലൂരുവില്‍ നാലു വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍,പൊലീസ് അന്വേഷണം നിലച്ചെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം. കേസില്‍ ആരോപണ വിധേയരായ സ്കൂള്‍ ചെയര്‍മാനെയും, സ്കൂളിലെ ആയയെയും ചോദ്യം ചെയ്യാന്‍ പോലും ബെംഗലൂരു പൊലീസ് തയാറായിട്ടില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കേസില്‍ നിന്ന് പിന്തിരിയാന്‍, സ്കൂള്‍ പ്രിൻസിപ്പൽ പല വഴികളിലൂടെ
ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞു. 50 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. പുറക്കാട് മുതൽ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞത്. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യ ബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്യുകയാണ് നിലവിൽ.
വിവിധ ജില്ലകളിലായി മുബീബ് 56 കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ മുജീബ് റഹ്‌മാനെ നിരീക്ഷിക്കുന്നതില്‍ പൊലീസ് സംവിധാനവും പത്തൊമ്പതാം വയസില്‍ പിടിച്ചുപറിയില്‍ തുടങ്ങി. ഏറെ വൈകാതെ വാഹന മോഷണത്തിലേക്ക് മുജീബ് കടന്നു. കേരളത്തില്‍ നിന്ന് കാറുകള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലെത്തിച്ച് കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പന്‍ റഹീമിന് കൈമാറും.
സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്ത് ടാസ്‌ക് നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയ കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണു പിടിയിൽ. 29 ലക്ഷം രൂപ നഷ്ടമായെന്ന യുവതിയുടെ പരാതിയിലാണ് യുവാവിനെ ചേവായൂർ പോലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം , ടെലിഗ്രാം എന്നിവ വഴി ലിങ്ക് നൽകി ടാസ്‌ക് പൂർത്തിയാക്കിയാൽ പണം തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ടാസ്‌കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ കൊടുക്കാം എന്ന് പറഞ്ഞ്
തൊടുപുഴ: ഡീൻ കുര്യാക്കോസിനും പി ജെ കുര്യനുമെതിരെ വ്യക്തധിക്ഷേപം നടത്തി സിപിഐഎം നേതാവ് എം എം മണി. ഇടുക്കിയിലെ പ്രസംഗത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള അധിക്ഷേപ പരാമർശം. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിന് വേണ്ടി? പാർലമെന്റിൽ പ്രസംഗിച്ചോ, എന്തു ചെയ്തു? ചുമ്മാതെ വന്നിരിക്കുകയാ പൗഡറും പൂശി. പിന്നെ..ബ്യൂട്ടിപാർലറിൽ കയറി വെള്ള പൂശീട്ട് പടോം
ഡൽഹി: പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്നതും ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യുന്നതും ഉള്‍പ്പടെയുള്ള സുപ്രധാന ഇടക്കാല തീരുമാനം ഉണ്ടാകുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം
മൂന്നാർ: മൂന്നാറിൽ ജനവാസ മേഖലയിൽ ഇറങ്ങി ഇടയ്ക്കിടെ ഭീതി പരത്തുന്ന കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും. സിസിഎഫ് മൂന്നാര്‍ ഡിഎഫ്ഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നുമുതല്‍ ശ്രമം തുടങ്ങും. കാട്ടാനയുടെ നീക്കം ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കും. തുടര്‍ന്നാകും ഉള്‍ക്കാട്ടിലേക്ക് തുരത്തുക. നിലവില്‍ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. പടയപ്പ ജനവാസ