ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് രൂപം നല്‍കി.സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമാണ് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കിയത്. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന
കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയില്‍ വനത്തിനുള്ളില്‍ വെച്ച് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് മരിച്ചത്. ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചെന്ന് സുഹൃത്ത് ഓമനകുട്ടന്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപും സുഹൃത്തും പുഴയില്‍ വല വിരിക്കാന്‍ പോയ സമയത്താണ് ആനയുടെ ആക്രമണമുണ്ടായത്.
കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേൾക്കും. കേരളത്തിന് ഇളവ് അനുവദിച്ചുകൂടേയെന്ന ചോദ്യത്തിന് ഇളവ് അനുവദിച്ചാൽ മറ്റുസംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. 5000 കൂടി രൂപ മാത്രമേ ഈ വർഷം പരമാവധി നൽകാനാകൂ എന്ന് കേന്ദ്രം നേരത്തെ സുപ്രിം കോടതി അറിയിച്ചിരുന്നു. കടമെടുക്കാനുള്ള എല്ലാ
കാസര്‍ഗോഡ് അമ്പലത്തറയില്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച രണ്ടായിരത്തിന്റെ 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പൊലീസ് പിടികൂടി . അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ ബാബുരാജിന്റെ വീട്ടില്‍ നിന്നാണ് വ്യാജ കറന്‍സി പിടികൂടിയത്. വീട് ഒരു വര്‍ഷമായി പാണത്തൂര്‍ പനത്തടി സ്വദേശി അബ്ദുള്‍ റസാഖ് വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു. അമ്പലത്തറ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന്
തിരുവനന്തപുരം: കെ. കരുണാകരന്റെ മകൾ പദ്മജയ്‌ക്ക് പിന്നാലെ ബിജെപിയിലേക്ക് ചേക്കേറി ലീഡറുടെ വിശ്വസ്തൻ മഹേശ്വരൻ നായർ. തിരുവനന്തപുരം നഗരസഭാ മുൻ പ്രതിപക്ഷ നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന നേതാവാണ് മഹേശ്വരൻ നായർ. സംസ്ഥാനം ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങവേ കോൺഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് മഹേശ്വരൻ നായരുടെ രാഷ്‌ട്രീയ മാറ്റം. തിരുവനന്തപുരത്തുള്ള ബിജെപി
ഹൈദരബാദ്: റെയിൽ വേ പൊലീസ് വേഷത്തിൽ ആളുകളെ കബളിപ്പിച്ച 25കാരി പിടിയിൽ. തെലങ്കാനയിലെ നാൽഗോണ്ടയിലാണ് സംഭവം. കഴിഞ്ഞ ഒരു വർഷമായി റെയിൽ വേ പൊലീസ് എസ് ഐ വേഷത്തിലായിരുന്നു 25കാരി ജഡല മാളവിക നടന്നിരുന്നത്. എല്ലായിടങ്ങളിലും യൂണിഫോമിൽ പോയിരുന്ന മാളവിക വനിതാ ദിനത്തിൽ ഒരു പരിപാടിയിലേക്ക് യൂണിഫോമിലെത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്. നർകെട്ട്പള്ളിയിൽ നിന്നാണ് മാളവികയെ പൊലീസ് അറസ്റ്റ്
മെഡിക്കൽ കോളജ് പിജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്ന ഡോ.ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയായ ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.പിജി പഠനത്തിന് പുനഃപ്രവേശനം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. തിരുവനന്തപുരം മെഡി. കോളജ് പ്രിന്‍സിപ്പലിന്റെ അപ്പീലിലാണ് നടപടി. റുവൈസിനെതിരായ അച്ചടക്ക നടപടി
തൃശൂരിലെ NDA സ്ഥാനാർഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. താനും സുരേഷ് ഗോപിയും തമ്മിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് കലാമണ്ഡലം ഗോപി. തമ്മിൽ കാണാൻ മറ്റാരുടെയും അനുവാദം വേണ്ട. എന്നെ സ്നേഹിക്കുന്നവർക്ക് അടുത്തേക്ക് സ്വാഗതം. കൂടാതെ കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ചു. വളരെ കാലമായി സ്നേഹബന്ധം പുലര്‍ത്തുന്നവരെന്ന് കലാമണ്ഡലം ഗോപി ഫെയ്സ്ബുക്കില്‍
ബിജെപി ‘താമര‘ചിഹ്നം ഉപയോഗിക്കുന്നതിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. അഹിംസ സോഷ്യലിസ്റ്റ് പാർട്ടി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ബെഞ്ച് തള്ളിയത്. താമര ചിഹ്നം ബിജെപിക്ക് നൽകിയതിലൂടെ മറ്റ് പാർട്ടികളോട് വിവേചനം കാണിക്കുകയാണെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു. ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. താമര ദേശീയ പുഷ്പമായതിനാൽ പാര്‍ട്ടി ചിഹ്നമായി
വിവാഹത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 19 കാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് പെൺകുട്ടി സമ്മതിക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തെലങ്കാനയിലെ ഇബ്രാഹിംപട്ടണത്താണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് സ്വകാര്യ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ യുവതിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ