Home Articles posted by Editor (Page 655)
Kerala News

എറണാകുളം വടക്കൻ പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു

മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. എറണാകുളം വടക്കൻ പറവൂരിൽ ആണ് സംഭവം. വടക്കുംപുറം സ്വദേശി ഷാനു ആണ് കൊല്ലപ്പെട്ടത്. ഷാനുവിന് 34 വയസായിരുന്നു. ഭർതൃ പിതാവ് സെബാസ്റ്റ്യൻ(64) ആത്മഹത്യ ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം ആശുപത്രിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala News

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ സമ്മാനമായി നൽകിയ പ്രഷർകുക്കർ പൊട്ടിത്തെറിച്ചു

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ സമ്മാനമായി നൽകിയ പ്രഷർകുക്കർ പൊട്ടിത്തെറിച്ചു. ബജറ്റ് അവതരണത്തിനു ശേഷമായിരുന്നു സർക്കാർ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും കുക്കർ സമാനമായി ലഭിച്ചത്. യുഡിഎഫ് ആണ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ വീട്ടിലാണ് കുക്കർ പൊട്ടിത്തെറിച്ചത്. സർക്കാർ ജീവനക്കാർക്ക് സമ്മാനം നൽകുന്നത് തെറ്റാണോ
Kerala News

ഒല്ലൂര്‍ ഇളംതുരുത്തിയില്‍ കോഴിക്കട കേന്ദ്രീകരിച്ച് ലഹരി കച്ചവടം ; അസം സ്വദേശി പിടിയില്‍. 

തൃശൂര്‍: ഒല്ലൂര്‍ ഇളംതുരുത്തിയില്‍ കോഴിക്കട കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിയ അസം സ്വദേശി പൊലിസ് പിടിയില്‍. അസമയത്തും കോഴി കടയില്‍ തിരക്ക് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കട കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടക്കുന്നതായി ഉള്ള സൂചന പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അസാം സ്വദേശിയായ മുഹമ്മദ് ദുലാല്‍ ഹുസൈന്‍ (31) എന്നയാളെ ബ്രൗണ്‍ ഷുഗറുമായി
Kerala News

പെരുമ്പാവൂരില്‍ ബസ് യാത്രക്കാരിയുടെ മാല കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

കൊച്ചി: പെരുമ്പാവൂരില്‍ ബസ് യാത്രക്കാരിയുടെ മാല കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്‍നാട് സ്വദേശികളാണ് കുറുപ്പുംപടിയിൽ അറസ്റ്റിലായിരിക്കുന്നത്. തൂത്തുക്കുടി അണ്ണാ നഗർ സ്വദേശിനികളായ ഭവാനി, പൊന്മണി എന്നിവരാണ് പിടിയിലായത്. സ്വകാര്യ ബസിൽ യാത്ര ചെയ്യവേ ചിന്നമ്മ എന്ന സ്ത്രീയുടെ സ്വർണ മാലയാണ് ഇവര്‍ തട്ടിയെടുത്തത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
Kerala News

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എക്‌സ്റേ യൂണിറ്റ് അടച്ചുപൂട്ടി, ദുരിതം

തൃശൂര്‍: അധികൃതരുടെ അനാസ്ഥ മൂലം നൂറുകണക്കിന് രോഗികളെ ദുരിതത്തിലാക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എക്‌സ്റേ യൂണിറ്റ് അടച്ചുപൂട്ടി. ഡിജിറ്റല്‍ എക്‌സറേ ഫിലിം ഇല്ലാത്തത് മൂലമാണ് അടച്ചുപൂട്ടിയത്. എക്‌സ്‌റേ ഫിലിം കമ്പനിക്ക് പണം നല്‍കാത്തതിനാൽ ഫിലം വിതരണം മുടങ്ങുകയായിരുന്നു.  10 ലക്ഷത്തിലധികം രൂപ കമ്പനിക്ക് കൊടുക്കാനുണ്ട്. കഴിഞ്ഞ ആറുമാസമായി ഇത് മുടങ്ങിക്കിടക്കുകയാണ്. എക്‌സ്‌റേ
Kerala News Top News

സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തിയ്യതികളിൽ മാറ്റം; പുതിയ തിയ്യതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളിൽ മാറ്റം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഏപ്രിൽ 13, 27 തീയതികളിൽ നിശ്ചയിച്ച ബിരുദതല പ്രാഥമിക പരീക്ഷ മെയ് 11, 25 തീയിതികളിൽ നടത്തുമെന്നാണ് പിഎസ് സി അറിയിച്ചിരിക്കുന്നത്. അവസാനഘട്ട പരീക്ഷ ജൂൺ 15 നും നടക്കും. വനിതാ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ജൂണിലേക്കും സ്റ്റാഫ് നഴ്സ് പരീക്ഷ ഏപ്രിൽ
Kerala News

അനന്തുവിന്‍റെ മരണം; കാരണമായത് 25 തവണ പെറ്റിയടച്ച ടിപ്പർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറിൽ നിന്നും കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാർത്ഥി അനന്തു മരിച്ച സംഭവം ഏറെ ചർച്ചയാവുകയാണ്. അനന്തുവിനെ മരണത്തിന് കാരണമായ ടിപ്പർ ലോറിക്ക് ഇരുപത്തിയഞ്ചോളം തവണയാണ് പൊലീസ് പെറ്റിക്കേസെടുത്ത് പിഴയീടാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പോലും നിരവധി തവണ ഈ വണ്ടിക്ക് മേൽ പൊലീസ് പിഴ ചുമത്തിയിട്ടുണ്ട്. ഫെബ്രുവരി 23 ന് ഈ
Kerala News

മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം 

മലപ്പുറം: മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവറായ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) മരിച്ചു. തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെഎസ്ആർടിസി ബസും എതിർ ദിശയിൽ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ മറ്റ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം നടന്നത്.
Kerala News

കാട്ടാക്കട കീഴാറൂരിൽ ആർഎസ്എസ് നേതാവിനെ ലഹരിസംഘം കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കട കീഴാറൂരിൽ ആർഎസ്എസ് നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ലഹരിസംഘത്തിലുൾപ്പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹക് തലയ്ക്കോണം വെട്ടുവിള പുത്തൻവീട്ടിൽ വിഷ്ണുവിനെയാണ് (25) സംഘം ആക്രമിച്ചത്. ഉത്സവ പരിപാടിക്കിടെ നൃത്തം വിലക്കിയതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. അമ്പലത്തിൻകാല ലെനിൻ ജം​ഗ്ഷൻ കുന്നുവിള സുരേഷ്
Kerala News

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കി സർക്കാർ.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കി സർക്കാർ. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ഉത്തരവിറക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ നടപടിയിൽ എതിർപ്പുമായി ഒരു വിഭാഗം ഡോക്ടർമാർ രംഗത്തുവന്നു.