പറവൂർ: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ച സംഭവത്തിന് കാരണം കുടുംബവഴക്ക്. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി എസ്.എന്‍. റോഡ് കാനപ്പിള്ളി വീട്ടില്‍ സെബാസ്റ്റ്യന്‍ (66) ആണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനു (34)വിനെ കൊന്ന ശേഷം വീടിനുള്ളിലെ ജനാലയില്‍ തൂങ്ങിമരിച്ചത്.
ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും കെജ്രിവാൾ പ്രതികരിച്ചു. 70,000 രൂപ മാത്രമാണ് കണ്ടെത്തിയത്. തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്ന് കെജ്‌രിവാൾ പറഞ്ഞു. അതേസമയം മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കി. റോസ് അവന്യൂ കോടതിയിൽ വാദം തുടരുകയാണ്. പത്ത് ദിവസത്തെ
ഇടുക്കി: പതിമൂന്നുകാരിയെ രണ്ടാനമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്ത കേസില്‍ 70കാരനടക്കം നാലു പേര്‍ക്ക് കഠിന തടവും പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി വര്‍ഗീസ് ആണ് 10 വര്‍ഷം മുന്‍പ് നടന്ന കേസില്‍ ശിക്ഷ വിധിച്ചത്. അവധികാലത്ത് വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ വിവിധ ദിവസങ്ങളില്‍ പ്രതികള്‍ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷം അഞ്ച്
തൃശൂർ: കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നർത്തകൻ ആർഎൽവി രാമകൃഷ്ണൻ. സത്യഭാമയ്ക്കെതിരെ ഉടൻ പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. സത്യഭാമയ്ക്കെതിരെ പൊലീസിനും സാംസ്കാരിക വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷമുണ്ട്. കലക്കുവേണ്ടി സുരേഷ് ഗോപിയുമായി സഹകരിക്കും. സിനിമാരംഗത്ത്
ഡൽഹി: വിവാദങ്ങൾക്കിടെ ഇലക്ടറൽ ബോണ്ട് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ഫെബ്രുവരി 15ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയനുസരിച്ച് വിവരങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നാണ് എസ്ബിഐയുടെ സത്യവാങ്മൂലം. വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയെ അറിയിക്കും. സൈബര്‍ സുരക്ഷാ കാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ട്, കെവൈസി
ന്യൂഡൽഹി: ഇ ഡി അറസ്റ്റിന് പിന്നാലെ അരവിന്ദ് കെജ്‍രിവാൾ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കും. ഇന്ന് രാവിലെ 10.30നാണ് ഹർജി പരിഗണിക്കുക. അർദ്ധരാത്രി തന്നെ അറസ്റ്റിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വി അരവിന്ദ് കെജ്‍രിവാളിന് വേണ്ടി ഹാജരാകും. ഇതിനിടെ അറസ്റ്റിലായ അരവിന്ദ്
ഏഴു വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 54കാരന് പത്തുവർഷം കഠിന തടവും 35,000 രൂപ പിഴയും
പെരിന്തൽമണ്ണ: ഏഴു വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 54കാരന് പത്തുവർഷം കഠിന തടവും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ച് കോടതി. പുലാമന്തോൾ ടി.എൻ പുരം വടക്കേക്കര ശങ്കരൻതൊടി വീട്ടിൽ ശിവദാസനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് എസ്. സൂരജ് ശിക്ഷിച്ചത്. 2022നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴയടച്ചില്ലെങ്കിൽ പത്തുമാസം അധിക തടവും അനുഭവിക്കണം.
കോഴിക്കോട്: വന്യജീവികളുടെ ആക്രമണം അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ കോഴിക്കോട് വീണ്ടും കാട്ടുപന്നി ആക്രമണം. വീടിന് സമീപത്ത് വിറക് ശേഖരിക്കുകയായിരുന്ന യുവതിയാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്. മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിലില്‍ കല്ലുരുട്ടി കുടുക്കില്‍ ബിനുവിന്റെ ഭാര്യ മനീഷക്കാണ് (30) കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാലില്‍ സാരമായി പരുക്കേറ്റത്. വലതു കാലില്‍
ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് “ദൃശ്യം” സിനിമാ നായകനെ പോലെ നോവൽ എഴുത്തുകാരനും. കൊലപാതകത്തിന് വർഷങ്ങൾക്ക് മുമ്പേ പ്രതി എഴുതി പ്രസിദ്ധീകരിച്ച ഓൺലൈൻ നോവലിൽ പിന്നീട് നടന്ന സംഭവങ്ങളുടെ സാദൃശ്യവും ആഭിചാര ക്രിയകളും. ” മഹാമന്ത്രികം” എന്ന പേരിൽ പ്രസിദ്ധികരിച്ച നോവലിൽ അടിമുടി ദുർമന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമൊക്കൊയാണ് കഥ.
കേരളത്തിന് 4866 കോടി രൂപകൂടി കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. കടപ്പത്രങ്ങളുടെ ലേലം ചൊവാഴ്ച നടക്കും. ഈ മാസം 19 വരെയുള്ള എല്ലാ ബില്ലുകളും മാറിനൽകാൻ ധവകുപ്പ് നിർദേശം നൽകി. സുപ്രിംകോടതി നിർദേശിച്ചപ്രകാരം അനുവദിച്ച 13,068 കോടിയിൽ ഇനി എടുക്കാൻ ശേഷിച്ച തുകയാണിത്. സാമ്പത്തികപ്രതിസന്ധി അയഞ്ഞതോടെ കൂടുതൽ ചെലവുകൾക്ക് ധനവകുപ്പ് അനുമതി നൽകി. പണമില്ലാത്തതിനാൽ ട്രഷറി