റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ 62 പേര്‍ മരിച്ചു. നൂറിലേറെ പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്. സൈനികരുടെ വേഷത്തിലെത്തിയ അക്രമികളിൽ ഒരാൾ പിടിയിലായതായി
ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ആനകൾ തമ്മിൽ ഉപചാരം ചൊല്ലി പിരിയുന്നതിനിടയിലാണ് ഒരാന അടുത്തുള്ള ആനയെ കുത്തിയത്. പിന്നീട് രണ്ട് ആനകളും മുളങ്ങ് ഭാഗത്തേക്ക് ഓടുകയായിരുന്നു. സംഭവത്തിൽ നാലു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുവായൂർ രവി കൃഷ്ണൻ, പുതുപ്പള്ളി അർജുനൻ എന്നീ ആനകളാണ് ഇടഞ്ഞത്. ആനയെ തളയ്ക്കാൻ
കോഴിക്കോട് നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്. ഐപിസി 153 (A), 125 വകുപ്പുകൾ പ്രകാരമാണ് മാഹി പൊലീസ് കേസെടുത്തത്. മാഹി സ്വദേശി സുനിൽ കുമാറിന്റെ പരാതിയിലാണ് പൊലീസ് നടപടി. ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി.സി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയത്. മാഹി ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമാണെന്നാണ് പി.സി.ജോർജ് പ്രസംഗിച്ചത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പാർട്ടിയും ഇന്ത്യ മുന്നണിയും. ഡയറക്ടറേറ്റ് നടപടിയിൽ ബിജെപിക്കെതിരെ പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി നേതൃത്വം ആഹ്വാനം ചെയ്തു. ഇന്ന് ഡൽഹിയിലെ ഷഹിദ് പാർക്കിന് സമീപം ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കും. ഈ മാസം 26 ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം മാർച്ചും പാർട്ടി
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത നാലു മണ്ഡലങ്ങൾ ഒഴിച്ചിട്ട് ബിജെപിയുടെ നാലാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാർഥികളാണ് ഇന്നു പുറത്തിറക്കിയ പത്രികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നടി രാധിക ശരത്കുമാര്‍ വിരുതനഗറില്‍നിന്ന് മത്സരിക്കും. രാധികയുടെ ഭര്‍ത്താവും നടനുമായ ശരത്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നത് വലിയ
അമ്പലവയല്‍: സംഭരണ കേന്ദ്രത്തില്‍ വില്‍പ്പനക്ക് തയ്യാറാക്കി വെച്ച 400 കിലോയോളം വരുന്ന ഉണക്ക കുരുമുളക് മോഷ്ടിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റിൽ. തോമാട്ടുച്ചാല്‍ ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ് (18), മഞ്ഞപ്പാറ കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍ (22), ബീനാച്ചി പഴപ്പത്തൂര്‍ ആനയംകുണ്ട് വീട്ടില്‍ എ ആര്‍ നവീന്‍രാജ് (20), ബീനാച്ചി അമ്പലക്കുന്ന് വീട്ടില്‍ എം എ
പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. ബാംഗളൂരിൽ നിന്ന് കൊണ്ടുവന്ന 49.39 ഗ്രാം മെത്താംഫിറ്റമിനുമായി വടക്കാഞ്ചേരി സ്വദേശിയായ 21കാരൻ അഭിനവ് ആണ് അറസ്റ്റിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട്. നാട്ടിൽ കൊണ്ടുവന്നു ചില്ലറ വില്പന നടത്തുന്നതിനാണ് പ്രതി മയക്കുമരുന്ന് കടത്തിയതെന്ന് എക്സൈസ് അറിയിച്ചു.
പത്തനംതിട്ട: പത്തനംതിട്ടയിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കുമ്പഴ സ്വദേശി അനിൽ കുമാറാണ് എക്സൈസ് പിടിയിലായത്. പ്രതിയിൽ നിന്ന് 1.11കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട റേഞ്ച് ഇൻസ്‌പെക്ടർ ദിലീപ് സിപിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥരായ കെകെ ഗോപകുമാർ, പിഒ രാജീവ് കെ, ജി ബിനുരാജ്, സുൽഫിക്കർ, അജി എസ് സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ്, അനൂപ്, സിവിൽ എക്സൈസ്
ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്; 8 ജില്ലകളിൽ നാളെ മഴ സാധ്യത, 3 ജില്ലകളിൽ താപനില 39 ഡിഗ്രി വരെ ഉയരും
തിരുവനന്തപുരം: മാർച്ച് 22 മുതൽ 26 വരെ കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും എത്തുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി. വ്യാഴാഴ്ച പീക്ക് ടൈമിലെ ആവശ്യകത 5150 മെഗാവാട്ടിൽ എത്തി. ഇതോടെ ഇതുവരെയുള്ള പീക്ക് ടൈമിലെ ആവശ്യകത സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്. വേനല്‍ കനക്കുന്നതിന് അനുസരിച്ച് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിവരുന്നത് വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ നയിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇക്കുറി വേനലിന്‍റെ