ഉത്തർപ്രദേശിൽ വാടകക്കൊലയാളികളെ ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി 16 കാരൻ. വ്യവസായി മുഹമ്മദ് നയീം (50) ആണ് മരിച്ചത്. ആവശ്യത്തിന് പോക്കറ്റ് മണി നൽകാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ്. മകനെയും മൂന്ന് ഷൂട്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് മുഹമ്മദ് നയീം കൊല്ലപ്പെട്ടത്.
കൊല്ലം: കൊല്ലത്ത് മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയ്ക്കകം സ്വദേശി 60 വയസുള്ള ദ്രൗപതിയാണ് മരിച്ചത്. ഞായറാഴ്ചയാണ് വീട് വിറ്റ് 5 ലക്ഷം രൂപ നൽകിയില്ലെന്ന് ആരോപിച്ച് ദ്രൗപതിയെ മകൻ പ്രമോദ് മർദ്ദിച്ചത് . മദ്യലഹരിയിൽ തല തറയിൽ ഇടിച്ചായിരുന്നു ക്രൂരമർദ്ദനം. ഗുരുതരമായി പരിക്കേറ്റ ദ്രൗപതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ്
തൃശൂര്‍: പെട്രോള്‍ പമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) മരിച്ചത്. ഇരിങ്ങാലക്കുട-ചാലക്കുടി ദേശീയപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍ വെച്ചായിരുന്നു ഷാനവാസ് സ്വയം തീകൊളുത്തിയത്. കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. ശനിയാഴ്ച രാത്രി സ്‌കൂട്ടറില്‍ പെട്രോള്‍ പമ്പിലെത്തിയ ഷാനവാസ് കുപ്പിയില്‍
റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് കൃഷി. നാല്‍പതിലധികം കഞ്ചാവുചെടികളാണ് ഗ്രോ ബാഗില്‍ നട്ടുവളര്‍ത്തിയത്. കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചര്‍ അജേഷിന്റെ വിഡിയോ സന്ദേശവും പുറത്തെത്തിയിട്ടുണ്ട്. ഫോറസ്റ്റ്
കോഴിക്കോട്: ജലവിതരണം മുടങ്ങിയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഒന്നര മണിക്കൂര്‍ വൈകി. ഇന്നലെ 11 മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചിരുന്നത്. ഇതില്‍ അഞ്ച് മൃതദേഹങ്ങളുടെ നടപടിക്രമങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ജലവിതരണം നിലയ്ക്കുകയായിരുന്നു. ഇതോടെ അവശേഷിച്ച ആറ് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടമാണ് വൈകിയത്. കൂളിമാട് നിന്നുള്ള പൈപ്പ്
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ ഏറ്റവും പ്രാഥമികമായി ഉണ്ടായിരിക്കേണ്ടത് വോട്ടർ പട്ടികയില്‍ പേരാണ്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തവർക്ക് സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ കഴിയില്ല. അപ്പോള്‍ നിങ്ങളുടെ പേര് വോട്ടർ പട്ടികയിലുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം. ഇതിന് എളുപ്പവഴികളുണ്ട്. വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന് ഓണ്‍ലൈനായി
കണ്ണൂർ: കണ്ണൂര്‍ പേരാവൂരിൽ അറുപതുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. മുണ്ടക്കൽ ലില്ലിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം. കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലില്ലിക്കുട്ടി തിരികെ വീട്ടിലെത്തിയപ്പോഴാണ് ജോൺ ആക്രമിച്ചത്. തടയാൻ ശ്രമിച്ച ബന്ധു അനൂപിനും വെട്ടേറ്റു. ലില്ലിക്കുട്ടിയെ പേരാവൂർ താലൂക്ക്
തിരുവനന്തപുരം: കാട്ടുപന്നിക്ക് വെച്ച കെണിയില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. വെഞ്ഞാറമൂട് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണി (35) ആണി മരിച്ചത്. രാത്രിയില്‍ സുഹൃത്തുക്കളോടൊപ്പം മീന്‍ പിടിച്ച് മടങ്ങവേയാണ് സംഭവം.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം.ഛണ്ഡീഗഡിലെ മുല്ലൻപൂരിലെ മഹാരാജാ യാദവിന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 4 വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം. ഡൽഹി ഉയർത്തിയ 175 റൺസ് വിജലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ, പഞ്ചാബ് മറികടന്നു. സാം കറന് അർധ സെഞ്ചുറി (63). സ്കോർ- ഡൽഹി 174/9 (20) പഞ്ചാബ് 177/6 (19.2). ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി വൈകുന്നതില്‍ രാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി കേരളം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹര്‍ജിയില്‍ എതിര്‍കക്ഷിയാണ്. സംസ്ഥാനത്തിന്റെ നിയമനിര്‍മാണ അവകാശത്തെ തടസപ്പെടുത്തുന്നവിധത്തലുള്ള ഇടപെടല്‍ ഉണ്ടാകുന്നുവെന്ന ആക്ഷേപം ഉന്നയിക്കാനാണ് ഇത്തരത്തിലുള്ള നീക്കം. രാഷ്ടപതിയുടെ പക്കല്‍ ചില ബില്ലുകളുണ്ട്. ആ ബില്ലുകള്‍ ഉചിത