Home Articles posted by Editor (Page 648)
Kerala News

കൊല്ലം കരുനാഗപ്പള്ളി കെ ഫോണ്‍ കേബിളില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റിൽ

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറത്ത്  തടിലോറി പൊട്ടിച്ച കെ ഫോണിന്‍റെ കേബിളിൽ കുരുങ്ങി വീട്ടമ്മയ്ക്ക് പരുക്കേറ്റ കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. ലോറിയുമായെത്തിയാണ് കരുനാഗപ്പള്ളി സിഐക്ക് മുന്നിൽ കീഴടങ്ങിയത്. തമിഴ്നാട് സ്വദേശിയായ ഡ്രൈവറുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലോറി
Kerala News

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി റാലി ഇന്ന് മലപ്പുറത്ത്‌.

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി റാലി ഇന്ന് മലപ്പുറത്ത്‌. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും. സമസ്ത ഉൾപ്പടെയുള്ള മത, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മലപ്പുറം മച്ചിങ്ങൽ ബൈപാസ് ജങ്ഷനിലാണ് റാലി സംഘടിപ്പിക്കുന്നത്. പൗരത്വ ഭേദഗതി
India News

ഇന്ന് ഹോളി, നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ; ആശംസിച്ച് പ്രധാനമന്ത്രി

ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. ശൈത്യത്തിന്റെ കാഠിന്യത്തോട് വിട പറഞ്ഞ് നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വിപുലമായ ആഘോഷങ്ങളാണ് വടക്കെ ഇന്ത്യയിലും തലസ്ഥാനമായ ഡൽഹിയുടെ പല ഭാഗങ്ങളിലും നടക്കുന്നത്. രാജ്യത്തുടനീളം നടക്കുന്ന ഹോളി ആഘോഷങ്ങൾക്കിടെ ഭാരതീയർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി
Kerala News Top News

കേരളത്തിന് ഇന്ന് വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം; തലസ്ഥാനമടക്കം 5 ജില്ലകളിൽ മഴ സാധ്യത

കേരളത്തിന് ഇന്ന് വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം നോക്കിയാൽ എല്ലാ ദിവസവും ചില ജില്ലകളിലെങ്കിലും വേനൽ മഴ ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.നിലവിലെ അറിയിപ്പ്
India News Kerala News Sports

സഞ്ജുവിൻ്റെ വെടിക്കെട്ട് ഫിഫ്റ്റി; ലക്നൗവിനെതിരെ രാജസ്ഥാന് മികച്ച സ്കോർ

ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 193 റൺസ് നേടി. 52 പന്തിൽ 82 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ സഞ്ജു സാംസണാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. റിയൻ പരാഗ് 43 റൺസ് നേടി പുറത്തായി. ലക്നൗവിനായി നവീനുൽ ഹഖ് 2 വിക്കറ്റ് വീഴ്ത്തി. മോശം തുടക്കമാണ് രാജസ്ഥാനു ലഭിച്ചത്. സ്കോർ
India News

രാജ്യത്ത് നിന്നുള്ള ഉള്ളി കയറ്റുമതി നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് നിന്നുള്ള ഉള്ളി കയറ്റുമതി നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ. രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുന്നതിനിടെ കേന്ദ്രസർക്കാരിന്റെ അപ്രതീക്ഷിത തീരുമാനമായി ഇത്. ഡിസംബറിൽ ഏർപ്പെടുത്തിയ ഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് കയറ്റുമതിക്കാരുടെയാകെ പ്രതീക്ഷ അസ്ഥാനത്താക്കി കേന്ദ്രത്തിൻ്റെ സർപ്രൈസ് നീക്കം. ലോകത്തെ ഏറ്റവും
Kerala News

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്. കെ ജാമിദയ്‌ക്കെതിരെയാണ് വിദ്വേഷപ്രചാരണത്തിന് വൈത്തിരി പൊലീസ് കേസെടുത്തത്. ജാമിദ ടീച്ചർ ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസ്. വ്യാജപ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങൾ തമ്മിൽ ഐക്യം തകർക്കാൻ ശ്രമമുണ്ടായതായി പൊലീസ് പറയുന്നു. സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് വിദ്വേഷ പ്രചരണം
Kerala News

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് കെഎസ്ഇബി ട്രാൻസ്ഫോർമർ റോഡിലേക്ക് വീണു. 

രാവിലെ 8.30 നായിരുന്നു സംഭവം. തുടർന്ന് റോഡിൽ വൻ ​ഗതാ​ഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. ദേശീയപാത നിർമ്മാണത്തിനായി മാറ്റി സ്ഥാപിച്ച ട്രാൻസ് ഫോർമറാണ് റോഡിലേക്ക് മറിഞ്ഞു വീണത്. കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെ ഗതാഗതം സ്തംഭിച്ചു. സംഭവത്തെ തുടർന്ന് ബസ്സുകളും മറ്റും വഴിതിരിച്ചുവിടുകയാണ്. 
Kerala News

ലോറിയിടിച്ച് ദാരുണാന്ത്യം;എറണാകുളത്തെ ലേക് ഷോറില്‍ ചികിത്സക്കെത്തിയ 55കാരൻ ടോറസ് ലോറിയിടിച്ച് മരിച്ചു

കൊച്ചി: എറണാകുളത്തെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ കണ്ണൂര്‍ സ്വദേശി ടോറസ് ലോറി ഇടിച്ച് മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ സത്താര്‍ (55) ആണ് മരിച്ചത്. രാവിലെ ദേശീയപാതയിൽ കൊച്ചി നെട്ടൂരില്‍ ലേക് ഷോര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. സംഭവത്തില്‍ ആലപ്പുഴക്കാരനായ ടോറസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോറസ് ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൃക്ക
Kerala News

കൊല്ലം കരുനാഗപ്പള്ളി തഴവയിൽ കേബിൾ കുരുങ്ങി അപകടം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കൊല്ലം കരുനാഗപ്പള്ളി തഴവയിൽ കേബിൾ കുരുങ്ങി അപകടം. തടി കയറ്റിയ ലോറി ഇടിച്ച് പൊട്ടിയ കേബിൾ വഴിയരികിൽ ഇരുചക്രവാഹനത്തിൽ ഇരിക്കുകയായിരുന്ന വീട്ടമ്മയുടെ ദേഹത്ത് കുടുങ്ങി റോഡിലൂടെ വലിച്ചെറിയുകയായിരുന്നു. വളാലിൽ മുക്ക് സ്വദേശി സന്ധ്യ (43)ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. ഭർത്താവിൻ്റെ