മലപ്പുറത്തെ ഭരണഘടന സംരക്ഷണ റാലിയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനെതിരെ പരാതി നല്‍കി ബിജെപി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് പരാതി നല്‍കിയിരിക്കുന്നത്. മുസ്ലിം സമുദായത്തിനിടയില്‍ വെറുപ്പും ഭയവും വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ്
പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ത്ഥന്റെ മരണവുമായി ആദ്യം സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്ത 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ നടപടികള്‍ പുനസ്ഥാപിച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലിനു പിന്നാലെ ആണ് നടപടി. ഡീന്‍ 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പുനസ്ഥാപിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു. നാളെമുതല്‍ 7 പ്രവൃത്തിദിനം വീണ്ടും
മലപ്പുറം കാളികാവ് ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് അതി ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരുക്കാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തലയില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട്. തലച്ചോര്‍ ഇളകിയ നിലയില്‍ ആയിരുന്നു. വാരിയെല്ല് പൊട്ടിയിട്ടുണ്ട് എന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയെ
പഴനി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെന്ന വ്യാജ സന്ദേശം അയച്ച മലയാളി പിടിയില്‍. എറണാകുളം സ്വദേശി മുരുകേഷ് ആണ് പിടിയിലായത്. എറണാകുളത്തെത്തിയാണ് ദിണ്ടികല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ആ മാസം 23നാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ഇ-മെയിലായി പൊലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഴനി റെയില്‍വേ സ്റ്റേഷനില്‍ വ്യാപക പരിശോധനകള്‍ നടന്നിരുന്നു. ഇതിന് ശേഷമാണ് സന്ദേശം
എറണാകുളം:കോതമംഗലം ടൗണില്‍ തെരുവുനായ് ആക്രണം. ടൗണിലെ വിവിധയിടങ്ങളിലായി എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഒരേ നായ് ആണ് എട്ടുപേരെയും ആക്രമിച്ചത്. ഇന്ന് രാവിലെയാണ് കോതമംഗലം ടൗണിനെ പരിഭ്രാന്തിയിലാഴ്ത്തികൊണ്ട് തെരുവുനായയുടെ പരാക്രമം ഉണ്ടായത്. കോതമംഗലം അമ്പലത്തറ ഭാഗത്ത് പള്ളിയില്‍ പോയി മടങ്ങി വരുകയായിരുന്ന സ്ത്രീയെയാണ് ആദ്യം നായ് കടിച്ചത്. നടന്നുപോകുന്നതിനിടെ പിന്നില്‍ നിന്ന് എത്തി
കോട്ടയം: കോട്ടയം കിടങ്ങൂർ കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം. സംസ്കാര ചടങ്ങുകൾക്ക് ശേഷം ആളുകൾ പിരിഞ്ഞ് പോകുന്നതിനിടെയാണ് പുന്നത്തുറ സ്വദേശി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ആളുകൾക്ക് ഇടയിലേക്ക് ഇടിച്ചു കയറിയത്.
ദില്ലി: നിതി ആയോഗിലെ മുൻ ജീവനക്കാരി ചീസ്ത കൊച്ചാർ ലണ്ടനിൽ വാഹനാപകടത്തിൽ മരിച്ചു. വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെയാണ് 33 കാരിയായ ചീസ്തയെ ട്രക്ക് ഇടിച്ചത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പിഎച്ച്ഡി ചെയ്യാനാണ് ഇംഗ്ലണ്ടിലേക്ക് പോയത്. നിതി ആയോഗിൻ്റെ മുൻ സിഇഒ അമിതാഭ് കാന്താണ് മരണ വാർത്ത പുറത്തുവിട്ടത്. മാർച്ച് 19നാണ് അപകടമുണ്ടായതെന്ന് പിതാവ് അറിയിച്ചു. ക്യാമ്പസിൽ നിന്ന്
താൻ ക്രൂരമായ സൈബർ ആക്രമണം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ വലിച്ചിഴച്ച് സൈബർ അധിക്ഷേപം നടത്തുന്നു. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ വേണ്ടിയല്ല അഭിമുഖം നൽകിയത്. കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം ഫേസ്ബുക്കിലൂടെയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി നൽകി.ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിൽ
സിദ്ധാർത്ഥൻ്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു; മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കാൻ കുടുംബം
തിരുവന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശ് ആരോപിച്ചു. സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്തത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമോപദേശം പോലും തേടാതെയാണ് വി സി യുടെ നടപടിയെന്നും കേസ് അട്ടിമറിക്കാൻ വി സി കൂട്ട്
മലപ്പുറം: മലപ്പുറം കാളികാവ് ഉദരംപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വഭാവിക മരണത്തിനാണു നിലവില്‍ കേസെടുത്തിരിക്കുന്നതെന്നും ആരോപണങ്ങളുയര്‍ന്നതിനാല്‍ ഫായിസിനെ മുന്‍കരുതലെന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണ കാരണം വ്യക്തമാകുവെന്നും