മലപ്പുറം കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ സ്വമേധയ കേസെടുക്കാന്‍ നടപടി തുടങ്ങി ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിഷയത്തില്‍ സ്വമേധയ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംഭവം വേദനിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രതികരിച്ചു. സ്വമേധയ കേസെടുക്കാന്‍ ചീഫ്
മഹാരാഷ്ട്രയിലെ 2 സഹകരണ ബാങ്കുകൾക്കും കർണാടകത്തിലെയും തമിഴ്നാട്ടിലെയും ഓരോ ബാങ്കുകൾക്കും എതിരെയാണ് നടപടി. ജനലക്ഷ്മി സഹകരണ ബാങ്ക്, സോലാപൂർ ജനതാ സഹകരണ ബാങ്ക്, ചിക്കമംഗലൂരു ജില്ലാ സഹകരണ സെൻട്രൽ ബാങ്ക്, ദിണ്ടിഗൽ അർബൻ സഹകരണ ബാങ്ക് എന്നിവക്ക് എതിരെയാണ് വൻ തുക പിഴയടക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയത്. നാസിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനലക്ഷ്മി സഹകരണ ബാങ്കാണ് ഏറ്റവും കൂടുതൽ
പന്തളം കുരമ്പാലയിൽ കെട്ടുകാഴ്ചയ്ക്കിടെ തേരിന് തീപിടിച്ചു. കുരവപ്പൂവിൽ നിന്നാണ് തീ പടർന്നത്. പന്തളം കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടയാണ് തീപിടുത്തം. 40 അടിയോളം ഉയരമുള്ള തേരിൻ്റെ മുകൾഭാഗത്താണ് തീ പടർന്നത്. ക്ഷേത്രവളപ്പിന് മുന്നിൽ ചുറ്റും നിറയെ ആളുകൾ നിൽക്കെയായിരുന്നു തീപിടിത്തം. സംഘാടകർ തന്നെ അതിവേഗം മുകളിൽ കയറി വെള്ളം ഒഴിച്ച് തീ അണച്ചു.
വൈദ്യുതി വാങ്ങാൻ പണമില്ലാതെ പ്രതിസന്ധിയിലായ KSEBയ്ക്ക് ആശ്വാസം. KSEBക്ക് 767.71 കോടി രൂപ അനുവദിച്ചു. വൈദ്യുതി നിയന്ത്രണവും ഒഴിവായി. 2022-2023 ലെ നഷ്ടത്തിന്റെ 75 ശതമാനമാണ് സർക്കാർ അനുവദിച്ചത്. അതേസമയം ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ ഭൗമ മണിക്കൂര്‍ ആചരിക്കാൻ ആഹ്വാനം ചെയ്ത് കെഎസ്ഇബി രംഗത്തെത്തി. അത്യാവശ്യമില്ലാത്ത എല്ലാ വൈദ്യുത വിളക്കും ഉപകരണങ്ങളും ഒരു മണിക്കൂര്‍ ഓഫ്
കാട്ടാക്കട : പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയായ മദ്രസാധ്യാപകന് വിവിധ വകുപ്പുകളിൽ ആയി 16 വർഷം കഠിന തടവും 60,000 പിഴയും വിധിച്ചു. നെടുമങ്ങാട് താലൂക്കിലെ കരകുളം ചെക്കക്കോണം, അഴിക്കോട്, മലയത്ത് പണയിൽ സജീന മൻസിൽ മുഹമ്മദ് തൗഫീഖ് (27) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി കോടതി ജഡ്ജി എസ് രമേഷ് കുമാർ വിധിച്ചത്. പിഴ തുകയിൽ നിന്നും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോക്ടർ അഭിരാമി. മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അമേരിക്കയിലെ ബാൾട്ടിമോർ പാലം തകരാൻ ഇടയാക്കിയ ചരക്ക് കപ്പലിലെ 20 പേർ ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. കപ്പൽ നിയന്ത്രിച്ചിരുന്നത് മലയാളിയായിരുന്നു. കപ്പൽ കമ്പനിയായ സിനെർജി ഇക്കാര്യം സ്ഥിരീകരിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബാൾട്ടിമോറിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ. ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച്
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കൊല്ലം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച് യുവാക്കൾ പെൺകുട്ടികളുടെ വീട്ടിൽ എത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയും സഹായിയും കൊച്ചിയില്‍ പൊലീസ് പിടിയിലായി.സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരിൽ നിന്നും കോടികൾ തട്ടിയ രണ്ടംഗ സംഘമാണ് കുറുപ്പുംപടി പൊലീസിന്‍റെ പിടിയിലായത്.തൃശൂർ മയലിപ്പാടൻ സ്വദേശി ജയൻ, ചാലക്കുടി സ്വദേശി ഫ്രഡ്‌ഡി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പിടിയിലായ ജയന്റെ ഭാര്യ ഹണിയാണ് കേസിലെ ഒന്നാംപ്രതി. ഇവരെ പിടികൂടാൻ
കാഞ്ഞങ്ങാട്: കാസര്‍കോട് ആസാദ് നഗറില‍് ബൈക്കിലെത്തി വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച കേസില്‍ പിടിയിലായ മുഹമ്മദ് ഷംനാസ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ഇയാള്‍ പതിനഞ്ച് കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇത്തവണ മാല പൊട്ടിച്ചത് ഒറ്റയ്ക്കാണെന്ന് ഷംനാസ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുഡ്‍ലു പായിച്ചാലിലെ അറുപത് വയസുകാരി സാവിത്രിയുടെ മാല പൊട്ടിച്ചെടുത്ത