അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുകാട്ടിയാണ് പരാതി. വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി. പത്തിലധികം പേജുള്ള പരാതിയാണ് സമർപ്പിച്ചത്. പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി.
സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. കഴിഞ്ഞ ദിവസം പാലക്കാടും തൃശ്ശൂരുമാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 39.5, 40 ഡിഗ്രി സെൽഷ്യസാണ് യഥാക്രമം പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ അനുഭവപ്പെട്ട താപനില. സാധാരണയെക്കാൾ 1.9 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് പാലക്കാട്ടെ ചൂട്. പുനലൂർ 38.5 ഡിഗ്രി സെൽഷ്യസും വെള്ളനികര 38 ഡിഗ്രി സെൽഷ്യസും കണ്ണൂർ എയർപോർട്ട് പ്രദേശത്ത് 37.2 ഡിഗ്രി
നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ തുടരന്വേഷണം നടത്തിയ മുഴുവൻ രേഖകളും നൽകിയില്ല എന്ന പ്രതിഭാഗത്തിന്റെ ഹർജി കോടതി നേരത്തെ ഫയലിൽ സ്വീകരിച്ചിരുന്നു. ഹർജിയിൽ തർക്കമുണ്ടെങ്കിൽ അത് സമർപ്പിക്കുവാൻ പ്രോസിക്യൂഷന് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതാണ് ഇന്ന് പരിഗണിക്കുക. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി
മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് കൊല്ലത്ത് നടക്കും. വൈകിട്ട് ഏഴ് മണിക്ക് കൊല്ലം കൻ്റോൺമെൻ്റ് മൈതാനത്ത് നടക്കുന്ന റാലിയിൽ നിരവധിയാളുകൾ പങ്കെടുക്കും. വിവിധ മതസാമുദായിക നേതാക്കളും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മുസ്ലീം സംഘടനാ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ
തൃശൂര്‍: ജാത്യാധിഷേപം നേരിട്ട മോഹിനിയാട്ട നർത്തകൻ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിച്ച് കൂത്തമ്പലത്തിൽ മോഹിനിയാട്ടത്തിന് അവസരമൊരുക്കി കലാമണ്ഡലം വിദ്യാർഥിയൂണിയൻ. കലാമണ്ഡലത്തിൽ ചിലങ്ക കെട്ടിയാടാനായത് സ്വപ്ന സാക്ഷാത്കാരമെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിലെ അധ്യാപകരും വിദ്യാർഥിക്കും കലാസ്വാദകരുമടങ്ങുന്ന സദസ്സിന് മുന്നിലാണ് മോഹിനിയാട്ടത്തിൽ ആര്‍എല്‍വി രാമകൃഷ്ണൻ
ആലപ്പുഴ: വിദേശ കമ്പനിയുടെ പേരില്‍ ജോലി വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.തൃശൂര്‍ കേച്ചേരില്‍ പ്രദീപ് വീഹാറില്‍ മുഹമ്മദ് ആഷിഖ് (51) ആണ് പൊലീസിന്റെ പിടിയിലായത്. വിദേശ കമ്പനിയായ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയുടെ മാനേജിങ് ഡയറക്ടറുടെ പേരിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 2022ലാണ് ജില്ല കേന്ദ്രികരിച്ച് തട്ടിപ്പ് നടത്തിയത്.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. കേസ് തള്ളണമെന്ന വിജിലൻസ് വാദമാണ് ഇന്ന് കോടതി പരിശോധിക്കുക. കരിമണൽ ഖനനത്തിന് സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്റെ
കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ കർശന നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥി ഡോ. ടിഎൻ സരസുവിനാണ് പ്രധാനമന്ത്രി ഉറപ്പ് നൽകിയത്. പ്രധാനമന്ത്രി ടിഎൻ സരസുവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഈ ഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി കരുവന്നൂരിൽ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച വിവരങ്ങളും പ്രധാനമന്ത്രി
ദ്യ നയ അഴിമതി, ഇ ഡി അറസ്റ്റിനെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും. ഇ ഡി നടപടി നിയമവിരുദ്ധമെന്ന് ഹർജിയിൽ വാദം. എന്നാൽ ഇഡി കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് കസ്റ്റഡിയിലിരിക്കെ കെജ്‌രിവാള്‍
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് രണ്ടാം വിജയം. സീസണിലെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് ചെന്നൈ 63 റൺസിനാണ് പരാജയപ്പെടുത്തിയത്. ചെന്നൈയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് 143 റൺസ് മാത്രമേ എടുക്കാനായുള്ളു. ടീമിൽ സായ് സുദർശൻ(37) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഗുജറാത്തിന് മൂന്നാം ഓവറിൽത്തന്നെ നായകൻ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ടു. ടോസ്