നാഗർകോവിൽ കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണിയെ തുടർന്ന് 11 ട്രെയിനുകൾ റദ്ദാക്കി. 11 എണ്ണം ഭാഗിഗമായും റദ്ദാക്കുകയും ചെയ്തു. ഇന്ന് മുതൽ ഏപ്രിൽ 1 വരെയാണ് നിയന്ത്രണം. നാഗർകോവിൽ- കന്യാകുമാരി അൺ റിസർവ്ഡ് എക്സ്പ്രസ്, കന്യാകുമാരി – കൊല്ലം മെമു എക്സ്പ്രസ്, കൊല്ലം – കന്യാകുമാരി മെമു എക്സ്പ്രസ്
പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മഅദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മഅദനിക്ക് വൈകിട്ടോടെ
കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്‍റെ മുന്‍ മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്ന് പണം തട്ടിയ കേസിലാണ് നടപടി. 22 ലക്ഷം രൂപയാണ് നിധി തട്ടിയെടുത്തതെന്നാണ് പരാതി. പുരാവസ്തു ബിസിനസിൽ
കോഴിക്കോട്: കോഴിക്കോട് ചെക്യാട് പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്തതത് പഞ്ചായത്ത് സെക്രട്ടറി തുടര്‍ച്ചയായി അവധി നിരസിച്ചതു കൊണ്ടാണെന്ന് ആരോപണം. കരാര്‍ ജീവനക്കാരി വൈക്കിലശ്ശേരി സ്വദേശി പ്രിയങ്കയെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉത്തരവാദി പഞ്ചായത്ത് സെക്രട്ടറിയാണെന്ന് സുഹൃത്തിനോട് പ്രിയങ്ക പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മുൻ നിർത്തി രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാൻ ഇടത് ക്യാമ്പ്. പിണറായി മുൻനിരയിൽ നിന്ന ഭരണഘടനാ സംരക്ഷണ റാലികൾ മലബാറിൽ ഉൾപ്പടെ പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകിയ പശ്ചാത്തലത്തിലാണ് പുതിയ ഘട്ടം. മറ്റന്നാൾ തുടങ്ങി ഓരോ മണ്ഡലത്തിലും മൂന്ന് വീതം പൊതുസമ്മേളനങ്ങൾ പിണറായിക്കുണ്ട്. മാസപ്പടിയിലെ ഇഡി കേസ് അടക്കം നിലനിൽക്കെ എന്ത്
ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസ് അന്വേഷണത്തിൽ ആദ്യ വഴിത്തിരിവ്. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന കർണ്ണാടക സ്വദേശി മുസമ്മിൽ ഷെരീഫിനെ കസ്റ്റഡിയിലെടുത്തതായി എൻഐഎ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന വ്യാപക തിരച്ചിലിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്. മുസാവിർ ഷസീബ് ഹുസൈൻ, അബ്ദുൾ മത്തീൻ താഹ തുടങ്ങി മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ നാല് പേർ പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ മനോജ്, രജിത്ത്, വിഴിഞ്ഞം സ്വദേശി അഭിജിത്ത്, ജിപിൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഊരുട്ടുകാല സ്വദേശി ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലാണ് ആക്രമണം ഉണ്ടായത്. സാമ്പത്തിക ഇടപാടാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് സൂചന.
പത്തനംതിട്ട: അടൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എം സി റോഡില്‍ പട്ടാഴിമുക്കിലായിരുന്നു അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ ഹാഷിം(35), അനുജ(36) എന്നിവരാണ് മരിച്ചത്. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയാണ് നൂറനാട് സ്വദേശിയായ അനുജ. ഹാഷിം ചാരുംമൂട് സ്വദേശിയാണ്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം.
യേശു ക്രിസ്തുവിന്റെ കുരിശു മരണത്തെ അനുസ്മരിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും.ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശു മരണം. ദേവാലയങ്ങളില്‍ രാവിലെ തന്നെ പ്രാര്‍ത്ഥനകളും പ്രത്യേക ശുശ്രൂഷകളും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു .
ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി സഞ്ജുപ്പട. ഡല്‍ഹിയെ അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ 12 റണ്‍സിനാണ് തോല്പിച്ചത്. ഹോം ഗ്രൗണ്ടിലിറങ്ങിയ രാജസ്ഥാന് വിജയം അഭിമാന പ്രശ്‌നമായിരുന്നു. അവസാന നിമിഷം കയ്യില്‍ നിന്ന് വഴുതി പോകുമെന്ന് കരുതിയ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 186 റണ്‍സിന്റെ വിജയലക്ഷ്യമാണ്