കണ്ണൂർ: പാനൂരിൽ വൻ സ്ഫോടക ശേഖരം പിടികൂടി. സെന്റർ പൊയിലൂരിൽ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ സൂക്ഷിച്ച സ്ഫോടക ശേഖരമാണ് പിടികൂടിയത്. ആർഎസ്എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളാണ്
ബെംഗളൂരു കഫേ സ്‌ഫോടന കേസിൽ രണ്ട് പേർക്കെതിരെ എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അബ്ദുൾ മദീൻ അഹമ്മദ് താഹ, മുസഫിർ ഷസീബ് ഹുസൈൻ എന്നിവർക്കായാണ് നോട്ടീസ്. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ വീതം എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു. പ്രതികൾ വ്യാജ രേഖകളാണ് തിരിച്ചറിയലിനായി ഉപയോഗിച്ചിരുന്നത്. ഇവർ കൂടുതലായും താമസിച്ചിരുന്ന പിജികൾ, ഹോസ്റ്റലുകൾ, ഹോട്ടൽ മുറികൾ,
ആടുജീവിതം സിനിമ പകർത്തിയെന്ന പരാതിയിൽ ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് പൊലീസ് നടപടി. തീയറ്ററിൽ പ്രദർശനം നടക്കുന്നതിനിടെ സിനിമ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു എന്നാണ് പരാതി. കസ്റ്റഡിയിലെടുത്തയാളുടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കാണുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാക്കും. അതേസമയം താൻ സിനിമ പകർത്തിയിട്ടില്ലെന്നും ഫോണിൽ
തമിഴ് സിനിമാ നടൻ ഡാനിയേൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് വസതിയിൽ നടക്കും. 1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും
സിപിഐക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്. 11 കോടി രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ്. കോൺഗ്രസിന് പിന്നെലെയാണ് സിപിഐക്കും നോട്ടീസ് അയച്ചത്. ടാക്‌സ് റിട്ടേൺ ചെയ്യാൻ പഴയ പാൻ കാർഡ് ഉപയോഗിച്ചതിലും നടപടി. കോൺഗ്രസിന് വീണ്ടും 1,700 കോടി രൂപയുടെ ആദായ നികുതി നോട്ടീസ് ആണ് നൽകിയത്.രേഖകളുടെ പിൻബലമില്ലാത്ത നോട്ടീസാണെന്ന് കോൺഗ്രസ് ആരോപിച്ചു.കോടതിയിൽ ചോദ്യം ചെയ്യുമെന്നും വിവേക് തൻക എംപി
കോഴിക്കോട് നടത്തിയ പരിശോധനയില്‍ പൂളക്കോട് സ്വദേശി മുഹമ്മദ് അനസ്, കാസര്‍ഗോഡ് തളങ്ങര സ്വദേശി മുഹമ്മദ് മുഷീര്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. കുന്നമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രമേഷ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 28 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. മയക്കുമരുന്ന് വില്പന നടത്തി ലഭിക്കുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം
വാഷിങ്ടൺ: സൂര്യഗ്രഹണം ഏപ്രിൽ എട്ടിന് നടക്കാനിരിക്കെ വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ. എല്ലാ ആഭ്യന്തര (ഇൻസ്ട്രുമെൻ്റ് ഫ്ലൈറ്റ് നിയമങ്ങൾ) ഐഎഫ്ആർ ഫ്ലൈറ്റുകളും കാലതാമസം, വഴിതിരിച്ചുവിടൽ, ഷെഡ്യൂളിലെ മാറ്റങ്ങൾ എന്നിവയ്ക്കായി തയ്യാറാകണമെന്ന് എഫ്എഎ അറിയിച്ചു. ഗ്രഹണ പാതയിലെ എയർ ട്രാഫിക്കിനും എയർപോർട്ടുകൾക്കും ഉണ്ടായേക്കാവുന്ന
ബാങ്കോക്: ആന്ത്രാക്സ് രോഗ ഭീതിയിൽ തായ്‍ലന്‍റ്. അയൽ രാജ്യമായ ലാവോസിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കന്നുകാലികൾക്ക് ശക്തമായ നിരീക്ഷണം ഏർപ്പെടുത്താൻ സർക്കാർ ഉത്തരവിട്ടു. മണ്ണിലെ ബാക്ടീരിയയിലൂടെ കന്നുകാലികളിലേക്കും പിന്നീട് മനുഷ്യരിലേക്കും പടരുന്ന രോഗാണു ആയതിനാൽ, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. കന്നുകാലി വിൽപ്പനയിലടക്കം നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന്
അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമംഗലം പഞ്ചായത്ത് അംഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു. ഓട്ടത്തിനിടെ കാറിന്റെ ഡോർ തുറന്നു. അനുജ ഇരുന്ന ഭാഗത്തെ ഡോർ മൂന്നു തവണ
പാകിസ്താനിൽ അച്ഛനും സഹോദരനും 22കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. പാകിസ്ഥാൻ പ്രവിശ്യയായ പഞ്ചാബിലെ തോബ ടെക് സിംഗിലാണ് സംഭവം നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 22 കാരിയായ മരിയെയാണ് സഹോദരൻ ഫൈസലും പിതാവ് അബ്ദുൾ സത്താറും കൊലപ്പെടുത്തിയത്. സഹോദരൻ ഫൈസലും പിതാവ് അബ്ദുൾ സത്താറും മരിയയെ പീഡിപ്പിച്ചിരുന്നു. മരിയ ഗർഭിണിയായതോടെയാണ് ഇരുവരും കൊലപതാകം